സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രണ്ട് ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുതുതായി പണിതുയർത്തിയ കെട്ടിടത്തിൽ 12 ക്ലാസ് മുറികളും ഒരു ടോയിലെറ്റും ഉണ്ട്. ഇത് കൂടാതെ വിദ്യാർത്ഥികൾക്കായി പെൺകുട്ടികൾക്ക് യൂറിനൽ സൗകര്യത്തിനായി 16 റൂമുകളും ആൺ കുട്ടികൾക്ക് യൂറിനൽ സൗകര്യത്തിനായി 16 റൂമുകളും ഉണ്ട് . കൂടാതെ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും 3വീതം ടോയിലെറ്റുകളും ഉണ്ട്. സ്മാർട്ട് ക്ലാസിനായി പ്രത്യേക റൂം മാറ്റി വെച്ചിരിക്കുന്നു . എല്ലാ വിദ്യാർഥികൾകൾക്കും കമ്പ്യൂട്ടർ പഠനത്തിനായി കമ്പ്യൂട്ടർ ലാബും സജ്ജമാണ് . വിദ്യാർഥികൾക്ക് ശാസ്ത്ര പരീക്ഷണത്തിനായി സയൻസ് ലാബും ഉണ്ട്.കൂടാതെ കായിക പരിശീലനത്തിനും കളി സൗകര്യങ്ങൾക്കുമായി വിശാലമായ ഗ്രൌണ്ടും ഉണ്ട്
വിദ്യാ കിരണം
പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും മികവിലേക്ക് എത്തുന്നതിനുമായി കുട്ടികളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഗണിച്ച് സ്കൂളിൽ നിന്ന് വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ലാപ് ടോപ്പ് വിതരണം നടത്തി.