1981 സെപ്തംബര് 25 നു ട്രൈബൽ ഡയറക്ടർ മാത്യു കുന്നുമ്മൽ വാളേരി സ്കൂൾ ഉത്ഘാടനം ചെയ്തു . 67 കുട്ടികളാണ് അന്നുണ്ടായിരുന്നത് . അടുകുഴിയിൽ ജോണി എന്നയാളുടെ വീട്ടുവരാന്തയിൽ വച്ച് ശ്രീ കെ ജി  ജസ്റ്റിൻ മാസ്റ്റർ കുട്ടികൾക്ക് അറിവിന്റെ ആദ്യ പാഠം  നൽകി.

ശ്രീ കുനിക്കര കുഞ്ഞിരാമൻ നായർ , മകളുടെ സ്മരണാർത്ഥം നൽകിയ ഒന്നര ഏക്കർ ഭൂമിയിലാണ് നാട്ടുകാരുടെ ശ്രമഫലമായി സ്കൂളിന് ഒരു ഷെഡ് ഉയർന്നത് .ഉദ്‌ഘാടനം അന്നത്തെ ഗവർണർ ശ്രീ ജ്യോതി വെങ്കിടാചലം നിർവഹിച്ചു. ആ സമയത്തും സ്കൂളിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത് ശ്രീ . കുനിക്കര കുഞ്ഞിരാമൻ നായരുടെ വീട്ടിലായിരുന്നു . 1982 ൽ സ്കൂൾ ആദ്യ വാർഷികം ആഘോഷിച്ചു . പിന്നീട് വളർച്ചയുടെ കാലഘട്ടമായിരുന്നു . ചുമരുകളും ആസ്‌ബറ്റോസ്‌ ഷീറ്റും ഉള്ള കെട്ടിടം വന്നു . കാലക്രമേണ എൽ പി സ്കൂൾ യു പി സ്കൂൾ ആയി മാറി.

1990  ജൂൺ 3 ന് എൽ പി കെട്ടിട ഉത്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രി  ശ്രീ . കെ ചന്ദ്രശേഖരനും ,യു പി കെട്ടിട ഉദ്‌ഘാടനം 1995 ഒക്ടോബർ  25 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി  ശ്രീ . ഇ ടി മുഹമ്മദ് ബഷീറും നിർവഹിച്ചു. 2011 ൽ ഹൈസ്കൂളും, 2014 ൽ ഹയർസെക്കണ്ടറിയും  പ്രവർത്തനം ആരംഭിച്ചു . ആർ എം എസ് എ ഫണ്ട് ഉപയോഗിച്ച ബഹുനില കെട്ടിടം 2018 ജൂൺ 27 ന് മാനന്തവാടി നിയോജക മണ്ഡലം എം എൽ എ ശ്രീ . ഒ ആർ കേളു ഉദ്‌ഘാടനം ചെയ്തു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം