ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശാസ്ത്ര മേളയിൽ മികച്ച നേട്ടവുമായി പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ
ബാലുശ്ശേരി ഉപജില്ല ശാസ്ത്ര മേളയിൽ പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി. ഐ ടി , പ്രവൃത്തി പരിചയ മേളകളിൽ ചാമ്പ്യന്മാരായ കലാലയം ഓവറോൾ ചാമ്പ്യൻ ഷിപ്പിൽ 245 പോയന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. മുപ്പത് എ ഗ്രേഡുകളും മൂന്ന് ബി ഗ്രേഡുകളും നേടിയാണ് ഈ നേട്ടം കൈവരിച്ചത്. ശിവപുരം, നന്മണ്ട വിദ്യാലയങ്ങളിൽ വെച്ചായിരുന്നു ഈ വർഷം ശാസ്ത്രോത്സവം സംഘടിപ്പിച്ചത്.
ബാലുശ്ശേരി ഉപജില്ല വോളിബോൾ - ജുനിയർ ഗേൾസ് , U14 വിഭാഗങ്ങളിൽ
ഒന്നാം സ്ഥാനം നേടി പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ
ബാലുശ്ശേരി ഉപജില്ല വോളിബോൾ മത്സരത്തിൽ ജൂനിയർ ഗേൾസ്, അണ്ടർ 14 (Boys) വിഭാഗങ്ങളിൽ പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിന് വിജയം. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ സയന എം പി, തീർത്ഥ എം പി എന്നിവർ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
റിയ ശിവൻ ജില്ലയിലേക്ക്
ബാലുശ്ശേരി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഹൈസ്ക്കൂൾ വിഭാഗം ചിത്ര രചന (ജലച്ചായം) മത്സരത്തിൽ പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ റിയ ശിവൻ ജില്ല തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഉപജില്ല സ്പോർട്സിൽ തിളങ്ങി പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ
ഉപജില്ല കായിക മത്സരങ്ങളിൽ മികച്ച നേട്ടവുമായി പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ. വോളിബോൾ മത്സരങ്ങളിൽ ജൂനിയർ ഗേൾസ്, അണ്ടർ 14 വിഭാഗങ്ങളിലും ഫുട്ബോൾ അണ്ടർ 17 വിഭാഗത്തിലും സ്ക്കൂൾ ചാമ്പ്യന്മാരായി. ഖോ ഖോ മത്സരത്തിൽ ജൂനിയർ വിഭാഗം ആൺകുട്ടികളും പെൺകുട്ടികളും സീനിയർ വിഭാഗം ആൺകുട്ടികളും സബ് ജില്ലയിൽ ഒന്നാമതായി ജില്ലയിലേക്ക് യോഗ്യത നേടി. കൂടാതെ ലോങ്ങ് ജമ്പ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മർവ റിയാസ്, ഖദീജ റജ എന്നിവർ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 3000 മീറ്റർ ഓട്ട മത്സരത്തിൽ മുഹമ്മദ് ലാഫിസ് കെ പി, ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ലോങ്ങ് ജമ്പ് മത്സരത്തിൽ റാം, 800 മീറ്റർ ഓട്ട മത്സരത്തിൽ ഖദീജ റജ, ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഹൈജമ്പ് മത്സരത്തിൽ നൂഫ എം വി എന്നിവരും മികച്ച വിജയം നേടി ജില്ല മത്സരത്തിന് യോഗ്യത നേടിയത് അഭിനമാനമായി മാറി. സബ് ജില്ല സബ് ജൂനിയർ പെൺകുട്ടികളുടെ ഖോ ഖോ മത്സരത്തിൽ പൂനൂരിന്റെ ചുണക്കുട്ടികൾ റണ്ണറപ്പായി.
ഖോ ഖോ മത്സരത്തിൽ പൂനൂരിന്റെ സർവ്വാധിപത്യം
സബ് ജില്ല ഖോ ഖോ മത്സരങ്ങളിൽ ഈ വർഷവും പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിന്റെ സർവ്വാധിപത്യം. ജൂനിയർ വിഭാഗം ആൺ കുട്ടികളും പെൺകുട്ടികളും ഒന്നാമതെത്തി ജില്ലയിലേക്ക് യോഗ്യത നേടിയതിനു പുറമെ സീനിയർ വിഭാഗം ആൺകുട്ടികളും സബ് ജില്ലയിൽ ചാമ്പ്യന്മാരായത് സമാനതകളില്ലാത്ത വിജയമായി. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വിദ്യാലയം ഫസ്റ്റ് റണ്ണറപ്പായി.
ഉപജില്ല അണ്ടർ 17 ഫുട്ബോൾ
പൂനൂർ തന്നെ ചാമ്പ്യന്മാർ
ഫുട്ബോൾ മികവിൽ വീണ്ടും പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിന് ശ്രദ്ധേയമായ നേട്ടം. അണ്ടർ 17 ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിലും വിദ്യാലയം ചാമ്പ്യന്മാരായി.
വാങ്മയം പരീക്ഷയിൽ അജ്വക്ക് രണ്ടാം സ്ഥാനം.
ബാലുശ്ശേരി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വാങ്മയം പരീക്ഷയിൽ പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ അജ്വ ഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സാഹിത്യ പ്രശ്നോത്തരി - ബിനീഷ് സി പി യ്ക്ക് രണ്ടാം സ്ഥാനം.
വിദ്യാരംഗം കലാസാഹിത്യ വേദി ബാലുശ്ശേരി ഉപജില്ലയിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച സാഹിത്യ പ്രശ്നോത്തരി മത്സരത്തിൽ ബിനീഷ് സി പി രണ്ടാം സ്ഥാനം നേടി. പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ വിദ്യാർത്ഥിയായ ആനോമ ബിനീഷിന്റെ പിതാവാണ് ഇദ്ദേഹം. സ്ക്കൂൾ തലത്തിൽ രക്ഷിതാക്കൾക്കായി നടന്ന പ്രശ്നോത്തരി മത്സരത്തിൽ ഇദ്ദേഹം ഒന്നാം സ്ഥാനം നേടിയിരുന്നു.
സംസ്ഥാന തലത്തിലും മെഡൽ തിളക്കവുമായി റിതിജ് സനിൽ
സംസ്ഥാന ശാസ്ത്രമേളയിലെ പ്രവർത്തി പരിചയമേളയിൽ റെക്സിൻ - കാൻവാസ് ഉപയോഗിച്ചുള്ള ഉത്പന്നങ്ങളുടെ നിർമ്മിത് വിഭാഗത്തിൽ റിതിജ് സനിലിന് മെഡൽ തിളക്കം. എ ഗ്രോഡോടെ മൂന്നാം സ്ഥാനം നേടിയാണ് സനിൽ ഈ നേട്ടം കൈവരിച്ചത്. വിദ്യാലയത്തിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന റിതിജ് സനിലിന്റെ വൈഭവം ജില്ല തലത്തിലും ഏറെ ശ്രദ്ധേയമായിരുന്നു.