എൻ എസ് എൽ പി എസ് പഴൂക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1 ) ആത്മവിശ്വാസം വർധിപ്പിക്കാനും ആപത് സമയങ്ങളിൽ മനോധൈര്യം പ്രകടിപ്പിക്കാനും വിവേക പൂർവം പരുമാറുന്നതിനും കുഞ്ഞുമക്കളെ സഹായിക്കുന്ന ഒന്നാണ് കരാട്ടെ . ഈ ആശയത്തിൽ നിന്ന് നമ്മുടെ സ്കൂളിലും ഈ വര്ഷം മുതൽ കരാട്ടെ ക്ലാസുകൾ ആരംഭിച്ചു

2 ) ആരോഗ്യകരമായ മനസ്സിന്റെയും ശരീരത്തിന്റെയും സംയോജനത്തിനു ആഴ്ചയിൽ ഒരിക്കൽ യോഗാഡേ ആചരിക്കുന്നു .

3 ) കുട്ടികളിൽ പൊതുവിജ്ഞാനം വളർത്തുന്നതിനായി ആഴ്ചയിൽ ഒരിക്കൽ പൊതുവിജ്ഞാന പരീക്ഷ നടത്തി സമ്മാനങ്ങൾ നൽകി വരുന്നു .

4 ) കുട്ടികൾക്കു അക്ഷര ജ്ഞാനം വളർത്തുന്നതിനായി എല്ലാ ദിവസവും വൈകുന്നേരം 3 മുതൽ 3 :30  വരെ അക്ഷര ക്ലാസ് നടത്തി  വരുന്നു .

5) കുട്ടികളിൽ കലാവാസന വളർത്തുന്നതിനായി നൃത്ത അധ്യാപികയെ നിയമിച്ചു .

6) ഹിന്ദി ഭാഷയ്ക്ക് പ്രാധാന്യം ഏറി വരുന്ന സാഹചര്യത്തിൽ കുട്ടികൾക്കായി ഹിന്ദി ക്ലാസുകൾ ആരംഭിച്ചു .