സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ മാലാഖ
അതിജീവനത്തിന്റെ മാലാഖ
പതിവുപോലെ ആനി രാവിലെ എണിറ്റു. പതിയെ നടന്നുചെന്നു ജനാലകൾ തുറന്നു. അകത്തേക്ക് തണുത്ത കാറ്റുകടന്നുവന്നു. അവൾ ഇറ്റലിയിൽ ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആണ്. വളരെ കഷ്ട്പ്പടിൽ നിന്നും ആണ് അവൾ വളർന്നു വന്നത്. കഷ്ട്ടപാടുകൾക്ക് ഇടയിലും നന്നായി പഠിച്ചു അവൾ ആഗ്രഹിച്ച ജോലി നേടി. അവളെ സംബന്ധിച്ച് നഴ്സിങ് എന്നാൽ മഹത്തായ ജോലിയാണ്. മറ്റുള്ളവരെ പരിചരണവും രോഗിയെ സംരക്ഷിക്കുകയും അവർ അസുഖത്തിൽ നിന്ന് മുക്തി നേടി തിരിച്ചു വരുമ്പോൾ അവൾ ഏറെ സന്തോഷിക്കുകയും ചെയ്തു. പുറത്തു വെട്ടം വീണുതുടങ്ങി .അവൾ കിച്ചണിലേക്കു നടന്നു. ചായവെച്ചു അപ്പോൾ ആണ് അവളുടെ മനസ്സിൽ ലേക്ക് ഒരു കാര്യം കടന്നുവന്നത് ഇന്നലെ ഹോസ്പിറ്റലിൽ പുതിയ അസുഖമായി രണ്ടു പേരെ അഡ്മിറ്റ് ചെയ്തു.കൊറോണ ലോകം മുഴുവനും ആ മഹാമാരി പടർന്നു പിടിക്കുകയാണ്. അവൾ ഹോസ്പിറ്റലിൽ പോകാൻ തയ്യാറായി. പതിവുപോലെ അവൾ ഹോസ്പിറ്റലിൽ എത്തി. ഇന്നലെ മുതൽ ഒരുപാട് കേസ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട് രാജ്യത്തിന്റെ പല ഭാഗത്തും ഇപ്പോൾ ഈ വൈറസ് പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്.അതിനാൽഎല്ലാവരും കൂടുതൽ ജാഗ്രതയോടുകൂടി രോഗികളെ സമീപിച്ചാൽ മതി .ഡോക്ടർ നിർദ്ദേശം നൽകി അല്പം ഭീതിയോടുകൂടിയാണെങ്കിലും അവൾ രോഗികളെ പരിചരിക്കാൻ തയാറായി .ദിവസങ്ങൾ കടന്നുപോയി മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചു ആയിരക്കണക്കിനാളുകൾ രോഗ ബാധിതരായ പിടഞ്ഞു മരിക്കുന്നു. ഇതെല്ലാം കണ്മുന്നിൽ കണ്ടു മനസ്സിൽ വേദന സഹിച്ചു പിടിച്ചു ആനി നിന്നു. മാസ്ക്കും ഗ്ളൗസും മൊത്തത്തിൽ പൊതിഞ്ഞു കെട്ടി നിൽക്കുന്ന സഹപ്രവർത്തകർ ,ആ വേഷത്തിൽ ആനിക്ക് ശ്വാസംമുട്ടുന്നപോലെ തോന്നി. അവൾ തന്റെ മുന്നിൽ ലുള്ള രോഗികളെ അവൾ വളരെ സ്നേഹപൂർവ്വം പരിചരിച്ചു. ചിലരുടെ അവസ്ഥ വളരെ മോശമായി മാറി കൊണ്ടിരിക്കുന്നു. അവൾ അവരുടെ ജീവനുവേണ്ടി ദൈവത്തോടു പ്രാർത്ഥിച്ചു. രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു കൊണ്ട് ഇരിക്കുന്നു. സ്ഥിതി വളരെ മോശമാകുന്നു. ഹോസ്പിറ്റലിലെ സംവിധാനംഒന്നും തികയാതെ ആയി. വളരെ പ്രധാനപ്പട്ട ഒരു കാര്യം പറയാനായി ഡോക്ടർ ആനി അടങ്ങിയ സംഘത്തിന്റെ അടുത്ത് എത്തി. ഡോക്ടർ പറയുന്നത് കേൾക്കാൻ അവർ കാത്തുനിന്നു. ഞാൻ പറയാൻ പോകുന്ന കാര്യം ഏറെ വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. എന്നിരുന്നാലും ഇതല്ലാതെ നമുക്ക് മുന്നിൽ മറ്റുവഴികൾ ഇല്ല. ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പുള്ള വൃദ്ധരെ വെൻറ്റീലെറ്ററിൽ നിന്നു മാറ്റുക. പകരം ജീവിത ത്തിലേക്ക് തിരിച്ചു വരും എന്ന് ഉറപ്പുള്ള ചെറുപ്പക്കാരെ ഉള്ള സൗകര്യത്തിൽ ജീവൻ രക്ഷിക്കാൻ ശ്രമിക്കുക. ആനി ഒന്നുനേടുങ്ങി ഈശ്വരാ ജീവൻ രക്ഷിക്കാൻ, രോഗികളെ പരിചരിക്കാൻ അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ ശ്രമിക്കണ്ട ,ഞങ്ങൾ ഇത് എങ്ങനെ ചെയ്യും. അവർ രോഗികളുടെ അടുത്ത് പോയി. ചിലർ ഒരല്പം പ്രാണവായുവിനുവേണ്ടി പിടയുകയാണ്. ദൈവമേ എങ്ങനെ ഈ കൊടും ക്രൂരത ചെയ്യും. അവൾ ഒരു രോഗിയുടെ അടുത്തേക്ക് ചെന്നു. അവർ ശ്വാസംവലിച്ചു കൊണ്ടിരിക്കുകയാണ്. അവർ പകരം അവിടെ മറ്റൊരാളെ കിടത്തണം. ആനി... ഡോക്ടർ വിളിച്ചു. അവൾ ഞെട്ടി ആ ക്രൂരത ചെയ്യാൻ ദൈവമേ എന്നെ ആണോ വിധിച്ചിരിക്കുന്നത്. അവർ സംസാരിക്കുന്നത് ആ വൃദ്ധ കേട്ടിരുന്നു. അവൾ അടുത്തേക്ക് ചെന്നപ്പോൾ അവർ ദയനീയമായി അവളെ നോക്കി. ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അവൾക്കു കരച്ചിൽ അടക്കാൻ ആയില്ല. കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ടു ഓക്സിജൻ മാസ്ക് അവൾ ഊരി എടുത്തു. കുറച്ചു നേരത്തെക്ക് അവൾ അനങ്ങാൻ ആയില്ല. അവൾ പതുക്കെ കണ്ണുതുറന്നു ആ സ്‌ത്രീയെ നോക്കി അവരുടെ ജീവൻ നിലച്ചിരുന്നു. മറ്റുള്ളവർ അവരെ മാറ്റി മറ്റൊരു രോഗിയെ അവിടെ കിടത്തി. അന്ന് രാത്രി ആനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കണ്ണ് അടക്കുമ്പോൾ ആ സ്ത്രീയുടെ മുഖം. ആ ക്രൂരത ചെയ്യാൻ ദൈവം വിധിച്ചത് തന്നെ ആണല്ലോ എന്ന് കരുതി രാത്രി മുഴുവൻ അവൾ കരഞ്ഞു. ദിവസംങ്ങൾ കഴിഞ്ഞു മരണനിരക്ക് ഉയർന്നുവന്നു. മരിച്ച വരുടെ ശരീരം അടക്കാൻ പോലും ഇടം ഇല്ലാതായി രിക്കുന്നു. പുറത്ത് ഇറങ്ങി നടക്കരുത് എന്ന് പറയുമ്പോഴും ആളുകൾ ഇറങ്ങി നടക്കുന്നു. ആ മഹാമാരിക്ക് മുന്നിൽ കിഴടങ്ങുന്നു. ഒടുവിൽ ആനിക്കും അവളുടെ സഹപ്രവർത്തകർക്കും രോഗം സ്ഥിതീകരിച്ചു. അവളെ നീരിക്ഷണത്തിൽ ആക്കി. പുറംലോകവുംമായി ബന്ധംഇല്ലാതെ എത്രയോ ദിവസങ്ങൾ അടച്ചിട്ട മുറിക്കുള്ളിൽ, വീട്ടിൽ ഉള്ളവരെ കാണണം എന്നു പോലും തോന്നി, നിർവ്വാഹമില്ല മഹാമാരിയോട് മല്ലിടുകതന്നെ. ദിവസങ്ങൾ കടന്നുപോയി, ആനിക്ക് രോഗം ഭേദമായിരിക്കുന്നു. അവൾ ഇപ്പോൾ തീർത്തുo ആരോഗ്യവതിആയിരിക്കുന്നു. അവൾ corona എന്ന മഹാമാരിയോട് മല്ലിട്ടു വിജയിച്ചിരിക്കുന്നു. അവൾ ജീവിതത്തിലേക്കു മടങ്ങി എത്തിയിരിക്കുന്നു. തീർത്തും രോഗമുക്ക്തയായ അവളെ വീട്ടിൽ അയച്ചു. കുറെ ദിവസങ്ങൾക്കു ശേഷം ആനി അവൾ താമസിച്ചവീട്ടിൽ തിരിച്ചുവന്നിരിക്കുന്നു. വാതിൽ തുറന്നു അവൾ അകത്തു വന്നു ആരോ മുറികൾഎല്ലാം വൃത്തിയാക്കി ഇട്ടിരുന്നു. അവൾ തന്റെ റൂമിൽ വന്നു. ജനാലകൾ തുറന്നു പുറത്തേക്കുനോക്കി. പുറം ലോകവുംമായി ബന്ധംഇല്ലാത്ത എത്രയോ ദിവസങ്ങൾ, അവൾ ദീർഘനീശ്വാസം എടുത്തു ഒന്നു പുറത്തേക്കു നോക്കി. താൻ ആ മഹാമാരിയെ അതിജീവിച്ചിരിക്കുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |