സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം .

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം

നമ്മൾ പരിസ്ഥിതി സംരക്ഷണത്തിനായി പല കാര്യങ്ങളും തുടങ്ങി വെയ്ക്കും. എന്നാൽ തുടർച്ച ഉണ്ടാകാതെ അത് അവസാനിപ്പിക്കുകയും ചെയ്യും. ഓരോ പരിസ്ഥിതി ദിനത്തിലും ഈ പ്രഹസനങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും. ഇതിൽ നിന്ന് നമുക്കൊക്കെ ഒരു മാറ്റം ഉണ്ടാകേണ്ടേ? കുട്ടികൾ തന്നെ നമ്മുടെ പ്രകൃതിയുടെ സംരക്ഷണം ഏറ്റെടുക്കണം. അതിനു നമ്മൾ പ്രകൃതി എന്താണ് എന്ന് മനസിലാക്കണം. പ്രകൃതി നമ്മളെ എങ്ങനെയൊക്കെ സംരക്ഷിക്കുന്നു എന്ന് മനസിലാക്കണം. ഇതിനെല്ലാം പുറമെ പ്രകൃതിയെ സ്നേഹിക്കുക. അതിന് ആദ്യം വേണ്ടത് നമുക്ക് ചുറ്റുമുള്ള പച്ചപ്പുകൾ നിരീക്ഷിക്കണം. അതിനെ സംരക്ഷിക്കാൻ ശ്രദ്ധിക്കണം. മരങ്ങൾ വെട്ടിമാറ്റാതെ ഒന്നിലേറെ മരങ്ങൾ വെച്ച് പിടിപ്പിക്കണം. അങ്ങനെ മരങ്ങൾ വെച്ചുപിടിപ്പിച്ചു നമുക്കു ചുറ്റുമുള്ള ജീവജാലങ്ങളുടെ സംരക്ഷകരാകാം. ദൈവം നമുക്ക് കനിഞ്ഞു നൽകിയ ഒരുപാട് ജല സ്രോതസുകൾ നമുക്കുണ്ട്. അവയുടെ വില മനസിലാക്കാതെ നാം അതിനെയൊക്കെ മലിനമാക്കികൊണ്ടിരിക്കുന്നു. നമ്മുടെ തലമുറയെങ്കിലും നമുക്ക് ചുറ്റുമുള്ള ജലാശയങ്ങൾ സംരക്ഷിക്കാൻ മുൻകൈ എടുക്കുക . കാലവർഷ ത്തിലൂടെയെല്ലാം നമുക്ക് കിട്ടുന്ന വെള്ളം നാളത്തേക്ക് വേണ്ടി സംരക്ഷിച്ചു വെയ്ക്കാൻ നമുക്ക് പറ്റണം.

                   നമ്മൾ  വിചാരിച്ചാൽ   നമ്മുടെ  വീടുകളിൽ  ചെറിയ ചെറിയ ജല സംഭരണികളും പച്ചക്കറിത്തോട്ടവും ഉണ്ടാക്കാൻ  നമുക്ക്  സാധിക്കും. ജൈവവളം  മാത്രം ഉപയോഗിച്ച് നല്ലൊരു  കൃഷിത്തോട്ടം  നമുക്കൊരുക്കം. ഇങ്ങനെ ചെയ്യുമ്പോൾ  നമുക്ക്  മാനസികസന്തോഷം കിട്ടുകയും  നമ്മുടെ സമയം  ഫലപ്രദമായി ഉപയോഗിക്കാനും കഴിയും. 

.ഈ അവധിക്കാലം ഉല്ലാസവും ആനന്ദകരവുമാക്കുവാൻ നമുക്ക് ശ്രമിക്കാം. അതോടൊപ്പം നമുക്ക് ദൈവം നൽകിയ ഈ പ്രകൃതിയെ സ്നേഹിക്കാം.. ഈ ജീവിതരീതിയിലൂടെ നാം കടന്നു പോയാൽ നമുക്ക് കൂടുതൽ കാലം സന്തോഷമായി ജീവിക്കാനുള്ള അനുഗ്രഹം സർവശക്തൻ തീർച്ചയായും തരും. നമ്മുടെ അടുത്ത തലമുറയ്‌ക്കു ജീവിക്കാൻ വേണ്ട സാഹചര്യം നമുക്ക് ഒരുക്കികൊടുക്കുകയും ചെയ്യാം.

ഹൈഫ സുൽഫി

ഹൈഫ സുൽഫി
8 B സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം