ജി.എച്ച്.എസ്. തലച്ചിറ/ചരിത്രം
നിറഞ്ഞ പാടശേഖരങ്ങൾ കൊണ്ട് സമൃദ്ധമായ ഒരു ഗ്രാമം. ആ പാടശേഖരങ്ങൾക്ക് മുകളിലായി ഒരു ചിറ. ഗ്രാമവിശുദ്ധിയുടെ അടയാളങ്ങളായ പാടവും ചിറയും ചേർന്ന് തലച്ചിറയായി മാറിയെന്നത് സ്ഥലനാമചരിത്രം പറയുന്നു. കാർഷികവൃത്തിയെ ആശ്രയിച്ച് ജീവിച്ചിരുന്ന ആളുകൾകൂടുതലുള്ള സ്ഥലത്ത് 1922 ആറ്റുപുരയിൽ ശ്രീ തര്യൻ എന്ന അധ്യാപകന്റെ നേതൃത്വത്തിൽ ഒരു സ്കൂൾ സ്ഥാപിക്കുകയുണ്ടായി. സ്ഥാപക വർഷം ഒന്നാം ക്ലാസ് മാത്രമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത് .1942 കാലഘട്ടം ആയപ്പോഴേക്കും നാലാം ക്ലാസ് വരെയുള്ള ഒരു എൽപി സ്കൂൾ ആയി തലച്ചിറ സ്കൂൾ ഉയർന്നു .
1946 തിരുവിതാംകൂർ സ്റ്റേറ്റ് ഗവൺമെൻറ് സ്കൂൾ ഏറ്റെടുക്കുകയും കൂടുതൽ കെട്ടിടങ്ങൾ പണിയുകയും നാലു അധ്യാപകരും ഒരു അനാധ്യാപകൻ ഉൾപ്പെടെ അഞ്ചുപേർ സ്റ്റാഫ് അംഗങ്ങളായി പ്രവർത്തനമാരംഭിക്കുകയും ചെയ്യുകയുണ്ടായി. 1954 ൽ സ്കൂൾ യുപിയായി അപ്ഗ്രേഡ് ചെയ്തു .1958 ആദ്യത്തെ ഓടിട്ടകെട്ടിടം സ്ഥാപിക്കുകയും സ്കൂൾ പിന്നീട് പടിപടിയായി ഉയർച്ചയുടെ പാതയിലേക്ക് പോവുകയും ചെയ്തു.ഈ സ്കൂളിൽ വളരെ ദൂരത്തുനിന്ന് പോലും ആളുകൾ വിദ്യ തേടി എത്തിയിരുന്നു. ചിരപുരാതനമായ ഈ അക്ഷരം മുത്തശ്ശി വിദ്യ പകർന്നു നൽകിയിരുന്ന വരിൽ പ്രശസ്തരും , പ്രഗത്ഭരുമേറെ ..
കാലം മാറുന്നതിനനുസരിച്ച് കോലവും മാറണം എന്ന ചിന്താഗതിയെ ഉൾക്കൊണ്ടുകൊണ്ട് 2009ൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുകയും കുട്ടികൾ ധാരാളമായി ഇംഗ്ലീഷ് മീഡിയത്തിൽ അഡ്മിഷൻ എടുക്കുകയും ചെയ്തു. 2013ൽ യുപി സ്കൂൾ എച്ച് എസ്സ് ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു .8 ,9 ക്ലാസുകൾക്ക് പ്രവേശനാനുമതി നൽകി ' .
2015 മാർച്ചിൽ ആദ്യ ബാച്ച് എസ്എസ്എൽസി പരീക്ഷ എഴുതി .അന്നുമുതൽ ഇന്നുവരെ 100% വിജയവുമായി തലച്ചിറ സ്കൂൾ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ മികച്ച വിദ്യാലയമായി മുന്നോട്ടു പോകുന്നു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |