ഗവ. എൽ പി സ്കൂൾ ചത്തിയറ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്ത് താമരക്കുളം പഞ്ചായത്തിൽ ചത്തിയറ വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി മന്ദിരമാണ് ചത്തിയറ ഗവ: എൽ.പി.എസ് കർഷകരും കർഷക തൊഴിലാളികളും അധിവസിക്കുന്ന ഈ ഗ്രാമപ്രദേശത്തിൽ അക്ഷരദീപം പകരുന്നതിന് തുടക്കം കുറിച്ചത് 1911 ൽ ശ്രീ കൊപ്പാറ കേരളൻ നാരായണൻ സ്ഥാപിച്ച ഈ മാതൃവിദ്യാലയമാണ്. ജീവിതത്തിൻ്റെ നാനാതുറകളിൽ പ്രഗത്ഭരും പ്രശന്തരുമായ അനേകം പേർക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞ ഈ സ്ഥാപനം വർഷങ്ങൾക്ക് ശേഷം ഗവൺമെൻ്റിന് വിട്ടുകൊടുത്തു.1957 ലാണ് ഇന്നത്തെ കെട്ടിടം ഗവൺമെൻ്റ് പണി കഴിപ്പിച്ചത്.പുതിയ സ്കൂൾ കെട്ടിടം ഉണ്ടാക്കുന്നതിന് മുൻകൈ എടുത്തത് അന്ന് സ്കൂളിൻ്റെ എല്ലാമായിരുന്ന അധ്യാപകൻ ശ്രീ .പരിയാരത്ത് അയ്യപ്പൻനായരാണെന്നുള്ള വസ്തുത എടുത്ത് പറയേണ്ടതാണ്. ചത്തിയറ പ്രദേശത്ത് നിന്നും ആദ്യമായി ഈ സ്കൂളിൽ അധ്യാപകനാകുന്നത് പൂർവ്വ വിദ്യാർത്ഥി കുടിയായ ശ്രീ.പി.മാധവകുറുപ്പാണ്. കാലാകാലങ്ങളിൽ ഇവിടെ ജോലി ചെയ്തിരുന്ന ഹെഡ്മാസ്റ്റർമാരുടെയും അധ്യാപകരുടെയും ശ്രമഫലമായി സ്കൂൾ പടിപടിയായി ഉയർന്നു വന്നു. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളായ പലരും സമൂഹത്തിലെ വിവിധ തുറകളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരായിട്ടുണ്ട്. ബഹുമാന്യനായ മുൻ മന്ത്രി ജി.സുധാകരൻ, ഡോ.ഇ.പി.യശോധരൻ എന്നിവർ അതിൽ പ്രമുഖരാണ്. വളർച്ചയുടെ അംഗീകാരത്തിൻ്റെ മഹോന്നതിയിൽ ഗവ.എൽ.പി.എസ്.ചത്തിയറ ജൈത്രയാത്ര തുടരുന്നു.......