സെന്റ് തോമസ് എൽ പി എസ് നടവയൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

കരുതലിന്റെ കരുത്തിന്റ ചേർത്തുപിടിക്കലിന്റെപങ്കുവയ്ക്കലിന്റെ അഭിമാനത്തിന്റെ വളർച്ചയുടെകഥയുടെ നാടാണ് നടവയൽ.ചുരവും കാടും കുന്നുംതാണ്ടിയെത്തിയ തിരുവിതാംകൂറിന്റെ മക്കൾ കോടമഞ്ഞിനോടും കൊടും തണുപ്പിനോടും മലമ്പനിയോടും പൊരുതിക്കയറി പടുത്തുയർത്തിയ നടവയലിന്റെ കഥ . കുടിയേറ്റ പൂർവ്വപിതാക്കൻമാരുടെ കണ്ണീരിന്റെയും വിയർപ്പിന്റെയും സുഗന്ധമലിഞ്ഞു കലർന്നനടവയലിന്റെ കഥ.രണ്ടാം ലോക മഹായുദ്ധത്തിന്റെ ബാക്കിപത്രമായി സാമ്പത്തികാരക്ഷിതാവസ്ഥയും ഭക്ഷ്യദൗർലഭ്യവും തൊഴിൽ രാഹിത്യവുമൊക്കെ വീർപ്പുമുട്ടിച്ച തിരുവിതാംകൂർ ജനത അന്ന് , കേരളമില്ല തിരുവിതാംകൂറുംകൊച്ചിയും മലബാറുമൊക്കെയേയുള്ളൂ. മദ്രാസ്സ് സംസ്ഥാനത്തിന്റെ ഒരു ജില്ല മാത്രമാണ് മലബാർ. ഇനിയും തിരുവിതാംകൂറിൽ തന്നെ ഉറച്ചു നിന്നാൽ ഒരു പക്ഷേ തങ്ങളുടെയും കുടുംബങ്ങളുടെയും ഗതിമുട്ടിപ്പോകുമെന്ന് മനസ്സിലാക്കി ഒരുകൂട്ടം ധീരസാഹസികൾ - എങ്ങനെയുംജീവിതം ജീവിച്ചു തീർക്കണം എന്ന ദൃഢ പ്രതിജ്ഞ എടുത്തവർ വടക്കോട്ട് തിരിഞ്ഞു .കന്നിമണ്ണിന്റെ ഗന്ധം അവരെ മലബാറിൻറെ വിവിധഭാഗങ്ങളിൽ എത്തിച്ചു.ജീവിതം കരുപ്പിടിപ്പിക്കാനുള്ള ത്വരയും അധ്വാനിക്കാനുള്ളമനസ്സും മാത്രമായിരുന്നു അവരുടെ കൈമുതൽ.ഇവരിൽ ചിലർ എത്തിപ്പെട്ട പ്രദേശമാണ് നടവയൽകാലം 1948 കൃത്യമായി പറഞ്ഞാൽ ഫെബ്രുവരിമാസം. നടവയൽ അവരുടെ സ്വപ്നഭൂമിയായി.കാട്ടുമൃഗങ്ങളും കോടമഞ്ഞുംമലമ്പനിയും ഇടമുറിയാത്ത മഴയും മുളംകാടുകളുമെല്ലാം. അവരുടെ ഇച്ഛാശക്തിക്ക് വഴങ്ങി. തുടർന്ന് കൂടുതലാളുകൾ ജീവിതം കരുപിടിപ്പിക്കാൻ ഇവിടെഎത്തിച്ചേർന്നതോടെ മറ്റ് പല കുടിയേറ്റ മേഖലകളിലുമെന്ന പോലെ ഇവിടെയും ജീവിതം പച്ചപിടിച്ച്തുടങ്ങി.പനമരത്തിനും ബത്തേരിക്കും പുൽപ്പള്ളിക്കും നെല്ലിയമ്പത്തിനും വഴി പിരിയുന്ന റോഡ്ജംങ്ഷൻ.റോഡുകളിൽ വാഹനങ്ങളുടെ ഒഴുക്കും ഇരമ്പലുംജനത്തിരക്കും അലങ്കാരങ്ങളും ആർഭാടങ്ങളുമായി ഇപ്പോൾ ഈ കൊച്ചു കുടിയേറ്റ പട്ടണമായ് നടവയൽ. കർമ്മ പഥത്തിൽ പുത്തൻ ഭാവവും ആവേശവും കൈമുതലാക്കി കുടിയേറ്റത്തിന്റെ മക്കൾ, ഊണും ഉറക്കവും നഷ്ടപ്പെടുത്തിസ്വന്തമാക്കിയ നാടാണ് നടവയൽ.

ഗ്രാമസംസ്ക്കാരം

കോഴിക്കോട് മാനന്തവാടി റോഡിൽ പനമരം ടൗണിൽനിന്ന് അഞ്ച് കിലോമീ റ്ററോളം കിഴക്കുമാറി മുളങ്കാടുകൾക്കുള്ളിൽ ഇങ്ങനെയൊരു കേന്ദ്രം കണ്ടെത്തിയകൊളംബസുകാർ മദ്ധ്യതിരുവിതാംകൂറിലെ മീനച്ചിൽതാലൂക്കിൽ നിന്നുള്ള പത്ത് പേരായിരുന്നു. ജോർജ്ജ്പുതിയിടം, തോമസ് അയ്മനച്ചിറ, ജോസഫ് കുറിച്ചാത്ത്,ആഗസ്തി പുതുപ്പറ മ്പിൽ, ജോസഫ് പുതുപ്പറമ്പിൽ,ആഗസ്തി പുന്നത്താനം, കുട്ടപ്പൻ നായർ, ചാക്കോആനിക്കൽ, ചാക്കോ അകത്തോട്ടം എന്നിവരാണ്നടവയലിലെത്തിയ ആദ്യത്തെ കുടിയേറ്റ പൂർവ്വപിതാക്കൾ. തൊട്ടു പിന്നാലെ 1948 മാർച്ചിൽ കോലത്തേട്ടു പൈലിയും, മാത്തൂർ ചാക്കോയുംവന്നു.

ഭൂപ്രകൃതി

കോഴിക്കോടു നിന്നും കൽപ്പറ്റ വഴിതലശ്ശേരിയിൽ നിന്നും മാനന്തവാടി വഴി വന്നാലും പനമരത്തെക്കും അവിടെ നിന്നും 5 കിലോമീറ്റർകിഴക്കാണ് നടവയൽ.പനമരം അങ്ങാടിക്കടുത്തു തന്നെ ചെറുപുഴ. അതിന്കിഴക്ക് മാത്തൂർ വയൽ വയലിന് കിഴക്ക് ഗൗഢൻമാരുടെകാപ്പിത്തോട്ടം കുടിയേറ്റക്കാരുടെ താമസസ്ഥലത്തേക്ക് (നടവയലിലേക്ക്) പിന്നെയും ഒന്നു രണ്ടു കിലോ മീറ്റർകൂടി പോകണംപനമരം കണിയാമ്പറ്റ വില്ലേജുകളുടെ കിഴക്കു ഭാഗംപൂതാടി വില്ലേജിന്റെ മദ്ധ്യപടിഞ്ഞാറ് ഭാഗങ്ങൾ എന്നിവിടങ്ങളിലായി വ്യാപി ച്ചു കിടക്കുന്നതാണ് നടവയൽ. പനമരം പുഴയിൽ വേനൽക്കാലത്ത് വെള്ളം കുറവായിരിക്കും. ഒരിക്കലും വറ്റി വരണ്ടു പോകാറില്ല.കേര ളത്തിൽ ഒരിക്കലും മഴയില്ലെങ്കിലും പനമരം ചെറുപുഴയുടെ ഉത്ഭവസ്ഥാനത്ത് മഴ കാണും. പുഴയിൽവേനൽക്കാലത്തും 3-4-5 അടി വെള്ളം കാണാം ബത്തേരിയിൽ നിന്നും ബിനാച്ചി വഴി കേണിച്ചിറ കൂടി 12കിലോമീറ്റർ നടന്നാൽ നടവയലിലെത്താം.

