ശ്രീ അരവിന്ദ വിദ്യാ നികേതൻ

Schoolwiki സംരംഭത്തിൽ നിന്ന്
(Sri Aravinda Vidya Nikethan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രീ അരവിന്ദ വിദ്യാ നികേതൻ
സ്കൂൾ ചിത്രം
വിലാസം
വരട്ട്യാക്ക്

കുന്ദമംഗലം പി.ഒ.
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം2015
വിവരങ്ങൾ
ഫോൺ0495 2991123
ഇമെയിൽsavnkunnamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47244 (സമേതം)
യുഡൈസ് കോഡ്32040601023
വിക്കിഡാറ്റQ64690724
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുന്ദമംഗലം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ128
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭ .വി.എം.
പി.ടി.എ. പ്രസിഡണ്ട്ഷിജിനേഷ്.എം
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിൽ കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ വര്യട്ട്യാക്കിനും പതിമംഗലത്തിനുമിടയിൽ ശ്രീ അരവിന്ദ വിദ്യാനികേതൻ സ്ഥിതി ചെയ്യുന്നു. 1997-ലാണ് സ്കൂൾ സ്ഥാപിച്ചത്. 1 മുതൽ 4വരെ 130തോളംവിദ്യാർഥികൾ പഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും പ്രവർത്തിച്ചുവരുന്നു.


ചരിത്രം

അഖില ഭാരതിയ അടിസ്ഥാനത്തിൽ പ്രവർത്തിച്ചുവരുന്ന വിദ്യാഭാരതിയുടെ കേരളഘടകമായ ഭാരതീയ വിദ്യാനികേതന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ശ്രീ അരവിന്ദ വിദ്യാനികേതൻ 1997-ൽ കുന്നമംഗലം ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിനടുത്ത് ശ്രീ എൻ കെ കുമാരൻ എന്നവരുടെ കെട്ടിടത്തിലായിരുന്നു പ്രീ പ്രൈമറി ക്ലാസ്സുകൾ ശ്രീമതി വീ കെ പുഷ്പയുടെ നേതൃത്വത്തിൽ ആരംഭിച്ചത്. പിന്നീട് കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ കെ പീ ചന്ദ്രൻ എന്ന വ്യക്തിയുടെ സുമനസ്സിനാൽ പന്തീർപാടം എന്ന സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടുകൂടി നല്ലൊരു വിദ്യാലയം കെട്ടിപ്പടുത്തു. ഈ വർഷത്തിൽ അഡ്മിഷൻ വളരെ അധികം വർദ്ധിച്ചു.

1999-2000 വർഷത്തിൽ മൂന്നാം ക്ലാസ്സ്‌ ആരംഭിച്ചപ്പോൾ ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ പ്രധാന അധ്യാപകനായി ചുമതലയേറ്റു. രണ്ടു വർഷത്തിനു ശേഷം യശ:ശ്ശരീരനായ ശ്രീ ചെക്കൂട്ടി മാസ്റ്റർ പ്രധാന അധ്യാപകനായി. 2000-2001 വർഷത്തിൽ നാലാം ക്ലാസ്സ്‌ ആരംഭിച്ചപ്പോൾ 11 അധ്യാപകരും 365 വിദ്യാർഥികളും ഉണ്ടായിരുന്നു. ഈ അവസരത്തിൽ വിദ്യാലയ കമ്മിറ്റിയുടെ പരിശ്രമഫലമായി വര്യട്ട്യാക്ക് എന്ന സ്ഥലത്ത് ഒരു ഹെക്ടരിലധികം സ്ഥലം സ്വന്തമായി വാങ്ങി. പത്തു മുരികളോട് കൂടിയ ഒരു കെട്ടിടം പടുത്തുയർത്താൻ സാധിച്ചു.

വിദ്യാഭാരതി നടപ്പിലാക്കി വരുന്ന പഞ്ചാംഗ ശിക്ഷണം(സംസ്കൃതം, സംഗീതം, ശാരീരികം, നൈതികം, യോഗ) അരവിന്ദ വിദ്യനികേതന്റെ പ്രത്യേകതയാണ്. ഇതിന്റെ ഫലമായി വളർന്നു വരുന്ന തലമുറയ്ക്ക് ഒരു ദിശാബോധം നൽകാൻ സ്കൂളിനു കഴിഞ്ഞു. ഈ സ്കൂളിലെ പൂർവവിദ്യാർഥികളിൽ പലർക്കും ഉന്നതപദവികളിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടുണ്ട്.

