ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/അക്ഷരവൃക്ഷം/എന്താണ് കൊറോണ വൈറസ്?

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് കൊറോണ വൈറസ്?

മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ ഒരു കൂട്ടം എന്നു പറയാം.മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിൻെറരൂപത്തിൽകാണപ്പെടുന്നു.അതുകൊണ്ടാണ് ക്രൗൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേരു നൽകിയിരിക്കുന്നത്. വളരെ വേഗത്തിലാണ് ഈ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്. 'സൂനോട്ടിക്ക് 'എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്നത്.

ചൈനയിലെ ഹുബൈ പ്രവിശ്യയിൽ 2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.ഇതിനകം തന്നെ ഒട്ടേറെ രാജ്യങ്ങളിൽ ഈ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്.ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ.പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും.വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്.മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും പടരാൻ സാധ്യതയുള്ളതു കൊണ്ട്തന്നെ അതീവ ജാഗ്രത വേണം

വൈഗ പവിത്രൻ .കെ.വി
5 എ ജി.യു.പി.എസ് പാപ്പിനിശ്ശേരി വെസ്ററ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം