സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനായി രക്ഷിതാക്കളും അദ്ധ്യാപകരും കൈകോർത്തുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൊറോണക്കാലമായിരിന്നിട്ടു കൂടി രക്ഷിതാക്കളുടെ പിന്തുണയും അധ്യാപകരുടെ പരിശ്രമവും കൊണ്ട് കുട്ടികൾ വിദ്യാലയത്തിലെ പാഠ്യപ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. സമയബന്ധിതമായി പാഠങ്ങൾ തീർക്കാനും പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആസ്വാദ്യകരമായ വിധം ചെയ്യാനും കുട്ടികളിലെ അടിസ്ഥാന അറിവുകളും നൈപുണികളും വികസിപ്പിക്കാനും വിദ്യാലയത്തിലെ അദ്ധ്യാപകർ പ്രതിജ്ഞാബന്ധരാണ്.പാഠ്യപദ്ധതിക്ക് അതീതമായി വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളും വ്യക്തി വ്യത്യാസങ്ങളും പരിപോഷിപ്പിക്കാൻ സ്കൂളിൽ വിവിധതരം പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു .കൂടുതൽ വായിക്കുക.
2022-2023 അദ്ധ്യായനവർഷം
പ്രവേശനോത്സവം - മുന്നേറാം മികവോടെ 2022-2023
ഉജ്ജ്വലവും ദീപ്തവുമായ തുടക്കം. സെന്റ് സെബാസ്റ്റ്യൻ എ യു പി സ്കൂളിൽ വർണാഭമായ പരിപാടികളോടെ പ്രവേശനോത്സവം ആഘോഷിച്ചു. മധ്യവേനലവധി തുറന്ന് കുരുന്നുകൾ എല്ലാവരും വളരെ ഉത്സാഹത്തോടു കൂടിയാണ് സ്കൂളിൽ എത്തിച്ചേർന്നത്. സംഗീതവും നൃത്തവും ഇഴകിച്ചേർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ താളാത്മകമായ അന്തരീക്ഷത്തിലായിരുന്നു കുട്ടികളും അധ്യാപകരും. പുതിയ വർഷത്തിന്റെ തുടക്കം. മനസ്സും ശരീരവും അനിർവചനീയമായ അനുഭൂതിയിൽ ആയിരുന്നു. ബാന്റ് മേളത്തിൽ മുഖരിതമായ അന്തരീക്ഷം എങ്ങും അലങ്കാരങ്ങൾ , പിടി എ യുടേയും നട്ടുകാരുടേയും പങ്കാളിത്തം .മെമ്പർ ശ്രീമതി മോളി ആക്കാന്തരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഫാദർ മാത്യു പെരുമാട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ വി.എം സ്വാഗതപ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ് വിനോദ് പച്ചിക്കര, എം ബി റ്റി എ പ്രസിഡന്റ് ബീന കുളത്തിങ്കൽ , സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സീന എന്നിവർ സംസാരിച്ചു. നവാഗത കർക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു. വർണ്ണ വിപുലമായി സ്കൂൾസെന്റ് സെബാസ്റ്റ്റ്യൻ എ യു പി സ്കൂളിൽ പ്രവേശനോത്സവം ആഘോഷ പൂർവ്വം കൊണ്ടാടി. വാർഡ് മെമ്പർ ശ്രീമതി മോളി ആക്കാന്തരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഫാദർ മാത്യു പെരുമാട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ വി.എം സ്വാഗതപ്രസംഗം നടത്തി. പിടി എ പ്രസിഡന്റ് വിനേദ് പച്ചിക്കര ,എം പി റ്റി എ പ്രസിഡന്റ് ബീന കുളത്തിൽ, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സീന എന്നിവർ എന്നിവർ സംസാരിച്ചു. നവാഗതർക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു. വർണ്ണ വിപുലമായ അന്തരീക്ഷത്തിൽ ഒരു പ്രവേശനോത്സവം കൂടി കൊണ്ടാടി.
-
പ്രവേശനോത്സവം
-
-
എന്റെ ആദ്യത്തെ സെൽഫി
പരിസ്ഥിതി ദിനാചരണം- ജൂൺ 5 2022-2023
ചുഴലിക്കാറ്റുകൾ, ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം എന്നിവയുൾപ്പെടെയുള്ള മറ്റ് പാരിസ്ഥിതിക ദുരന്തങ്ങൾക്കിടയിൽ ലോകം കോവിഡ് മഹാമാരിയെക്കൂടി നേരിടുന്ന കാലത്ത് ഏവർക്കും ഒരു ഓർമ്മപ്പെടുത്തലായി മറ്റൊരു പരിസ്ഥിതി ദിനം കൂടി. പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിരമായ ജീവിതത്തിലും എല്ലാവരുടേയും സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാൻമാരാക്കുന്നതിനായി ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. സാധ്യമായ ഏറ്റവും ചെറിയ വഴികളിലൂടെ പോലും പാരിസ്ഥിതികതയെ പിന്തുണയ്ക്കാൻ ഇന്നത്തെ സാഹചര്യത്തിൽ എല്ലാവരും ഒത്തുചേരേണ്ടതുണ്ട്.
പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ലോകജനതയെ ബോധവത്കരിക്കാനും ഇതിനായുള്ള കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി 1972 ജൂൺ 5 മുതലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.സെൻറ് സെബാസ്റ്റ്യൻസ് എ യു പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സമുചിതമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ: ഫാദർ മ മാത്യു പെരുമാട്ടിക്കുന്നേൽ തൈ നട്ട് ഉദ്ഘാടനം ചെയ്തു . ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ സർ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് പച്ചിക്കര എം പി ടി എ പ്രസിഡന്റ് ശ്രീമതി ബീന കുളത്തിങ്കൽ , എക്കോ ക്ലബ് പ്രതിനിധി ശ്രീമതി അനീഷ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ പ്രതിനിധിയായി നിയ ട്രീസ പരിസ്ഥിതിദിന സന്ദേശം നൽകി. പോസ്റ്റർ നിർമ്മാണം പ്രസംഗ മത്സരം ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു.
-
സമ്മാനദാനം
-
ഒരു തൈ നടാം നാളേയ്ക്കായ്
-
പ്രകൃതിക്കായ് ഒരു വര
-
പരിസ്ഥിതി ദിനാചരണം
-
പിടിഎ ജനറൽ ബോഡിയോഗം കൂട്ടായ്മയുടെ തുടക്കം 2022-2023
2022 23 അധ്യായന വർഷത്തിലെ ആദ്യ അധ്യാപക രക്ഷാകർത്ത് സമിതിയുടെ ജനറൽബോഡിയോഗം 2022 ജൂൺ 14 നടന്നു. സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സീന സ്വാഗതമർപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു പെരുമാട്ടിക്കുന്നേൽ അധ്യക്ഷൻ വഹിച്ചു. പി ടി എ പ്രസിഡന്റ് വിനോദ് പച്ചിക്കര എം പി ടി പ്രസിഡൻറ് ബീന കുളത്തിങ്കൽ എന്നിവർ ആശംസകൾ അറിയിച്ചു. പുതിയ സാരഥികളായി ജെയിസൺ ആല വെന്ത കാലായി യേയും എം പി ടി എ പ്രസിഡന്റായി ബീന കുളത്തിങ്കലിനെയും തിരഞ്ഞെടുത്തു.
വായനാദിനം2022-2023
വായനയുടെ നിത്യവസന്തത്തിനായി വായനയുടെ അനന്തവിഹായസത്തിലേക്ക് ഒരു കുതിച്ചുചാട്ടത്തിനായി തളരാത്ത യാത്രയ്ക്കായി : കാണാത്ത ലോകം കാണുകയും കേൾക്കാത്ത ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന പുസ്തകങ്ങളുമായി കുട്ടികളുടെ കിന്നാരം ….1996 പി എൻ പണിക്കർ തെളിയിച്ച തിരിയുടെ കനൽ ഇന്നും കെടാതെ പാടിച്ചിറയിലെ കുരുന്ന കൾസൂക്ഷിക്കുന്നു . വേറിട്ട പരിപാടികളോട വായനദിനം ആഘോഷിച്ചു. ഓടയിൽ നിന്ന് എന്ന പുസ്തകം അസംബ്ലിയിൽ വെച്ച് വിദ്യാർത്ഥി പ്രതിനിധി ക്ക് കൈമാറി. ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാവാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ബിജുമോൻ നിർവഹിച്ചു. ലൈബ്രറി സജ്ജീകരിച്ചു. മാതൃഭൂമിയുടെ മധുരം മലയാളം എന്ന പദ്ധതിയുമായി 5 പത്രം സ്കൂളിൽ ലഭിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം 2022-2023
സർഗാത്മകതയുടെ ആവിഷ്കാരം അനന്തമാണ് .അതിലെ സൗന്ദര്യത്മകതയുടെ ബഹുസ്ഫുരണം എല്ലാ അതിർവരമ്പുകളെയും ലംഘിക്കുന്നതാണ് . വരൂ ആസ്വാദനത്തിന്റെ ആകാശത്തിൽ നമുക്ക് പറന്നുയരാം ആകാശ വിതാനങ്ങളിൽ ആ നീലമയെ തൊട്ട് തൊട്ട് നിൽക്കാംവിദ്യ രംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കബനിഗിരി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഷാജി ചന്ദന പറമ്പിൽ നിർവഹിക്ച്ചു. ഹെഡ് മാസ്റ്റർ ശ്രീ ബിജു മോൻ സർ സ്വാഗതം ആശംസിച്ചു സ്കൂൾ മാനേജർ മാത്യു പെരുമാട്ടികുന്നിൽ അധ്യക്ഷനായിരുന്നു 41വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അമ്മിണി അമ്മയെ ആദരിക്കുന്നതിനും വേദി സാക്ഷിയായി.
ബഷീർ അനുസ്മരണം2022-2023
കാലചക്രം അങ്ങനെ അതിൻറെ പൂർണ്ണതയിൽ തിരിയുമ്പോഴും ചില വ്യക്തിത്വങ്ങളുടെ സ്മരണകൾ നമുക്ക് ചുറ്റും പ്രഭാവലയും തീർക്കും . ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന നമ്മുടെ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ . പാടിച്ചിറ സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി.
സ്കൂൾ പ്രവർത്തിപരിചയം 2022-2023
കലാലയ ജീവിതത്തിന്റെ നിറംമങ്ങാത്ത ഓർമ്മകൾ എന്ന ഫോൾഡറിൽ ആയിരിക്കും പ്രവർത്തിപരിചയ മേളയുടെ സ്ഥാനം. കുട്ടികൾ അവരവരെ തന്നെ ആവിഷ്കരിക്കുകയാണ്. ചന്ദനത്തിരി നിർമ്മാണം, ഈറ മുള കൊണ്ടുള്ള , മുത്തു കൊണ്ടുള്ള , ബുക്ക് ബൈഡിങ്ങ് വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്. സി. ജാ ന്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മേള 12 മണിയോടെ പൂർത്തിയായി.
ചാന്ദ്രദിനം2022-2023
ഇത് മനുഷ്യന് ഒരു കാൽവെപ്പ് മാനവരാശിക്ക് ഒരു .കുതിച്ചുചാട്ടം . വർഷം ,1969 … ജൂലൈ 21 ചന്ദ്രൻറെ നെറുകയിൽ മനുഷ്യൻറെ കാൽസ്പർശം …ഈ ദിനം സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ആചരിച്ചു .ചാന്ദ്ര ദിന പരിപാടികൾ അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു ശാസ്ത്ര ക്ലബ് ഭാരവാഹികൾ പരുപാടികൾക്ക് നേതൃത്വം നൽകി
ജൂലൈ 28
പ്രകൃതി സംരക്ഷണ ദിനം 2022-2023
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ സുഗതകുമാരി ടീച്ചറുടെ ഈ വരികൾക്ക് പാടിച്ചിറയുടെ കുട്ടികൾ ജീവൻ നൽകുകയായിരുന്നു .സ്കൂളിൽ പ്രകൃതി സംരക്ഷണം ദിനാചരണം കാര്യക്ഷമമായി തന്നെ നടത്തി പീ ടി യയുടെയും അധ്യാപകരുടെയും സഹായത്തോടെ സ്കൂൾ പരിസരം വൃത്തിയാക്കി. ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ പ്രകൃതിവസ്തുക്കളുടെ പ്രദർശനം നടന്നു.
സ്കൂൾ തിരഞ്ഞെടുപ്പ് 2022-2023
2002 23 അധ്യായന വർഷത്തെ സ്കൂൾ തിരഞ്ഞെടുപ്പ് നടന്നു . സ്കൂൾ ലീഡറായി നിയ ട്രീസയും
സാഹിത്യസമാജം സെക്രട്ടറിയായി ജുവൽഷിനോജിനെയും ജനറൽ ക്യാപ്റ്റനായി അർണാൾഡ് അനിലിനേയുംതെരഞ്ഞെടുത്തു . ആശ ടീച്ചറുടേയും സിസ്റ്റർ ജെയ്സിയുടെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്..
എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം 2022-2023
വിദേശധിപത്യത്തിൽ നിന്ന് നമ്മുടെ മാതൃരാജ്യത്തിന് മോചനം കിട്ടിയ പുണ്യ ദിനത്തിന്റെ 75 വാർഷികം വർണ്ണാഭമായ പരിപാടികളുടെ സ്കൂളിൽ കൊണ്ടാടി സ്കൂൾ മാനേജർ ഫാദർ മാത്യു പെരുമാട്ടിക്കുന്നിൽ പതാക ഉയർത്തി സന്ദേശം നൽകി സംഘടിപ്പിച്ചു .75 എന്ന് എഴുതിയ ആകൃതിയിൽ കുട്ടികൾ അണിനിരുന്നു.
ഗണിത പൂക്കളം
ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിത പൂക്കള മത്സരം സംഘടിപ്പിച്ചു ശ്രീമതി സോണി ടീച്ചർ നേതൃത്വം വഹിച്ചു.
സംസ്കൃതദിനം2022-2023
പൈതൃകമായതിനെ കാത്തുസൂക്ഷിക്കാനുള്ള അഭിവാഞ്ജന മനുഷ്യരിൽ എന്നുമുണ്ട് .സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ശ്രീമതി ജസ്റ്റീന ടീച്ചറുടെ നേതൃത്വത്തിൽ സംസ്കൃതം ദിനാചരണം സംഘടിപ്പിച്ചു ഹെഡ്മാസ്റ്റർ ബിജുമോൻസർ ആശംസകൾ അറിയിച്ചു.
2022 ജൂൺ പതിനാറാം തീയതി കുമാരി നീയ ട്രീസ യെ കൺവീനർ ആയും കുമാരി അനീന തോമസി നെ സെക്രട്ടറിയായും തെരഞ്ഞെടുത്തുകൊണ്ട് സംസ്കൃത അധ്യാപിക ജസ്റ്റിൻ ടീച്ചറുടെ നേതൃത്വത്തിൽ 20 അംഗങ്ങൾ അടങ്ങുന്ന കൗൺസിൽ രൂപീകരിച്ചു 17- 9 -2013 പൂർണിമ ദിനത്തിൽ അക്ഷരവൃക്ഷം അലങ്കരിക്കൽ ആശംസ കാർഡ് നിർമ്മാണം തുടങ്ങി, വൈവിധ്യങ്ങളായ പ്രവർത്തനത്തിലൂടെ സംസ്കൃത ദിനാചരണം നടത്തി.
ഓണാഘോഷം2022-2023
പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണത്തുമ്പി …പൂവിളി കളുമായി നാടും നഗരവും ഒരുങ്ങിയപ്പോൾ പാടിച്ചിറയിലെ വിദ്യാലയാങ്കണവും ഒട്ടും പിന്നിലല്ലാ യിരുന്നു .നിർധനനായ കുട്ടികളെ ചേർത്ത് നിർത്തി ഓണക്കോടി നൽകിയപ്പോൾ അവരുടെ മുഖത്തുനിച്ച ഓണസൂര്യന്റെ പ്രകാശം ഓരോ അണുവിനും മലയും ചെയ്തുകൊണ്ടിരുന്നു ഓണസദ്യക്കുള്ള ഒരുക്കങ്ങൾ അധ്യാപകരും ചേർന്ന് തലേദിവസം തന്നെ ആരംഭിച്ചു വിവിധതരത്തിലുള്ള ഓണക്കളികൾ സംഘടിപ്പിച്ചു ഓണസദ്യയും ഓണപ്പായസവും ഒരുക്കിയിരുന്നു.
ഹിന്ദി ദിനാചരണം2022-2023
ഹിന്ദി അധ്യാപികയായ അനീഷ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ ഹിന്ദി ദിനാചരണം നടത്തി . റി ട്ടഹിന്ദി അധ്യാപകൻ ഉണ്ണികൃഷ്ണൻ സർ ഉദ്ഘാടനം നിർവഹിച്ചു.
അധ്യാപക ദിനാചരണം2022-2023
Take a hand,opens a mind and touches a heart അധ്യാപനത്തിന്റെ
പൂർണ്ണത നിറഞ്ഞുനിൽക്കുന്നത് വിദ്യാർത്ഥികളുടെ കണ്ണിലും മനസ്സിലുമാണ് .അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ലയമുണ്ടാകുമ്പോൾ വിദ്യാലയം ഉണ്ടാകുന്നു മനസ്സ് നിറഞ്ഞ അധ്യാപക ദിനമായിരുന്നു ഈ വർഷത്തേത് ആശംസ നൽകി കൊണ്ട് കുരുന്നുകൾ അധ്യാപകരുടെ ഹൃദയം സാന്ദ്രമാക്കി.