ടിപ്പുസുൽത്താന്റെ മിലിട്ടറി എഞ്ചിനിയൻമാർ പ്ലാൻ ചെയ്ത റോഡാണിത്. പരന്നു നോക്കെത്താതെ കിടക്കുന്നമുളങ്കാടുകളും പൊയിൻ പ്രദേശങ്ങളും കാട്ടുപുഴകളുംആണ് അന്നുണ്ടായിരുന്നത്. 1958 ലെ അവസ്ഥയാണിത്.എന്നാൽ ഇന്ന് സ്ഥിതി ആകെ മാറിവേനൽക്കാലത്ത് പനമരം ചെറുപുഴയിൽ വെളളം നന്നേകുറവ്കാപ്പിത്തോട്ടം നനക്കുന്നതിനും മറ്റുമായി വൻതോതിൽ ജലം പമ്പ്ചെയ്യുന്നതിനാലാണിത്. ഇന്ന് മുളങ്കാടുകൾ കാണാനില്ല.വയലുകൾ ഭൂരിഭാഗവും വാഴയും കവുങ്ങിൻ തോപ്പുകളും ഇഞ്ചിയുമായി മാറിക്കഴിഞ്ഞിരുന്നു. ഇപ്പോൾ നടവയൽ പ്രദേശം കണിയാമ്പറ്റ പനമര,പൂതാടി എന്നി മൂന്ന് പഞ്ചായത്തു കളിലായി വ്യാപിച്ചു കിടക്കുന്നു. ഭൂപ്രകൃതിയനുസരിച്ച് ഈ പ്രദേശത്തെ 5 മേഖലകളിലായിതിരിക്കാം. 1.ഉയർന്ന കുന്നിൻ പ്രദേശം. 2. ചെറു ചരിവ്. 3.സമതലം 4.ചെറു പുഴയോരങ്ങൾ. 5.പുഴകൾ തോടുകൾകുളങ്ങൾ കിണറുകൾ എന്നിവയാണ് പ്രധാന ജലസ്രോതസുകൾ. മുൻകാലത്തെ അപേക്ഷിച്ച്വേനൽക്കാലത്ത് ശുദ്ധ ജലക്ഷാമം അനുഭവപ്പെടുന്നമേഖലയായി നടവയൽ മാറിക്കൊണ്ടിരിക്കുന്നു.നടവയലിന്റെ വടക്കുഭാഗത്തായി നെയ്ക്കുപ്പ പുഴയും(നരസിപ്പുഴ) തെക്കുഭാഗത്തുകൂടി ഒഴുകുന്ന കാവടംപുഴയുംനടവയലിനെ ഫലഭൂയിഷ്ഠമാക്കുന്നു.

