സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ വൈറസിനെ പ്രതിരോധിക്കാം.
കൊറോണ വൈറസിനെ പ്രതിരോധിക്കാം
കൊറോണ വൈറസിനെ പ്രതിരോധിക്കാം ആളുകളെ കാർന്നുതിന്നുന്ന പുതിയ ഒരു വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയാണ്. ചൈനയിലെ നഗരത്തിൽ റിപ്പോർട്ട് വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി ആളുകളാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് പല രാജ്യങ്ങളിലായി ഇതിനോടകം മരണപ്പെട്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്നും എന്താണ് പ്രതിവിധി എന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പലർക്കും ആശങ്ക ഉണ്ടാവും എന്താണ് കൊറോണ വൈറസ് എന്ന്?. സാധാരണമായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടം ആണ് കൊറോണ എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം. ഇത് മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിലെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. അത് വളരെ വിരളം ആയിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. അതുകൊണ്ടുതന്നെ 'സൂനോടിക്' എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളിൽ തകരാറിൽ ആക്കാൻ കെൽപ്പുള്ള കൊറോണ വൈറസ് ആണ് സാർസ്, മെൻസ് എന്നിവ.2019 എന്ന വർഷത്തിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ 'ഹുബൈ പ്രവിഷ്യയിൽ ' ഇതിനകം തന്നെ തായ്‌ലാൻഡ്, തായ്വാൻ, ഹോങ്കോങ്ങ്, മക്കാവു, ദക്ഷിണ കൊറിയ, യുഎസ് തുടങ്ങിയ ഇടങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. രോഗത്തിന് നിലവിൽ പ്രതിരോധ കുത്തിവെപ്പുകൾ രോഗത്തിന് നിലവിൽ പ്രതിരോധകുത്തിവെപ്പുകൾ, വാക്സിനുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് രോഗം വരാതെ സൂക്ഷിക്കുക മാത്രമാണ് ഏക പ്രതിനിധി എന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തിൽ കൂടുതൽ ഭയത്തോടെ നോക്കി കാണാതെ കൊറോണയെ പ്രതിരോധിക്കാനായി നമുക്ക് എന്തെല്ലാം മുൻകരുതലുകൾ എടുക്കാം എന്ന് ചിന്തിക്കുക. എല്ലാവരും നിങ്ങളുടെ വായും തൊണ്ടയും നനവുള്ള ആണെന്ന് ഉറപ്പു വരുത്തണം അതിനായി നിങ്ങൾ പതിവായി വെള്ളം കുടിക്കണം. വൈറസ് ബാധിച്ച ഒരാളിൽനിന്ന് ഏറ്റവും ആദ്യം പ്രകടമാകുന്നത് ജലദോഷം, പനി, ചുമ എന്നീ ആദ്യ ലക്ഷണങ്ങൾ ആണ്. ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ കൂടുതൽ വികസിച്ച ന്യൂമോണിയ ആയി മാറാൻ സാധ്യതയുണ്ട്. ശ്വാസതടസ്സം, തൊണ്ടവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളും ഇതോടൊപ്പം പ്രകടമാകും. ലക്ഷണങ്ങൾ മൂർച്ഛിക്കുന്നതോടെ ശ്വാസകോശത്തിൽ നീർവീക്കം ഉണ്ടാകുകയും രോഗിക്ക് പ്രതിരോധശേഷി മുഴുവനായി നഷ്ടപ്പെടുകയും ചെയ്തേക്കാം. ഈ അവസ്ഥ രോഗിയുടെ മരണത്തിനുപോലും കാരണമാകുന്നു. കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ ഏറ്റവും ആവശ്യം വ്യക്തമായ മുൻകരുതലുകളാണ്. കൃത്യമായ മുൻകരുതലുകൾ പിന്തുടരുകയാണെങ്കിൽ എളുപ്പത്തിൽ നമുക്ക് ഇതിനെ പ്രതിരോധിക്കാൻ കഴിയും. മുൻകരുതലുകൾ എന്ന നിലയിൽ എന്തെല്ലാം കാര്യങ്ങൾ പിന്തുടരണം എന്ന് നോക്കാം.
സാധാരണ രീതിയിലുള്ള ഫ്ലു ഉണ്ടാക്കുന്നതിന് കാരണമാകുന്ന ബാക്ടീരിയകളെ എതിരെ പ്രതിരോധ വലയം സൃഷ്ടിക്കാൻ ഇത് സഹായിക്കും. ലോകത്തിലെ വിവിധ ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത് കൊറോണ വൈറസ്കളുടെ ഗണത്തിൽ പെട്ട മറ്റു വൈറസുകളുടെ കൂട്ടമാണ്. എന്നാൽ അതിനേക്കാൾ അപകടകാരിയല്ല ഇന്നു നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന നോവൽ കൊറോണ വൈറസ് എന്നാണ് ഗവേഷകർ പറയുന്നത്. മുൻകാലങ്ങളിൽ ഇത് പോലുള്ള വൻ വിപത്തുകളെ ധൈര്യപൂർവ്വം നേരിട്ടവരാണ് നാം മലയാളികൾ. അതുകൊണ്ടുതന്നെ അവശ്യമായ മുൻകരുതലുകൾ എല്ലാം കൃത്യമായി പിന്തുടർന്നാൽ കൊറോണ വൈറസ്നെ നമുക്ക് എളുപ്പത്തിൽ പ്രതിരോധിക്കാൻ സാധിക്കും. കൊറോണ വൈറസിനെ നേരിടാൻ ഭീതി അല്ല ജാഗ്രതയാണ് വേണ്ടത്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം