കണ്ണാടി യു പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണാടി ഗവ .യു പി സ്കൂൾ

മാരാട സ്കൂൾ

ഭൂമിശാസ്ത്രപരമായി വളരെ പ്രത്യേകതകളുള്ള പുളിങ്കുന്നിന്റെ സമീപത്തായി കണ്ണായ സ്ഥലമായിക്കിടന്ന കരഭാഗത്തിനു കണ്ണാടി എന്ന് നാട്ടിന്പുറത്തുകാർ വിളിച്ചുപോന്ന ഒരു കൊച്ചു ഗ്രാമത്തിൽ വെള്ളത്താൽ ചുറ്റപ്പെട്ട് മറുകര കടക്കണമെങ്കിൽ കൊച്ചുവള്ളങ്ങൾ മാത്രം സഞ്ചാരത്തിനായി ഉപയോഗിച്ചു കൃഷിയും മത്സ്യ

ബന്ധനവും ഉപജീവനമായി സ്വീകരിച്ച ഒരു ജന സമൂഹവും രാജവാഴ്ചക്കാലത്തിന്റെ ഗുണഫലങ്ങൾ അനുഭവിച്ചു മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന നായർ തറവാടുകളും വളരെ സൗഹാർദ്ദപരമായി കഴിഞ്ഞ ഗ്രാമത്തിൽ കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യാൻ പുളിങ്കുന്ന് കുടിപ്പള്ളിക്കൂടത്തെ ആശ്രയിക്കേണ്ടതായി വന്നു .ആ കാലത്തേ നായർ പ്രമാണിമാരിൽ വിദ്യാഭ്യാസ തല്പരനായ ശ്രീ പാറക്കോട്ടിൽ ആശാൻ തന്റെ വീടിനോടു ചേർന്ന് ഒരു ഓലപ്പുര നിർമിച്ചു കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കാൻ തുടങ്ങി. ആശാൻ നാലാം ക്ലാസ് വരെ കുട്ടികൾക്ക് അവിടെ വിദ്യാഭ്യാസം ചെയ്യാനുള്ള ക്ലാസുകൾ നടത്തിപ്പോന്നു .സർക്കാരിന്റെ ഗ്രാന്റ് ലഭിക്കുന്നതിനായി കൂടുതൽ വിശാലമായ സ്ഥലത്തു സ്ഥാപിക്കണമെന്നതിനാൽ പരവേലിക്കരുടെ വെളിഭൂമിയായ സ്ഥലത്തു ഒരു ഓലമേഞ്ഞ ഷെഡ്‌ഡിൽ 1902 ഇൽ മാരാട സ്കൂൾ പ്രവർത്തനം ആരംഭിച്ചു.വർഷങ്ങൾക്കു ശേഷം ഓഹരി വീതം വച്ചപ്പോൾ ആലപ്പുഴ ഡിഇഒ ആയി വിരമിച്ച ശ്രീമതി ഗോമതി ടീച്ചറിന് തന്റെ ഓഹരിയായി ലഭിച്ച 59 സെന്റ് സ്ഥലതായിരുന്നു മറാഠ സ്കൂൾ.ആ മഹതി തന്റെ പേരിലുള്ള സ്ഥലം 1 രൂപക്ക് സർക്കാരിലേക്ക് എഴുതിക്കൊടുത്തു.തുടർന്ന് സർക്കാരിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി ഒരു പുതിയ കെട്ടിടം നിർമിക്കുകയും ഈ നാട്ടിലെ മുഴുവൻ കുട്ടികളും ഈ വിദ്യാലയത്തിൽ ചേർന്ന് പഠിക്കുകയും ചെയ്തു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
"https://schoolwiki.in/index.php?title=കണ്ണാടി_യു_പി_എസ്/ചരിത്രം&oldid=1236914" എന്ന താളിൽനിന്ന് ശേഖരിച്ചത്