സ്കൂൾ തല ശാസ്ത്രമേള 2022-2023
സ്വതന്ത്രമായി പരീക്ഷണ നിരീക്ഷണങ്ങൾ ഏർപ്പെടാനും തങ്ങളുടെ കണ്ടെത്തലുകളും ശാസ്ത്ര രംഗത്തെ കഴിവുകളും പ്രദർശിപ്പിക്കുവാനും കുട്ടികൾക്ക് അവസരം നൽകിക്കൊണ്ട് സ്കൂളിൽ ശാസ്ത്ര ഗണിത സാമൂഹ്യശാസ്ത്ര മേള സംഘടിപ്പിച്ചു അധ്യാപകരായ ഷെറിൻ ടീച്ചറുടെയും സാന്റി ടീച്ചറുടെയും സോണി ടീച്ചറുടെയും സിസ്റ്റർ ജാന്റിയുടേയും നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്.
ഗാന്ധിജയന്തി 2022-2023
സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ ഗാന്ധിജയന്തി ആഘോഷിച്ചു ഇതിൻറെ ഭാഗമായി സ്കൂളും പരിസരവും ശുചിയാക്കി. ശ്രീമതി ഡോണടിച്ച റും അമ്പിളിടിച്ച റും നേതൃത്വം നൽകി.
കേരള പിറവി ദിനം 2022-2023
സെൻറ് സെബാസ്റ്റ്യൻ എപി സ്കൂളിൽവിപുലമായ ആഘോഷിച്ചു ഹെൻമാസ്റ്റർ ശ്രീ ബിജുമോൻ സാർ ആശംസകൾ നേർന്നു . സ്കൂൾ ഗ്രൗണ്ടിൽ കേരള ഭൂപടത്തിന്റെ രൂപത്തിൽ കുട്ടികൾ അണിനിരന്നത് കാഴ്ചയ്ക്ക് മനോഹരമായിരുന്നു. അമൽ ഡ ടീച്ചറുടെയും ഹംസ സാറിന്റേയുംനേതൃത്വം മികച്ചതായിരുന്നു.
സാമൂഹിക ചർച്ച കേരള പാഠ്യപദ്ധതി പരിഷ്കരണം 2022-2023
പഠനത്തിൻറെ ആകെ തുകയാണല്ലോ പാഠ്യപദ്ധതി. സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ കേരള പാഠ്യപദ്ധതി പരിഷ്കരണം ആയി ബന്ധപ്പെട്ട ജനകീയ ചർച്ച മെൽബി ടീച്ചറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ശിശുദിനാഘോഷം2022-2023
ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യ രൂപപ്പെടുത്തുക നമ്മൾ അവരെ വളർത്തുന്ന രീതിയാണ് രാജ്യത്തിൻറെ ഭാവി നിർണയിക്കുക എന്ന് പറഞ്ഞുകൊണ്ട് ശിശുക്കളെ സ്നേഹത്തോടെ ചേർത്ത് നിർത്തിയ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനം സെബാസ്റ്റ്യൻ സ്കൂളിൽ മാതൃകാപരമായി ആഘോഷിച്ചു രാഗിൻ സിസ്റ്ററുടെ നേതൃത്വം പരിപാടിയെ മികച്ചതാക്കി. റിട്ട അധ്യാപിക ജമീല ടീച്ചർ മുഖ്യാതിഥിയായിരുന്നു പിടിഎ പ്രസിഡണ്ട് ജയ്സൺ അലവന് ന്തകാലയിൽ എം പി ടി പ്രസിഡൻറ് ബീന കുളത്തിങ്കൽ എന്നിവർ ആശംസകൾ അറിയിച്ചു.
ക്രിസ്തുമസ് ആഘോഷം2022-2023
. മഞ്ഞിന്റെ സ്പർശമുള്ള പകലുകൾ ആയിരുന്നു അന്ന് പാടിച്ചിറയിൽ . ക്രിസ്തുമസിന്റെ സ്നേഹത്തിൻറെ കാഹളം മുഴങ്ങി. വിപുലമായ പരിപാടികളോടെ ഡിസംബർ 23 ക്രിസ്തുമസ് ആഘോഷം നടന്നു. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിടി എ ഭാരവാഹികളുടെയും പങ്കാളിത്തം അതിലുണ്ടായിരുന്നു പരിപാടിയിൽ നക്ഷത്രത്തിന്റെ ആകൃതിയിൽ എല്ലാവരും താളത്മകമായ ചുവടുവച്ചു. സിസ്റ്റർ ജെയ്സി ശ്രീമതി ആശ ടീച്ചർ എന്നിവർ നേതൃത്വം വഹിച്ചു.
സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ് പാടിച്ചിറ 2022-2023
ഫെബ്രുവരി 17 സെൻറ്സെബാസ്റ്റ്യൻ യുപി സ്കൂളിൽ വാർഷികാഘോഷം നടന്നു ചിലമ്പൊലി 2023 എന്നായിരുന്നു വാർഷികാഘോ
ഷ ത്തിന് നൽകിയ പേര് കുട്ടകളുടെകലാപരിപാടികളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തവും അക്ഷരാർത്ഥത്തിൽ വാർഷിക
വാർഷികാഘോഷത്തെ ധന്യമാക്കി.ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രം, ആദ്യ കാവ്യമായ രാമായണത്തിന്റെ ശീലുകളുടെ തലോടലേറ്റ പുണ്യഭൂമി ,ആദ്യ കവിയുടെ ആശ്രമം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന പ്രശാന്തമായ ഗ്രാമം സാംസ്കാരിക സമ്പന്നതയുടെ നിറവിൽ നിൽക്കുന്ന പാടിച്ചിറ ഗ്രാമം, അവരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് കൊണ്ടൊരു പള്ളിക്കൂടം : വിദ്യാഭ്യാസ സമ്പന്നയുടെ ആദ്യ വിത്തുകൾ പാകുന്നത് ഇവിടെ,സെൻറ് സെബാസ്റ്റ്യൻ എ യു പി . സ്കൂൾ പാടിച്ചിറയിലും
-
-
-
-
-
-
-
നിറമുള്ള രാത്രികളുടെ ഓർമയ്ക്ക് ....
PI DAY,2022-2023
14/03/2023
സെന്റ് സെബാസ്റ്റ്യൻസ്
എ യു പി സ്കൂളിൽ PI day ആചരിച്ചു.
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. ഗണിത അദ്ധ്യാപികന്മാരായ സോണി ടീച്ചറുടേയും Sr ജോയ്സി യും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
.1989-ൽ ലാറി ഷായാണ് പൈ ദിനം തുടങ്ങിവച്ചത്.[2] ഷാ ഒരു ഭൗതികശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാൻഫ്രാൻസിസ്കോ എക്സ്പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.[3] സഹപ്രവർത്തകരോടൊപ്പം ഒരു വൃത്തരൂപത്തിൽ പൈ എന്ന ഭക്ഷണപദാർഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്,[4] ഇന്നും ഈ എക്സ്പ്ലോററ്റോറിയത്തിൽ പൈ ദിനം ആഘോഷിക്കുന്നത്
16/03/2022
പഠനോത്സവവും വിത്തുത്സവവും2022-2023
18 ശനിയാഴ്ച നടക്കുന്നു. കുട്ടികളുടെ സർഗ്ഗാത്മകതയുടെ .... പുതിയ മുഖം........
പഠനം ഒരു ഉത്സവമായി മാറിയപ്പോൾ അധ്യാപകരുടെ മനസ്സിൽ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. ഒരു വർഷം കൊണ്ട് പാടിച്ചിറയിലെ
കുട്ടികൾ നേടിയെടുത്ത സിദ്ധികളും നൈപുണികളും അറിവുകളും എല്ലാംഅവിസ്മരണീയമായിരുന്നു.
നല്ല പാഠം ജില്ലാ തല പുരസ്കാരം! 2022-2023
എ ഗ്രേഡ് നേടിയ 15 സ്കൂളിൽ ഒരു സ്കൂളായി നമ്മുടെ സെന്റ്സെബാസ്റ്റ്യൻ യുപിഎസ് പാടിച്ചിറയും.
സിസ്റ്റർ ജാന്റിയുടേയും ജിഷ ടീച്ചറുടേയും നേതൃത്വത്തിൽ പ്രവർത്തിച്ച നല്ല പാഠം പ്രവർത്തകരുടെ നന്മയാർന്ന വിജയം. അഭിനന്ദനങ്ങൾ......
ലഹരി വിരുദ്ധ ദിനം ജൂലൈ 6 2020
ലഹരിക്കെതിരെ അണിചേരാം.
"തിരിച്ചറിവില്ലാത്ത പ്രായം മുതൽ
ഇഷ്ടമുള്ളതെന്തിനോടും
നമുക്ക് ലഹരിയായിരുന്നു .
മുത്തശ്ശികഥകൾ ലഹരിയായിരുന്ന തലമുറ
നമുക്ക് മുൻപിവിടെ ഉണ്ടായിരുന്നു .
ഇന്ന് ഉണ്ണാനും ഉറങ്ങാനും ഉണ്ണിക്കഥകൾ വേണ്ട .
ഉണ്ണിക്കയ്യിൽ ഇന്ന് ലഹരി
മൊബൈൽ ഫോണായി .......
പുകച്ചു തള്ളുന്ന , എരിഞ്ഞ് തീരുന്ന ,
ജീവനെ ഇല്ലാതാക്കുന്ന
ലഹരി ,
കൗമാര സ്വപ്നങ്ങളെ
കാർന്നുതിന്നുമ്പോൾ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
ഒരു അനിവാര്യമാകുന്നു ."
ഇന്ന് ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിൻറെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായി ആണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവാക്കളെ ഉണർത്തുക എന്നത് തന്നെയാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്. 1987 മുതൽ എല്ലാ വർഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.
-
-
-
പോസ്റ്റർ രചനാ
-
-
-
ഓസോൺ ദിനാചരണം
ദിനാചരണം സെപ്റ്റംബർ16
ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ക്വിസ്സ് മത്സരം നടത്തി. കുട്ടികൾ പ്ലക്കാർഡുകൾ നിർമ്മിച്ചു.
കലാജ്ഞലി 2022
കലാമേള
23/09/2022
-
2022 കലാജ്ഞലി ശ്രീമതി ലാലി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
-
കുട്ടികളുടെ പങ്കാളിത്തം കലാമേളയെ വിജയത്തിലെത്തിച്ചു.
-
ഇനിയും സർഗാത്മകതക ളുടെ പുതുലോകം പിറക്കട്ടെ
പാടിച്ചിറസെൻറ് സെബാസ്റ്റ്യൻ സ്കൂളിൽ കലാഞ്ജലി 2022 ഉദ്ഘാടനം നടത്തി
പാടിച്ചിറ: പാടിച്ചിറയുടെ മണ്ണിൽ വീണ്ടും കലയുടെ സർഗ്ഗ വസന്തം. സംഗീതനൃത്തനാട്യകലയുടെ ഉത്സവമാമാങ്കം കലാഞ്ജലി 2022 ന്റെ ഉദ്ഘാടനം നടത്തി.റിട്ട. അധ്യാപിക ശ്രീമതി ലാലി എൻ.എസ് മേള ഉദ്ഘാടനം ചെയ്തു.പി റ്റി.എ പ്രസിഡന്റ് ശ്രീ ജയ്സൺ ആ ല വ ന്ത കാലായിൽ ഹെഡ്മാസ്റ്റർ ബിജുമോൻസാർ എം.പി റ്റി.എ പ്രസിഡന്റ് ശ്രീമതി ബീന കുളത്തിങ്കൽ കലമേള കൺവീനർ ശ്രീമതി.ജിഷ ജോർജ് ആർട്ട്സ് സെക്രട്ടറി കുമാരി ജുവൽ ഷിനോജ് എന്നിവർ പ്രസംഗിച്ചു.രണ്ടു ദിവസം നീണ്ടു നിന്ന മേള കുട്ടികളുടെ ജീവിതത്തിലെ മായാത്ത ഓർമ്മകളായി മാറി. കോവി ഡിനു ശേഷം കുട്ടികൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി മാറി കലാഞ്ജലി 2022 .
കായിക മേള "കുതിപ്പ്"
കായിക *മേള. 30/09/2022
സെന്റ് സെബാസ്റ്റ്യൻസ് എയുപി എസ് സ്കൂളിൽ കായിക മത്സരം ഉജ്ജ്വലമായ പരിപാടികളോടെ ആഘോഷിച്ചു. പത്തുമണിയോടുകൂടി ഈശ്വര പ്രാത്ഥനയോടെ പരിപാടികൾക്ക് തുടക്കമായി. പാടിച്ചിറ ടൗണിൽ നിന്നാരംഭിച്ച ദീപശിഖാ പ്രയാണം സ്കൂളിൽ നിന്നും ഹെഡ് മാസ്റ്റർ ശ്രീ ബിജു മോൻ സർ ഏറ്റുവാങ്ങി. സി ആർ പി എഫ് ഹവിൽ ധാർ ശ്രീ ക്ലെന്നീസ് സാറിന്റെ നേതൃത്വത്തിൽ നടന്ന പരേടിന് മനോജ് സർ സലൂട്ട് സ്വീകരിച്ചു. വിശിഷ്ടാ ത്ഥിതി പുൽപ്പള്ളി സെക്ഷൻ ഓഫീസർ ശ്രീ മനോജ് സർ കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ജെയ്സൻ ആശംസകൾ അറിയിച്ചു. സിസ്റ്റർ ഷീജ നന്ദി രേഖപ്പെടുത്തി. ശ്രീമതി ജസ്റ്റീന ടീച്ചർ ,ശ്രീമതി മഞ്ജു ടീച്ചർ, ഷീജ സിസ്റ്റർ എന്നിവരുടെ നേത്യത്വത്തിലാണ് കായികമേള സംഘടിപ്പിച്
2021-2022 അദ്ധ്യായനവർഷം
തപാൽ ദിനം
ആധുനികതയുടെ കുത്തൊഴുക്കിൽ മനപ്പൂർവ്വം മറവിയുടെ ആഴങ്ങളിലേക്ക് നമ്മൾ തള്ളിവിടുന്ന തപാൽ മേഖലയ്ക്ക് വേണ്ടി ഒരു ദിനം ഒക്ടോബർ 9. പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ തപാൽ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. തപാൽ ദിനത്തോടനുബന്ധിച്ച് ടീച്ചർക്ക് ഒരു കത്ത് എന്ന പേരിൽ കടയ്ക്കൽ മത്സരം നടത്തി ക്ലാസ് അടിസ്ഥാനത്തിൽ തങ്ങളുടെ ക്ലാസ് ടീച്ചർക്ക് പോസ്റ്റ് ഓഫീസ് വഴി കട്ട് ആക്കുക എന്നതായിരുന്നു മത്സരം ഏറ്റവും മികച്ച കഥയ്ക്കുള്ള വിദ്യാർത്ഥിക്കും ഏറ്റവുമധികം കത്തുകൾ ലഭിച്ച ക്ലാസിനും പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരുന്നു. കോവിഡ് കാലത്തിന്റെ വിരസതയിൽ കുട്ടികൾക്ക് ഉണർവേകുന്ന പ്രവർത്തനമായിരുന്നു ഇതെന്ന് രക്ഷകർത്താക്കൾ അഭിപ്രായപ്പെട്ടു. വാങ്ങൽ പോസ്റ്റ് ബോക്സിൽ കത്തുകൾ നിക്ഷേപിക്കും ഒക്കെ കുട്ടികൾക്ക് നവ്യാനുഭവമായി വിശേഷങ്ങൾ വായിച്ച് അറിഞ്ഞപ്പോൾ അധ്യാപകർക്കും സന്തോഷം തപാൽദിനം ഏറ്റവും അർത്ഥവത്തായ രീതിയിൽ ആഘോഷിക്കാൻ നല്ലപാഠം കോ-ഓർഡിനേറ്റർ മാരും പ്രവർത്തകരും പ്രയത്നിച്ചു
-
THapaldinacharanam1.jpg തപാൽ ദിനം
ശിശുദിനം
കുട്ടികളുടെ സ്വന്തം ചാച്ചാജി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം അഥവാ ശിശുദിനം ഈ വർഷം ശിശുദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് വിദ്യാലയത്തിൽ സംഘടിപ്പിച്ചത് .ഒന്ന് രണ്ട് ക്ലാസുകളിൽ ആദ്യമായി വിദ്യാലയത്തിൽ വച്ച് പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ വർഷം ഉണ്ടായിരുന്നു .കുട്ടികളുടെ ദിനം ആയതുകൊണ്ടുതന്നെ സ്കൂളും പരിസരവും വൃത്തിയാക്കാനും അലങ്കരിക്കാനും നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വം ഉണ്ടായിരുന്നു. ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കുട്ടികളുടെ കലാപരിപാടികളും പ്രസംഗമത്സരവും നടത്തി. എന്നാൽ ശിശുദിനത്തിന്റെ പ്രധാന ആകർഷണം നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ബിഗ് ക്യാൻവാസ് ചിത്രരചന ആയിരുന്നു. കുട്ടികൾ ചിത്രരചനക്ക് ആവശ്യമായ സാധനങ്ങൾ വീടുകളിൽ നിന്ന് കൊണ്ടുവരികയും സ്കൂളിൽ തയ്യാറാക്കിയിരുന്ന ബിഗ് ക്യാൻവാസിൽ തങ്ങളുടെ രചനകൾ വരച്ചു ചേർക്കുകയും ചെയ്തു. കുട്ടികൾക്ക് ഇതൊരു നവ്യാനുഭവം ആയിരുന്നു
ഗാന്ധിജയന്തി
ഗാന്ധിജയന്തി അഹിംസയുടെ മാർഗ്ഗത്തിലൂടെ തന്റെ സേവന മനോഭാവത്തിൽ ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക് കൈപിടിച്ചുയർത്തിയ ഭാരതത്തിന്റെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനം ഒക്ടോബർ 2. സാധാരണ സേവനവാരം ആയി ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് നാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താറുള്ളത്. എന്നാൽ ഇത്തവണ വിദ്യാലയങ്ങൾ തുറക്കാതെ ഇരുന്ന് സാഹചര്യത്തിൽ ഓൺലൈനായാണ് ഗാന്ധി ജയന്തി ആഘോഷങ്ങൾ നടത്തിയത്.ക്ലാസ്സുകളിൽ കാസ് അധ്യാപകൻ ഗാന്ധിജി അനുസ്മരണം നടത്തി നല്ലപാഠം പ്രവർത്തനം എന്ന നിലയിൽ കുട്ടികൾ വീടിനും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു .പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതസേന വീടുകളിലെത്തി ശേഖരിച്ചു. പരിപാടിക്ക് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മികച്ച പിന്തുണ ലഭിച്ചു ഗാന്ധിജയന്തി ദിന പ്രവർത്തനങ്ങൾ മികച്ച ആയിരുന്നുവെന്നും മാതൃകയാക്കാൻ തക്കവണ്ണം ഉള്ളതാണെന്നും പ്രധാനാധ്യാപകൻ ശ്രീ ബിജു അഭിപ്രായപ്പെട്ടു.
ഹാൻഡ് വാഷ് നിർമ്മാണം
കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തെ നവംബർ മാസം സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ കൊറോണ വൈറസിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ നിർമ്മാണം നടത്തി. കുട്ടികൾ തന്നെയാണ് ഹാൻ വാഷ് നിർമ്മിച്ചത് നല്ലപാഠം പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുക എന്ന വിപണന സാധ്യതയും മുന്നിൽ കണ്ടിരുന്നു വിദ്യാർഥികൾക്കായി നിർമ്മിച്ചത് കൂടാതെ പുറമേ നിന്നുള്ള ആവശ്യക്കാർക്കും ലഭ്യമാകുന്ന തരത്തിലാണ് ഹാൻവാഷ് നിർമ്മിച്ചത് പ്രത്യേകം ശേഖരിച്ച് കുപ്പികളിൽ അളവിനനുസരിച്ച് വില നിശ്ചയിച്ച് വിതരണം ചെയ്തത്.
-
-
ഹാൻഡ് വാഷ് നിർമ്മാണം
നല്ല മനസ്സുകൾക്ക് നല്ല ചിന്തകൾ
നല്ല മനസ്സുകൾക്ക് നല്ല ചിന്തകൾ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ ചിന്തയിലും പ്രവർത്തിയിലും നന്മ നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിൽ വിദ്യാലയത്തിലെ പൊതുഇടങ്ങളിലും ചിന്തകളും വചനങ്ങളും അടങ്ങിയ പോസ്റ്ററുകൾ ആകർഷണീയം ആം വിധം പ്രദർശിപ്പിച്ചു.കുട്ടികൾ അവ വായിച്ച് എടുക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യണം എന്ന് ഹെഡ്മാസ്റ്റർ ബിജുമോൻ സാർ കുട്ടികളോട് ആഹ്വാനം ചെയ്തു.
സ്വാതന്ത്ര്യദിനാഘോഷം
പാരതന്ത്രത്തിലെ ചങ്ങലകളിൽ നിന്നും സ്വാതന്ത്ര്യത്തിന് അനന്തവിഹായസ്സിലേക്ക് ഭാരതീയർ പറന്നുയർന്നത് എഴുപത്തിമൂന്നാം വാർഷികാഘോഷം ഓൺലൈനായി നടത്തി വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ എത്താൻ സാധിച്ചില്ലെങ്കിലും രാവിലെ 8 45 ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻ പിഎം വിദ്യാലയത്തിൽ പതാക ഉയർത്തി പ്രസിഡണ്ട് ശ്രീ ശ്രീമതി എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്കായി വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു അടുത്ത വീടുകളിലെ കുട്ടികൾ കൂടിച്ചേർന്ന് സ്വാതന്ത്ര്യ സമര സംഭവങ്ങൾ സ്കിറ്റ് ആയി അവതരിപ്പിച്ച അധ്യാപകർക്ക് വീഡിയോ അയച്ചു നൽകി മികച്ച അവതരണങ്ങൾ പ്രത്യേക സമ്മാനം സ്കൂൾ തുറക്കുമ്പോൾ നൽകുമെന്ന് അറിയിച്ചു.
ക്രിസ്തുമസ് ദിനാഘോഷം
സെന്റ് സെബാസ്റ്റ്യൻസ് എയുപി സ്കൂളിൽ ഡിസംബർ 23ന് ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .എല്ലാവരും ക്രിസ്തുമസ്സിനെ അനുസ്മരിപ്പിക്കുന്ന വസ്ത്രം ധരിച്ചിരുന്നു. വെള്ളയും ചുവപ്പും നിറത്തിലുള്ള വസ്ത്രം പരിപാടിക്ക് മാറ്റു കൂട്ടി. കരോൾ ഗാനം പാടി പാട്ട് ടൗണിലേക്ക് ആഘോഷമായി കരോൾ നടത്തി. തിരിച്ചു വന്നതിനു ശേഷം കുട്ടികൾക്ക് പാലും കേക്കും കൊടുത്തു. കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു. മനോഹരമായി അലങ്കരിച്ച സ്റ്റേജുകളും പരിപാടിക്ക് മിഴിവേകി.
-
ക്രിസ്തുമസ് ആഘോഷം
-
ക്രിസ്തുമസ് ആഘോഷം
വനിതാദിനം
സെന്റ് സെബാസ്റ്റ്യൻ എ യു പി സ്കൂളിൽ വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ അന്തസത്ത ഒട്ടും ചോർന്നുപോകാത്ത തരത്തിലായിരുന്നു വനിതാ ദിനം കൊണ്ടാടിയത്. സിസ്റ്റർ ജാന്റി പരിപാടിക്ക് ഒദ്യോഗികമായ സ്വാഗത അർപ്പിച്ചു. അധ്യാപിക മെൽബി സി സാംസൺ ആശംസകൾ അറിയിച്ചു.വേറിട്ട അവതരണം ഈ വനിതാ ദിനത്തെത്തന്നെ വേറിട്ടതാക്കി മാറ്റി. കമ്പനി ഗിരി സ്കൂളിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ സന്ദർശനം നടത്തിയതും പരിപാടിക്ക് കൊഴുപ്പേകി .
-
-
-
WOMENS DAY
ഉല്ലാസത്തിലൂടെ ഗണിത പഠനം
സെന്റ് സെബാസ്റ്റ്യൻസ് എ യു പി സ്കൂൾ പാടിച്ചിറയിൽ ഉല്ലാസഗണിതം രണ്ടാം ക്ലാസ് രക്ഷിതാക്കൾക്കുള്ള ശില്പശാല 3/3/2022 ന് ഉച്ചകഴിഞ്ഞു 2 മണിക്ക് ആരംഭിച്ചു . രണ്ടാം ക്ലാസ് അധ്യാപികയായ മഞ്ജു ടീച്ചർ സ്വാഗതം ആശംസിച്ചു , ഹെഡ്മാസ്റ്റർ ബിജുമോൻ സാർ ഉദ്ഘാടനം നിർവഹിച്ച ശില്പശാലക്ക് രക്ഷാകർത്തൃ പ്രതിനിധിയായ ശ്രീമതി സ്റ്റെഫി ജോജോ ആശംസകൾ അർപ്പിച്ചു .ഒന്നാം ക്ലാസ്സിലെ അധ്യാപികയായ സിസ്റ്റർ. മഞ്ജുവും , രണ്ടാം ക്ലാസ് അധ്യാപികയും ചേർന്ന് ഓരോ കളികളും രക്ഷിതാക്കൾക് പരിചയപ്പെടുത്തി . നമ്പർ സ്ട്രിപ്പുകളും ,ടോക്കനുകളും ,ആകർഷകമായ ഗെയിം ബോർഡുകളും ഉപയോഗിച്ചുള്ള ഗണിതക്കളികളിൽ രക്ഷിതാക്കൾ വളരെ താത്പര്യത്തോടെ പങ്കാളികളായി . ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളിൽ ഗണിതത്തോടുള്ള താല്പര്യം വർധി പ്പിക്കുമെന്നും , ആദ്യകാല ഗണിതപഠനരീതികളിൽ നിന്നും ഇന്നത്തെ ഗണിത ക്ലാസ്സുകൾക്ക് വന്ന മാറ്റങ്ങളെ കുറിച്ചും അവ എത്രമാത്രം കുട്ടികളിൽ ഗണിതത്തോട് താല്പര്യം വർധിക്കാൻ സഹായകരമാകുന്നുണ്ടെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു . ഇരുപത്തിമൂന്ന് രക്ഷിതാക്കൾ പങ്കെടുത്തു.രണ്ടു മണിക്കൂർ നീണ്ടുനിന്ന പരിശീലന പരിപാടി പ്രയോജനകരമായിരുന്നെന്നും വീട്ടിൽ വച്ചു ഇവ കുട്ടികളിലെത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും രക്ഷിതാക്കൾ പറഞ്ഞു .നാലുമണിയോടെ അവസാനിച്ച പരിശീലനപരിപാടിക്ക് സിസ്റ്റർ മഞ്ജു നന്ദിയർപ്പിച്ചു .
-
ULLASA GANITHAM
-
ആസ്പിരേഷൻ ഡിസ്ട്രിക് എഡ്യൂക്കേഷൻ പ്രോഗ്രാം
കുട്ടികളിലെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ആസ്പിരേഷൻ ഡിസ്ട്രിക് എഡ്യൂക്കേഷൻ പ്രോഗ്രാം മൂന്ന് അഞ്ച് എട്ട് ക്ലാസുകളിൽ ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങളിൽ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ഇംപ്രൂവ്മെൻറ് പ്രോഗ്രാം ജോയി ഫുൾ ലേണിങ് ഓഫ് മാക്സ് പദ്ധതി യുടെ സ്കൂൾ തല പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ബിജുമോൻ സാർ നിർവഹിച്ചു അധ്യാപകരായ ജിഷ ടീച്ചർ, അമൽ ഡ എന്നിവർ സംസാരിച്ചു അധ്യാപക വിദ്യാർത്ഥികൾ പങ്കെടുക്കുകയും കുട്ടികൾക്ക് വേണ്ട സപ്പോർട്ട് നൽകുകയും ചെയ്തു
-
ആസ്പിരേഷൻ ഡിസ്ട്രിക് എഡ്യൂക്കേഷൻ പ്രോഗ്രാം
നല്ല പാഠം
മലയാള മനോരമയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തി വരുന്ന മിഴിവാർന്ന പദ്ധതിയാണ് നല്ലപാഠം. കുട്ടികളുടെ നേതൃത്വപാടവും സഹായ സന്നദ്ധതയും പുതുമകളോടെ അവതരിപ്പിക്കാനുള്ള വേദിയായി നല്ല പാഠം പദ്ധതി മാറുന്നു. നല്ല ശീലങ്ങൾ വളർത്തുവാനും അദ്ധ്യാപകരുടെയും കുട്ടികളുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഇവിടെ നടക്കുന്നു.
ഹാൻഡ് വാഷ് നിർമ്മാണം
കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തെ നവംബർ മാസം സ്കൂളുകൾ തുറക്കുന്നതിന്മു ന്നോടിയായി കുട്ടികളെ കൊറോണ വൈറസിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ്
യുപി സ്കൂളിൽ ഹാൻഡ് വാഷ് നിർമ്മാണം നടത്തി. കുട്ടികൾ തന്നെയാണ് ഹാൻഡ്വാഷ് നിർമ്മിച്ചത്, നല്ലപാഠം പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുക എന്ന വിപണന സാധ്യതയും മുന്നിൽ കണ്ടായിരുന്നു വിദ്യാർഥികൾ ഇവ നിർമ്മിച്ചത്. കൂടാതെ പുറമേ നിന്നുള്ള ആവശ്യക്കാർക്കും ലഭ്യമാകുന്ന തരത്തിലാണ്
ഹാൻവാഷ്നിർമ്മിച്ച് പ്രത്യേകം ശേഖരിച്ച കുപ്പികളിൽ അളവിനനുസരിച്ച്വി ല നിശ്ചയിച്ച് വിതരണം ചെയ്തത് .
-
ഹാൻഡ് വാഷ് നിർമ്മാണം
നല്ല മനസ്സുകൾക്ക് നല്ല ചിന്തകൾ
സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ ചിന്തയിലും പ്രവർത്തിയിലും നന്മ നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിലും വിദ്യാലയത്തിലെ പൊതുഇടങ്ങളിലും ചിന്തകളും വചനങ്ങളും അടങ്ങിയ പോസ്റ്ററുകൾ ആകർഷണീയമാം വിധം പ്രദർശിപ്പിച്ചു.കുട്ടികൾ അവ വായിച്ച്എടുക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യണം എന്ന് ഹെഡ്മാസ്റ്റർ ബിജുമോൻ സാർ കുട്ടികളോട്ആഹ്വാനം ചെയ്തു.
കോവിഡ് സുരക്ഷാ പോസ്റ്റർ
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി നല്ലപാഠം ക്ലബ്ബ് വിദ്യാലയത്തിലെ പൊതു ഇടങ്ങളിലും ഓരോ ക്ലാസുകളിലും സുരക്ഷാ പോസ്റ്ററുകൾ പതിച്ചു. കോവിഡിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ അധ്യാപകർ വിദ്യാർഥികൾക്ക് വായിച്ചു നൽകുകയും ചെയ്തു.
മൊബൈൽ ചലഞ്ച് - ഡിജി ഹോം
പൊതുവിഭാഗത്തിലെ ഓൺലൈൻ പഠന സൗകര്യം ലഭ്യമാകാതിരുന്ന വിദ്യാലയത്തിലെ നിർധനരായ 23 കുട്ടികൾക്ക്മൊബൈലും ടാബ്‌ലറ്റും ടെലിവിഷനും എത്തിച്ചു നൽകി നല്ലപാഠം
കൂട്ടുകാർ മാതൃകയായി .മൊബൈൽ ചലഞ്ച്സുമനസ്സുകളുടെ സഹായഹസ്തം ലഭ്യമാക്കാൻപിടിഎയും മുന്നിട്ടിറങ്ങി .പരിപാടിയിൽ അധ്യാപകരും പങ്കു ചേർന്നു.
-
-
മൊബൈൽ ചലഞ്ച്
കുടുക്ക വിദ്യാലയത്തിലും വീട്ടിലും
നന്മയുടെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി മാറുകയാണ് ഓരോ നല്ലപാഠം പ്രവർത്തകരുടെയും വീടുകളിൽ സ്ഥാപിച്ചിട്ടുള്ള കുടുക്ക. കുട്ടികളിൽ ചെറുപ്പത്തിലേ സമ്പാദ്യശീലം
വളർത്തിയെടുക്കുന്നതിനും അവ സഹപാഠികൾക്കും സമൂഹത്തിന്ഉപകാരപ്രദം ആകുന്നതും ഈ പ്രവർത്തനം വഴി സാധിച്ചു .ഇതിലെ തുക ഉപയോഗപ്പെടുത്തിക്കൊണ്ട് ആട്ടിൻകുട്ടി വിതരണം മുയൽ
കുഞ്ഞുങ്ങളുടെ വിതരണം,തയ്യൽ മെഷീൻ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു .
ഓണക്കോടി വിതരണം
വിദ്യാലയത്തിലെ നിർധനരായ 10 കുട്ടികൾക്ക്ഓണത്തിന് പുതുവസ്ത്രങ്ങൾ വാങ്ങി നൽകി നല്ലപാഠം പ്രവർത്തകർ.സ്കൂളിലെ ഓണാഘോഷങ്ങൾക്കായി മാറ്റിവെച്ചു തുകയും സുമനസ്സുകളുടെ
സഹകരണവും ഓണക്കോടി വിതരണം ചെയ്യുന്നതിന് കൈത്താങ്ങായി മാറി. കാരുണ്യപ്രവർത്തനങ്ങൾ വഴി സാമൂഹ്യ ഉത്തരവാദിത്വം നിർവഹിക്കുന്നതിനും സഹജീവികളോട്ഉദാരസമീപനം ,പങ്കുവയ്ക്കൽ എന്നിവ വളർത്തുന്നതിനും ഈ പ്രവർത്തനം വഴി സാധിച്ചിട്ടുണ്ട്
-
ഓണക്കോടി വിതരണം
മാസ്ക് നിർമ്മാണം
കോവിഡ് മൂലം അടച്ചിട്ട വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള സുരക്ഷാ മാർഗ്ഗങ്ങളിൽ പ്രധാനം മാസ്ക്ക് ധരിക്കലാണ്. കുട്ടികൾക്കാവശ്യമായ തുണി മാസ്ക് അധ്യാപകരുടെയും പി.റ്റി.എയുടെയും സഹകരണത്തോടെ വിദ്യാലയത്തിൽ തന്നെ തയ്ച്ച് വിതരണത്തിനു സജ്ജമാക്കി.ത്രിലെയർ മാസ്ക്കുകളാണ് തയ്ച്ചെടുത്തത്. വിലകൊടുത്തു വാങ്ങാൻ കഴിയുന്നവർക്ക് ഗുണമേന്മയുള്ളതുമായ സ്ത്രീ ലേയർ മാസ്ക് കൾ വിദ്യാലയത്തിൽ നിന്ന് ലഭ്യമാക്കി .പാവപ്പെട്ടവർക്ക് സൗജന്യമായും മാസ്ക്കുകൾ നൽകി ഇതിലൂടെ സമാഹരിച്ച തുക നല്ലപാഠം പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു
.
-
മാസ്ക് നിർമ്മാണം
ദത്ത് എടുക്കാം സഹപാഠിയുടെ കുടുംബത്തെയും
പാടിച്ചിറ സ്കൂളിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ സഹപാഠിയുടെ കുടുംബത്തെ ദത്തെടുത്ത് സഹായങ്ങൾ എത്തിച്ചു നൽകി.