20 വർഷത്തെ ചരിത്രത്തിനിടയിൽ ചന്ദ്രശേഖരൻ മാസ്റ്റർ, ചെക്കൂട്ടി മാസ്റ്റർ, പ്രബോധ് മാസ്റ്റർ, മനോജ്‌ മാസ്റ്റർ, ഉണ്ണി മാസ്റ്റർ, സദാനന്ദൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ പ്രഗൽഭരും സേവനതത്പരുമായ അൻപതോളം അധ്യാപകർ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ സുരേഷ്ബാബു മാസ്റ്റർ ആണ് ഈ വിദ്യാലയത്തിന്റെ സാരഥി.

വിദ്യാലയ കാഴ്ചപ്പാട്

ഉത്തമദേശിയ വിദ്യാഭ്യാസം വികസിപ്പിച്ചെടുക്കുകയും നടപ്പിലാക്കുകയും ചെയ്തുകൊണ്ട് ഭാരതീയ പൈതൃകത്തിൽ അടിയുറച്ച വിശ്വാസവും തികഞ്ഞ ദേശഭക്തിയുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നതാണ് നമ്മുടെ ലക്‌ഷ്യം. അവർ ശാരീരികമായും മാനസികമായും ബുദ്ധിപരമായും ആധ്യാത്മികവുമായ പൂർണവികാസം നേടിയവരായിരിക്കണം. ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാൻ കഴിവുള്ളവനായിരിക്കണം. ഗ്രാമങ്ങളിലും, വനങ്ങളിലും, പർവതങ്ങളിലും, കുടിലുകളിലും, മറ്റും താമസിക്കുന്ന ദീനരും ദുഖിതരും ദരിദ്രരും ആയ സഹോദരങ്ങളെ അനാചാരങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും മോചിപ്പിക്കുവാനും രാഷ്ട്രീയ ജീവിതം സമരസതയുള്ളതും സുസമ്പന്നവും സുസംസ്കൃതവും ആക്കിതീർക്കുവാനും വേണ്ടി സ്വജീവിതം പോലും സമർപ്പിക്കുവാൻ തയ്യാറുള്ളവരായിരിക്കണം ഭാവിതലമുറ.

ഭൗതികസൗകരൃങ്ങൾ

ഒരു ഹെക്ടരെ സ്ഥലത്തെ നാല് കെട്ടിടങ്ങളിൽ മൂന്നെണ്ണത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. ഒരെണ്ണം അസ്സെംബ്ലി നടത്താനും യോഗ ചെയ്യാനും ഉപയോഗിക്കുന്നു. ഒരു പാചകപ്പുര, രണ്ടു ശുചിമുറികൾ, കുടിവെള്ള സംവിധാനം, ഓഫീസ് മുറി, സ്റ്റാഫ്‌ മുറി, കമ്പ്യൂട്ടർ ലാബ്‌, ലൈബ്രറി, സയൻസ് ലാബ്‌ എന്നിവയുമുണ്ട്.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ലേഖ.സി രാജശ്രീ.എൻ.കെ ജയമണി.കെ ശോഭ

പ്രവർത്തനങ്ങൾ

സ്കൂൾ അസ്സെംബ്ലിയിൽ പ്രാർത്ഥന, വന്ദേ മാതരം, സുഭാഷിതം, അമൃതവചനം, സ്വരസാധന, പൊതുവിജ്ഞാനം, പത്രവായന, ശാരീരിക ശിക്ഷണം എന്നിവ നടത്തുന്നു.

2016-17 അക്കാദമികവർഷത്തിലെ പ്രവർത്തികൾ

ജൂൺ ആറിനു വൃക്ഷതൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. പൊതുതിരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാര്ലമെന്റ്റ് തിരഞ്ഞെടുപ്പ് നടന്നു. ആഗസ്റ്റ്‌ 15ന് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം, ക്വിസ് മത്സരം, ദേശഭക്തിഗാനമത്സരം എന്നിവ നടത്തി.ഓണാഘോഷം സമുചിതമായി നടത്തി. പൂക്കളമത്സരം, ഓണസദ്യ, പലതരം കളികൾ നടത്തി.കേരളപ്പിറവി ദിനത്തിൽ അസ്സെംബ്ലിയിൽ മലയാളഭാഷയിലുള്ള ഗാനങ്ങൾ അവതരിപ്പിച്ചു. ഉപജില്ലാ കായികമേളയിൽ പങ്കെടുത്തു. ഉപജില്ലാ സ്കൂൾ കലാമേളയിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലേക്ക് പഠനയാത്രകൾ നടത്തി.

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

ഐ,ടി.ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map