സ്ഥലനാമ ചരിത്രം

പരന്നു നോക്കെത്താതെ കിടക്കുന്ന മുളങ്കാടുകളും,പൊയിൽ പ്രദേശങ്ങളും, കാട്ടു പുഴകളും കുടിയേറ്റക്കാരെസ്വാഗതം ചെയ്തു. ആദ്യ കുടിയേറ്റക്കാരായ പത്ത് പേർചിക്കല്ലൂർ എടത്തിൽ അമ്മു അക്കമ്മ വക ജന്മഭൂമിയിൽനിന്ന് നൂറേക്കർ മുളങ്കാട്, ഏക്കറിന് പത്ത് രൂപമാനുഷത്തിന് മറുപാട്ടം ചാർത്തി വാങ്ങി. വർഷത്തിൽഏക്കറിന് രണ്ടേമു ക്കാൽ രൂപ പാട്ടവും നിശ്ചയിക്കപ്പെട്ടു. അക്കാലത്ത് നടവയൽ കാടുകൾക്കുള്ളിൽ അങ്ങുമിങ്ങും തെളിഞ്ഞ മൂലകളിലായി കുപ്പത്തോട് മൂപ്പിൽ നായർ,നടവയൽ ചീക്കല്ലൂർ നാണുനായർ,നെല്ലിയമ്പത്തു കുഞ്ഞമ്മു,നടവയൽ കുറുപ്പ്, പുഞ്ചവയൽ അപ്പുനായർ നെൽപ്പ പെരുമാൾ ചെട്ടി തുടങ്ങിയ ജന്മികളും, ഊരാളി വലിയ കാളന്റെ ഗോത്രവും താമസിച്ചിരുന്നു. അന്നത്തെ ചീക്കല്ലൂർ നടവയൽ എടം എന്ന പൂർവ്വനാമത്തിൽനിന്നാണ് നടവയൽ എന്ന പേര് ഉണ്ടായതെന്ന് കരുതപ്പെടുന്നു. കോഴിക്കോട്ടുനിന്നും കൽപറ്റ വഴി വന്നാലും തലശ്ശേരിയിൽ നിന്ന് മാനന്തവാടി വഴി വന്നാലും പനമരത്തെത്തും.അവിടെ നിന്നും അഞ്ച് കിലോമീറ്റർ കിഴക്കാണ് നടവയൽ പനമരം അങ്ങാടിക്കടുത്തുതന്നെ പനമരം ചെറുപുഴ, അതിന് കിഴക്ക് മാത്തുർവയൽ, വയ ലിന് കിഴക്ക് ഗൗഡൻമാരുടെ കാപ്പിത്തോട്ടം.ഒന്നു രണ്ടു കിലോമീറ്ററുകൾ കൂടി മുന്നോട്ട് പോയാൽ കുടിയേറ്റ ക്രിസ്ത്യാനികളുടെ താമസ സ്ഥലം. പനമരത്തുനിന്ന് വിശാലമായ വയലിന്റെ നടവരമ്പത്തുകൂടെ സ്ഥിരമായി നടന്നിരുന്ന കുടിയേറ്റക്കാർ ഈ പ്രദേശത്തെ നടവയൽ എന്നു നാമകരണം ചെയ്തു എന്നും പറയപ്പെടുന്നുണ്ട്.

വിദ്യാലയവും പൊതു സമൂഹവും

ആരംഭകാലം മുതൽക്കേ തങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ആദ്യകാല കുടിയേറ്റക്കാരെ അലട്ടിയ ഒരു പ്രശ്നമായിരുന്നു. സ്വന്തംകുഞ്ഞുങ്ങളുടെ ഭാവി ഭാസുരമാക ണെങ്കിൽ ഒരു പള്ളിക്കൂടം വേണം. ഈ ഉൾക്കാഴ്ച്ച അവർക്ക് ഉണർവേകി.പിന്നെ അമാന്തിച്ചില്ല. പുനർവിചിന്തനം വേണമെന്ന് തോന്നിയുമില്ല. ഒരു പ്രൈമറി സ്കൂൾ അനുവദിച്ചുകിട്ടുവാൻ അപേക്ഷ അയച്ചു.എതിർപ്പുകൾ ഉണ്ടായി;പിറുപിറുപ്പുകളും. അനുവാദത്തി നായി കാത്തുനിന്നില്ല. കർമ്മ കുശലതയും നേതൃപാടവവും ഒത്തിണങ്ങിയ കുട്ടിച്ചേട്ടന്റെയും ഐമിനിച്ചിറ തോമസ് ചേട്ടന്റെയും നേതൃത്വത്തിൽ ഗാഢമായ ആലോചന നടന്നു.നമ്മുടെ കുട്ടികൾ ഇവിടെത്തന്നെ പഠിക്കണം പള്ളിക്കുവേണ്ടി ഒരു ഷെഡ് പണിതിട്ടുണ്ട് തൽക്കാലം പള്ളിക്കൂടമായി ഉപയോഗിക്കാം. പള്ളിയായി ഉപയോഗിച്ചിരുന്ന ഷെഡ്അങ്ങനെ പള്ളിക്കൂടമായി. മുളന്തണ്ടുകളും കാട്ടുവള്ളികളുംവൈക്കോലും കൊണ്ട് ഒരു സരസ്വതീ ക്ഷേത്രം. തല്ലി ഉറപ്പിച്ച് ചാണകം മെഴുകിയ തറ. ഒന്നും രണ്ടുംക്ലാസ്സുകൾ ഒന്നിച്ചു തുടങ്ങി. ആകെ 20 കുട്ടികൾ. ക്ലാസ്സ്മുറികളായി മാറ്റപ്പെട്ട പള്ളിയിൽ നാനാ ജാതിമതസ്ഥർ പഠിച്ചിരുന്നു.

ഇന്ന് - വിദ്യാലയം

അക്ഷര വെളിച്ചത്തിന്റെ സരസ്വതീ ക്ഷേത്രം ഇന്ന്നടവയൽ ദേശത്ത് സ്വർണലിപികളാൽ എഴുതിച്ചേർക്കപ്പെട്ടതാണ്. കർമ്മോത്സുകരായ അധ്യാപകരുടെ തുടർച്ച വിദ്യാലയത്തെ മികവിന്റെകേന്ദ്രമാക്കി.പഠന പ്രവർത്തനങ്ങൾ മാത്രമല്ല കലാ കായിക മേഖലകളിലും സാഹിത്യമേഖലകളിലും വർണച്ചിറക് വിടർത്തി പാറിപ്പറക്കുന്ന ചിത്രശലഭങ്ങളുടെ നിറഞ്ഞ പൂന്തോട്ടമാണ് ഇന്ന് നടവയൽ എൽ.പി സ്കൂൾ

ആദ്യവിദ്യാലയം - ഉദ്ഘാടനം.

1950 ജൂലായ് 10.പ്രകൃതിയുടെ വെൺമുത്തുകൾപുതുമണ്ണിൽ പുളകം വിതക്കുന്നു.പള്ളിയിൽ കുടിയേറ്റക്കാരെല്ലാം തന്നെയുണ്ട്. ഒരു മംഗള കർമത്തിന് സാക്ഷ്യം വഹിക്കാൻ വന്നു നിൽക്കുന്ന അവരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ പ്രകാശനാളം തെളിഞ്ഞു. ദിവ്യ ബലിക്കുശേഷം നടവയലിന്റെ ആദ്ധ്യാത്മിക പിതാവായിരുന്ന ഫാ. ജയിംസ് നസ്രത്ത് നിലവിളക്ക് കൊളുത്തി ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നടവയൽ സെന്റ് തോമസ് ലോവർഎലിമെന്ററി സ്കൂൾ അദ്ദേഹത്തിന്റെ മാനേജ്മെന്റിൽ പ്രവർത്തനമാരംഭിച്ചു.

അദ്ധ്യയന രീതി.

അന്ന് നിലത്തെഴുത്ത് രീതിയിലാണ് വിദ്യാരംഭം.അക്കാലത്ത് വിദ്യാർത്ഥികൾക്ക് പ്രത്യേകം പുസ്തകം ഉണ്ടായിരുന്നില്ല. അദ്ധ്യാപകനു മാത്രമേ പുസ്തകംഉണ്ടായിരുന്നുള്ളു.മൂന്നു മുതൽ പതിനഞ്ച് വയസ്സു വരെയുള്ള കുട്ടികൾ ലോവർ എലിമെന്ററിയിൽ പഠിച്ചിരുന്നു.അദ്ധ്യാപകർ പുസ്തകത്തിലുള്ള കാര്യങ്ങൾ അതേപടികുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു പതിവ്. പഠിക്കാതിരുന്നാൽ ചൂരൽ പ്രയോഗം, വെയിലത്ത്നിർത്തൽ, മണലിൽ മുട്ടുകുത്തി നിർത്തുക തുടങ്ങിയ പ്രയോഗിച്ചിരുന്നു.