ഡിജിറ്റൽ പഠനസൗകര്യം ലഭ്യമാകാതിരുന്ന സഹപാഠിയിടെ വീട്ടിൽ വൈദ്യുതി എത്തിച്ചു കൊടുത്തു .മൊബൈൽഫോൺ ,ടെലിവിഷൻ ഇവയും ലഭ്യമാക്കി. ഭിന്നശേഷിയുള്ള ഇളയ കുട്ടിക്ക് ഫിസിയോതെറാപ്പിസ്റ്റിന്റെ സൗജന്യ തെറാപ്പി സേവനവും ഉറപ്പാക്കി .
ഉപജീവനത്തിന് ഒരു കൈത്താങ്ങ് പദ്ധതിയിലൂടെ കുട്ടിയുടെ അമ്മയ്ക്ക് തയ്യൽ മെഷീൻ വാങ്ങി നൽകി .കുട്ടികൾ വീടുകളിൽ സ്ഥാപിച്ച കുടുക്കയിൽ നിന്നുള്ള സമ്പാദ്യവും ഉദാരമനസ്കരായ ചില വ്യക്തികളുടെ സഹായഹസ്തവുമാണ് ഈ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ട് ആയത് .ഇതിലൂടെ സഹ പഠിതാവിനോടും കുടുംബത്തോടുള്ള കരുതലും നിരാലംബരായവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്താൻ സാധിച്ചു.
-
ദത്തെടുക്കാം
ഊർജ്ജ സംരക്ഷണം വരുംതലമുറക്ക് കൂടി
സ്കൂളിൽ ഈ വർഷം ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ വൈദ്യുതി ലഭിക്കുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ച് സ്കൂളിൽ സെമിനാർ നടത്തി. കുട്ടികളുടെ വീടുകളിൽ വൈദ്യുതി ലാഭിക്കുന്നവർക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തി അതിനാൽ വിവരശേഖരണത്തിനുള്ള ഫോർമാറ്റ് വിതരണംചെയ്തു. ബൾബുകൾ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ സഹായം സ്കൂളിൽ നിന്ന് ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു.KSEB യുടെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ സഹകരണവും ഉറപ്പാക്കി. ഈ പ്രവർത്തനം വഴി കുട്ടികളിൽ ഊർജ സംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സാധിച്ചു. കുട്ടികളുടെ വീടുകളിൽ മാതാപിതാക്കൾക്ക് ആവശ്യമായ ബോധവൽക്കരണം നടത്തുന്നതിനും കുട്ടികൾക്ക് സാധിച്ചു
എന്റെ മാഗസിൻ
നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ 400 കുട്ടികളും എന്റെ മാഗസിൻ എന്നപേരിൽ കയ്യെഴുത്ത് മാഗസിനുകൾ തയ്യാറാക്കി. ഓരോ കുട്ടിയും മാഗസിൻ കവർ പേജ് തയ്യാറാക്കുകയും ചെയ്തു .സ്വന്തമായി രചിച്ച കവിത, കഥ, ആത്മകഥ, ശേഖരണം, നാടൻപാട്ട് ,കുസൃതിക്കണക്കുകൾ, എന്നിവ ഉണ്ടായിരുന്നു. ഓരോ കുട്ടിയുടെയും മാഗസിന് 10 പേജുകൾ വീതം കുറയാതെ വേണം എന്ന നിബന്ധന പാലിക്കപ്പെട്ടു. അസംബ്ലിയിൽ മാഗസിനുകളുടെ പ്രസാധനം ഒരുമിച്ച് നടത്തിയത് വളരെ മികച്ച ഒരു പ്രവർത്തനമായി അനുഭവപ്പെട്ടു, എല്ലാ കുട്ടികൾക്കും തന്റേതായ ഒരു പ്രവർത്തനമികവ് പ്രകടിപ്പിക്കുന്നതിനുള്ള അവസരം ഈ പ്രവർത്തനത്തിലൂടെ ലഭിച്ചു. കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും വൈവിധ്യമാർന്ന കഴിവുകൾ ഉടമകളാണ് ഒാരോ കുട്ടിയും എന്ന തിരിച്ചറിവ് ഉണ്ടാക്കുന്നതിനും അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഈ പ്രവർത്തനം വഴി കഴിഞ്ഞു.
https://online.fliphtml5.com/pzvrv/pydv/#p=1
ഇലക്കറിമേള
ഔഷധ സമൃദ്ധവും വിഷരഹിതമായ ആഹാരം നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് തന്നെ എന്ന ആശയം വിളിച്ചോതുന്നതായിരുന്നു സ്കൂളിൽ സംഘടിപ്പിച്ച നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇലക്കറി മേള .ഭക്ഷ്യയോഗ്യമായ എല്ലാത്തരം ഇലക്കറികളും കുട്ടികൾ ശേഖരിച്ച് കൊണ്ടുവരികയും വിദ്യാർഥികളും അധ്യാപകരും ഒരുമിച്ച് ചേർന്ന് അവ പാകപ്പെടുത്തി ഉച്ച ഭക്ഷണത്തോടൊപ്പം വിതരണം ചെയ്യുകയും ചെയ്തു.ചീര,മുരിങ്ങ,മത്തൻ,കോവൽ,കുമ്പളം,പയർ,ക്യാബേജ് തുടങ്ങിയ ഇലക്കറികളുടെ ശേഖരം നാവിനെന്നപോലെ മനസ്സിനും രുചിയുടെ മേളകൊഴുപ്പ് പകർന്നു .പോഷകസമൃദ്ധവും വിഷരഹിതവുമായ ഇതക്കറികൾ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താനും ഇവ സ്വന്തം അടുക്കളത്തോട്ടത്തിൽ നട്ടുവളർത്താനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഈ ഉദ്യമം.കുട്ടികളുടെ ഭക്ഷണശീലങ്ങളിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രക്ഷാകർത്താക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നടത്തിയ ഇലക്കറി മേളയിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി.
-
ഇലക്കറി മേള
ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു
പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറി തോട്ടം നിർമിച്ചു ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂൾ വളപ്പിൽ തന്നെ ഉല്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നല്ല ആരോഗ്യം നല്ല ഭക്ഷണത്തിലൂടെ എന്ന ആശയത്തിലൂന്നിയാണ് കുട്ടികൾ ഇത്തരമൊരു പ്രവർത്തനവുമായി മുന്നോട്ടു വന്നത്. സ്കൂൾ ലീഡർ പച്ചക്കറി തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ ബിജുമോൻ വി.എം. അധ്യാപകൻ ജോഷി എൻ.ജെ,സി.ജാന്റി.കെ,മാത്യു. എന്നിവർ നേതൃത്വം നൽകി
സഹപാഠികൾക്ക് കൈത്താങ്ങുമായി പാടിച്ചിറ സ്കൂൾ.
കോവിഡ് 19 പശ്ചാത്തലത്തിൽ കരുതലും കൈത്താങ്ങുമായി ,പാടിച്ചിറ സെന്റ്. സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ ,സഹ വിദ്യാർഥികൾക്ക് ,വിവിധ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി, 'കൈത്താങ്ങ് 'എന്ന പദ്ധതിയിലൂടെയാണ് ഇത് സാധ്യമാക്കിയത് .ഇതിനോടകം സുമനസ്സുകളുടെ പിന്തുണയോടെ, 6 മൊബൈൽ ഫോണുകളും, ഒരു ടിവിയും, പവർ ബാങ്കും നൽകാൻ ആയിട്ടുണ്ട്.പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിനായി,Wash hand,wash out corona എന്ന സന്ദേശമുയർത്തി പിടിച്ചുകൊണ്ട് ,സ്വന്തമായി ഹാൻവാഷ് ,നിർമ്മിച്ച് പി.ടി.എ. ഭാരവാഹികൾക്ക് കൈമാറി. 'കൈകഴുകൽ' ഒരു ശീലമാക്കി മാറ്റാനുള്ള, ബോധവൽക്കരണ പരിപാടികൾക്ക് ,തുടക്കം കുറിച്ചു .ഹാൻഡ് വാഷ് നിർമ്മാണം വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് നല്ലപാഠം പ്രവർത്തകർ. മാസ്ക് നിർമ്മാണവും ഇവരുടെ അജണ്ടയിലുണ്ട്. നല്ലപാഠം കോർഡിനേറ്റർമാരായ സിസ്റ്റർ ജാന്റി മരിയ ,ശ്രീ ജോഷി എൻ. ജെ, പ്രധാനാധ്യാപകൻ ശ്രീ. ബിജുമോൻ വി.എം ,പി.ടി.എ. പ്രസിഡൻറ് ശ്രീ. വിനോദ് പച്ചിക്കര ,നല്ല പാഠം ക്ലബ്ബ് ഭാരവാഹികളായ എയ്ഡൻ ജിൻസ് ,എലേന തോമസ് ,അൻഫിയ ജയ്സൺ ,നിയ ട്രീസ എന്നിവർ നേതൃത്വം നൽകി.
