പ്രളയത്തിൽ നിന്നു നാം പഠിച്ചു പാഠങ്ങൾ
ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒന്നാണന്ന്
വിശപ്പ് എന്ന വികാരം ഏവർക്കും ഒരുപോലെന്ന്
നാമെല്ലാവരും ഒരമ്മതൻ മക്കളെന്ന്
ഒരു പാത്രത്തിൽ വേവിച്ചും വിളമ്പിയും നാം പങ്കിട്ടത്
ഒരു വലിയ സ്നേഹബന്ധമായിരുന്നല്ലോ
അന്നു നാം പഠിക്കാതെ പോയ പലതും
പഠിപ്പിക്കാനായി വന്ന ടീച്ചറല്ലോകൊറോണ നീ
ആൾക്കൂട്ടമില്ലാതെ ആഡംബരമില്ലാതെ നടക്കുന്നൂ
ചടങ്ങുകൾ പലതുമിന്നിവിടെ
അച്ഛനുമമ്മയും മക്കളുമെല്ലാവരുമൊത്തൂ തമാശകൾ
പറഞ്ഞു ചിരിച്ചീടുന്നു
ഒറ്റക്കു പിറുപിറുത്തുകൊണ്ടടുക്കളയിൽ കഴിഞ്ഞവർക്കിന്നു
സഹായഹസ്തങ്ങൾ നാലുചുറ്റും