ഇന്ന് - ശിശു സൗഹൃദ വിദ്യാലയം

മാനസിക ശാരിരിക പീഢനങ്ങൾ പിരിമുറുക്കങ്ങൾപഴഞ്ചൻ രീതിയായി മാറി. കളിച്ചും ചിരിച്ചും കുട്ടികളിൽഒരാളായി കുട്ടിത്തമുള്ള അധ്യാപകർ ഇന്ന് സ്കൂളിന്റെ പ്രത്യേകതയാണ്.നാടിനും നാട്ടുകാർക്കും കുഞ്ഞുങ്ങൾക്കും കാരുണ്യ വക്താക്കളായി മാറാൻ വിദ്യാലയത്തിൽ നിരവധി പ്രവർത്തനങ്ങൾ.വിദ്യാലയം ഇന്ന് അറിവ് മാത്രമല്ല, സാധാരക്കാരന്റെ പ്രശ്നങ്ങളിലേക്ക് കടന്നുചെല്ലാൻ വേണ്ടകഴിവും ഊർജവും സ്വന്തമാക്കിയിരിക്കുന്നു.

വിദ്യാലയ വളർച്ച

1976-ലെ സെന്റ് തോമസ് എൽ. പി. സ്കൂൾ1950 ഒക്ടോബർ 24-ാം തിയതി മലബാറിലെ വിദ്യാഭ്യാസ ഉപമേധാവി നടവയലിലെ ഏകാധ്യാപക വിദ്യാലയം സന്ദർശിച്ചു. നടവയലിലെ പാഴ്മണ്ണിൽ കനകംവിളയിച്ചു തുടങ്ങുന്നതദ്ദേഹം കണ്ടു. അവരുടെ കുഞ്ഞുങ്ങളുടെ അദമ്യമായ വിദ്യാദാഹം കാണാൻ ആ ക്രാന്തദർശിക്കു പ്രയാസമുണ്ടായില്ല. സംതൃപ്തനായ ഓഫീസർ വിദ്യാലയത്തിന് താല്കാ ലികാംഗീകാരം നല്കി.അങ്ങനെ ഗ്രാന്റു ലഭിച്ചു തുടങ്ങുകയും സാമ്പത്തിക ക്ലേശങ്ങളിൽനിന്ന് മോചനം നേടുകയും ചെയ്തു. ഇത് സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ നാഴികക്കല്ലായിരുന്നു.അതേ സ്കൂൾ വർഷത്തിൽ തന്നെ(1951 ജനുവരിയിൽ)മൂന്നാം ക്ലാസ്സും തുടങ്ങി ഇടക്കാല പരീക്ഷ നടത്തി. പ്രൊമോഷൻകൊടുത്താണ് ഇത് സാധിച്ചത്. പഠിപ്പുമുടങ്ങി നിന്നിരുന്ന കുട്ടികൾക്കതൊരനുഗ്രഹമായി. ശ്രീ. കുഞ്ഞിരാമൻഅടിയോടി കൂടി ആ ജനുവരി യിൽ അദ്ധ്യാപകനായി ചേർന്നു. അടുത്ത ജൂണിൽ നാലാം ക്ലാസ്സ് തുടങ്ങി. ശ്രീ.കുഞ്ഞപ്പക്കുറുപ്പും വി. യു. കാതറൈനും അദ്ധ്യാപകരായി നിയമിക്കപ്പെട്ടു. പൂർണ്ണയോഗ്യതയുള്ള അദ്ധ്യാപകർ അന്ന് വളരെ കുറവായിരുന്നു.അതുകൊണ്ട് യോഗ്യതനേടിയവരെ തെരഞ്ഞു. അങ്ങനെ ജൂലായ് മാസത്തിൽശ്രീ. എം. സി. ബാലനും നിയമിതനായി.1951 മാർച്ചിൽ ഫാ.ബർക്കുമാൻസ് സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു. എവി ടേക്കും എന്തിനും ചെല്ലേണ്ട,ചെല്ലുന്ന കുട്ടിച്ചേട്ടന് മാത്രമല്ല വിദ്യാലയത്തിനു വേണ്ടി പാടുപെട്ടവർക്കെല്ലാം അദ്ദേഹത്തന്റെ വരവ് ആശ്വാസമായി. ഇത് സ്കൂളിന്റെ ചരിത്ര ത്തിലെ മറ്റൊരു നഴികക്കല്ലായിരുന്നു. 1952 ജൂണിൽ അഞ്ചാം ക്ലാസ്സ് ആരംഭിച്ചു.അങ്ങനെ ലോവർ എലിമെന്ററി പൂർത്തിയായി. ഹയർ എലിമെന്ററി ക്ലാസ്സുകൾ കൂടിതുടങ്ങുന്നതിന് വേണ്ടിബർക്കുമാൻസ് അച്ചൻ ക്രിയാത്മകമായി നേതൃത്വം നൽകി.കുട്ടിച്ചേട്ടനും കൂട്ടുകാരും കഠിനയത്നം ചെയ്തു. എന്നിട്ടും, നിർഭാഗ്യവശാൽഅക്കൊല്ലം ആറാം ക്ലാസ്സ് അനുവദിച്ചു കിട്ടുകയുണ്ടായില്ല. സ്കൂളിനു സ്വന്തമായി കെട്ടിടം ഇല്ലെന്നായിരുന്നു അതിനു പ്രധാന കാരണം. അന്നത്തെ എല്ലാ നല്ലയാളുകളും ഈ യത്നങ്ങളിൽ സജീവമായ പങ്ക് വഹിച്ചിരുന്നു. ഒടുവിൽ ശ്രമം ഫലിച്ചു. ഒരു വർഷത്തെ ഇടവേളക്കുശേഷം 1954 ജൂണിൽആറാം ക്ലാസ്സ് അനുവദിച്ചു. അവിടുന്നങ്ങോട്ട് അനുസൂതമായ വളർച്ചയും വികാസവുമായിരുന്നു. കുടിയേറ്റം ആവേശജനകമാംവണ്ണം വർദ്ധിച്ചു. വിദ്യാർത്ഥികളുടെ എണ്ണവും ഏറിയേറി വന്നു. 475 കുട്ടികൾ 13 അദ്ധ്യാപകർ. 1955-ലെ കഥയാണിത്. വിദ്യാലയത്തിന് കെട്ടിടങ്ങൾ മാത്രം പോരാ.കളിസ്ഥലങ്ങൾ, പാനോപകരണങ്ങൾ,ലബോറട്ടറി, വെള്ളം, ലൈബ്രറി, മൂത്രപ്പുരകൾ തുടങ്ങി എന്തെല്ലാംമറ്റുസജീകരണങ്ങൾക്കുമായി വേണ്ടിവന്ന ചിലവുകൾ വഹിക്കുന്നതിനായി നാട്ടുകാർ അത്യധ്വാനം ചെയ്യേണ്ടിവന്നു. നടവയലിന്റെ ഓണം കേറാമൂലകളിൽ പോലും റോഡുകളുണ്ടായി. അദ്ധ്യാപകരുടെ സുസ്ഥിതിയിൽ വിദ്യാർത്ഥികളുടെ സംസ്കാരണത്തിൽ അവർ ബദ്ധശ്രദ്ധേയരായിരുന്നു. അവർക്ക് നേതൃത്വം നൽകിയ മാനേജർമാരായിരുന്ന ബഹു: വികാരിമാരുടെ സാരഥ്യം അവർക്ക് ആവേശംപകർന്നു.

വിദ്യാലയത്തിലെ ആദ്യകാല സാരഥികൾ

നടവയലിലെ സ്കൂളുകളുടെ ചരിത്രം സമുജ്വലവും നിറപ്പകിട്ടാർന്നതുമാണ്. അതിന്റെ അനുസൃതമായ വളർച്ചയുടെ പിന്നിലെ ചൈതന്യം അദ്ധ്യാപകരുടെ അർപ്പണമ നോഭാവവും കർമ്മശേഷിയും കൊണ്ട് അനുഗ്രഹീതരായ ഹെഡ്മാസ്റ്റർമാരുടെ സാരഥ്യമാണ്.പ്രൈമറി സ്കൂളിന്റെ ശൈശവാവസ്ഥയിൽ അമരത്തിരുന്ന് ലക്ഷ്യത്തിലേക്ക് ബഹുദൂരം