-
സഹപാഠിക്ക് കൈത്താങ്ങ്
പുതുവത്സര പുഞ്ചിരി -സ്നേഹ പുതപ്പുകൾ
പാടിച്ചിറ സെൻ സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ക്രിസ്തുമസ് പുതുവത്സര സമ്മാനമായി ചേലൂർ കോളനിയിലെ വൃദ്ധജനങ്ങൾക്ക് കുട്ടികൾ കുടുക്കയിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് കമ്പിളിപ്പുതപ്പുകൾ വാങ്ങി നൽകി .പുഞ്ചിരിയുടെ സ്നേഹചരട് അനുഭവിച്ചറിയാൻ ഈപ്രവർത്തനം ഉപകാരപ്രദമായി. പങ്ക്വയ്ക്കലിന്റെ കരുതലിന്റെ ഊഷ്മളഭാവങ്ങൾ തൊട്ടറിയാൻ കുട്ടികൾക്ക് അവസരം കിട്ടി.
ജൈവകൃഷിയിലൂടെ വിഷരഹിത വിദ്യാലയം വിഷരഹിത സമൂഹം
മലയാളിയുടെ മാറിയ ഭക്ഷണ ഉപയോഗ ശീലങ്ങളുടെ ഭാഗമായി അനുദിനം അനേകം മാരകരോഗങ്ങൾ കൂടി വിലകൊടുത്ത് വാങ്ങുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇതിനെതിരെ ഒരു ബോധവൽക്കരണവും പ്രതിവിധിയും എന്ന നിലയിൽ സ്കൂളിൽ ഏകദേശം 30 സെൻറ് സ്ഥലത്ത് തികച്ചും ജൈവരീതിയിൽ ഒരു പച്ചക്കറി തോട്ടം കുട്ടികൾ കാർഷിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നട്ടുപിടിപ്പിച്ചു .ശീതകാല പച്ചക്കറികളായ കാബേജ് ,കോളിഫ്ളവർ ,തക്കാളി ,വഴുതന, ചീര തുടങ്ങിയ പച്ചക്കറികളും കുട്ടികൾ തോട്ടത്തിൽ നട്ടു. ലഭിച്ച മുഴുവൻ പച്ചക്കറികളും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഉപയോഗിച്ചു .പച്ചക്കറികൾക്ക് ആവശ്യമായ ജൈവവളവും ഉൽപ്പാദിപ്പിക്കുകവഴി മാലിന്യ സംസ്കരണത്തിന് ഒരു പരിധിവരെ ഉപകാരപ്പെടുന്നു .പച്ചക്കറി കൃഷിയിലൂടെ കൃഷിയെക്കുറിച്ച് പ്രത്യേകിച്ച് ജൈവ കൃഷി രീതികളെ കുറിച്ച് കുട്ടികൾ മനസ്സിലാക്കുകയും അതിൽ പങ്കാളികളാവുകയും ചെയ്യുന്നു .കൃഷി അഭിമാനകരമായ ഒരു ജോലി ആണെന്ന ബോധം കുട്ടികളിൽ രൂപപ്പെടുത്തുന്നതോടൊപ്പം സ്കൂളിലെ ഉച്ചഭക്ഷണം വിഭവ സമൃദ്ധവും വിഷഹിതവും ആക്കിമാറ്റാൻ ഇതിലൂടെ സാധിക്കുന്നു.
വീട്ടിലൊരു പച്ചക്കറിത്തോട്ടം
സ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി 'വീട്ടിലൊരു പച്ചക്കറിത്തോട്ടം' മത്സരം നടത്തി.എല്ലാവരും പങ്കെടുക്കാൻ ശ്രദ്ധിച്ചു.
നിബന്ധനകൾ:
1.മിനിമം രണ്ട് സെന്റ് സ്ഥലത്ത് എങ്കിലും കൃഷി ചെയ്തിരിക്കണം.
2. ശീതകാല പച്ചക്കറികൾ (പയർ ,കാബേജ്, കോളിഫ്ലവർ, വഴുതന, വെണ്ട, തക്കാളി, പച്ചമുളക് ചീര,)നടാവുന്നതാണ്.
3.ഫെബ്രുവരി 15,16 തീയതികളിൽ ആയിരിക്കും മൂല്യ നിർണയം നടത്തുന്നത്.
4. നടീൽ, പരിചരണം, വിളവെടുപ്പ് ഇവയടങ്ങിയ റിപ്പോർട്ടും ഫോട്ടോയും വിലയിരുത്തലിന് പരിഗണിക്കും.
5. തിരഞ്ഞെടുക്കപ്പെട്ട പച്ചക്കറിത്തോട്ടങ്ങൾ വിധികർത്താക്കൾ നേരിട്ട് സന്ദർശിക്കുന്നതാണ്.
6. കൃഷി ചെയ്തതിന്റെ ഫോട്ടോ ക്ലാസ് അധ്യാപകർക്ക് അയച്ചുകൊടുത്തു നിങ്ങളുടെ പേരുകൾ 15/ 01 2022 ന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
7. ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ് എന്നും അറിയിച്ചിരുന്നു.
-
-
-
-
വീട്ടിലൊരു പച്ചക്കറിത്തോട്ടം
ഒപ്പമുണ്ട് നല്ല പാഠം
പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ നല്ലപാഠം യൂണിറ്റ് നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആനുകൂല്യങ്ങൾ ലഭിക്കാത്ത പൊതു വിഭാഗത്തിലെ അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ, മാസ്ക്, സാനിറ്റൈസർ, കുട, എന്നിവ നൽകി
സൈനികർക്ക് ആദരാഞ്ജലികൾ
പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ നല്ലപാഠം യൂണിറ്റ് നേതൃത്വത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അടക്കമുള്ള സൈനികർക്ക് ആദരാഞ്ജലികളർപ്പിച്ചു.
ഫോട്ടോ പ്രദർശിപ്പിച്ച് കുട്ടികൾ പുഷ്പാർച്ചനയോടെ 13 ദീപങ്ങൾ തെളിയിച്ച് ആദരാഞ്ജലികളർപ്പിച്ചു. പ്രധാനധ്യാപകൻ ബിജുമോൻ വി.എം നല്ലപാഠം കോർഡിനേറ്റർമാരായ സിസ്റ്റർ ജാന്റി മരിയ ജോഷി എൻ.ജെ.എന്നിവർ നേതൃത്വം നൽകി മുഴുവൻ കുട്ടികളും അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി.
തയ്യൽമെഷീൻ വിതരണം
ഉപജീവനത്തിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ നല്ലപാഠം പ്രവർത്തകർ ദത്തെടുത്ത കുടുംബത്തിന് തയ്യൽമെഷീൻ വിതരണം ചെയ്തു.
നല്ലപാഠം പ്രവർത്തകർ വീടുകളിൽ സ്ഥാപിച്ച കുടുക്കയിൽ നിന്നുമുള്ള സമ്പാദ്യവും ഉദാരമനസ്ക്കരായ ചില വ്യക്തികളുടെ സഹായവുമാണ് ഇതിന് ഉപയോഗപ്പെടുത്തിയത്.വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻ വി.എം. നിർവ്വഹിച്ചു.നിരാലംബരും നിർദ്ധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സഹജീവികൾക്ക് തെല്ല് ആശ്വാസമേകുവാനും ഉപജീവനത്തിന് ഏത് മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്താമെന്നുള്ള സന്ദേശം കുട്ടികൾക്ക് നൽകാനും ഇതിലൂടെ സാധിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു
-
തയ്യൽ മെഷീൻ വിതരണം .
ആട്ടിൻകുട്ടി വിതരണം
ഉപജീവനത്തിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിന് ആട്ടിൻകുട്ടിയെ വിതരണം ചെയ്തു.നല്ലപാഠം പ്രവർത്തകർ വീടുകളിൽ സ്ഥാപിച്ച കുടുക്കയിൽ നിന്നുമുള്ള സമ്പാദ്യവും ഉദാരമനസ്ക്കരായ ചില വ്യക്തികളുടെ സഹായവുമാണ് ഇതിന് ഉപയോഗപ്പെടുത്തിയത്.വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻ വി.എം. നിർവ്വഹിച്ചു.നിരാലംബരും നിർദ്ധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സഹജീവികൾക്ക് തെല്ല് ആശ്വാസമേകുവാനും ഉപജീവനത്തിന് ഏത് മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്താമെന്നുള്ള സന്ദേശം കുട്ടികൾക്ക് നൽകാനും ഇതിലൂടെ സാധിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു.
മുയൽ കുഞ്ഞുങ്ങളുടെ വിതരണം
ഉപജീവനത്തിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ സഹപാഠികൾക്ക് മുയൽ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.നല്ലപാഠം പ്രവർത്തകർ വീടുകളിൽ സ്ഥാപിച്ച കുടുക്കയിൽ നിന്നുമുള്ള സമ്പാദ്യവും ഉദാരമനസ്ക്കരായ ചില വ്യക്തികളുടെ സഹായവുമാണ് ഇതിന് ഉപയോഗപ്പെടുത്തിയത്.വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻ വി.എം. നിർവ്വഹിച്ചു.
നിരാലംബരും നിർദ്ധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സഹജീവികൾക്ക് തെല്ല് ആശ്വാസമേകുവാനും ഉപജീവനത്തിന് ഏത് മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്താമെന്നുള്ള സന്ദേശം കുട്ടികൾക്ക് നൽകാനും ഇതിലൂടെ സാധിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു