ഗവ. യു പി എസ് ഫോർട്ട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
മനുഷ്യരാശിയുടെ ആരോഗ്യപരവും സന്തോഷപ്രദവും ആയിട്ടുള്ള ജീവിതത്തിന് ശുചിത്വം വളരെ അത്യാവശ്യമാണ്. അതുകൊണ്ട് നാം ഓരോരുത്തരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ വൃത്തിയായി കഴുകണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പൊതുസ്ഥലങ്ങളിലെ കടകളിൽ തുറന്നുവച്ചിരിക്കുന്ന ആഹാരപദാർത്ഥങ്ങൾ കഴിക്കുന്നത് അസുഖങ്ങൾക്ക് കാരണമാകുന്നു.ഇങ്ങനെയുള്ള ആഹാരങ്ങൾ ഒഴിവാക്കുകയാണെങ്കിൽ ഒരു പരിധിവരെ അസുഖങ്ങൾ ഒഴിവാക്കാം. ഇതുപോലെ സ്കൂൾ, പൊതുസ്ഥലം എന്നിവിടങ്ങളിലും നാമോരോരുത്തരും ശുചിത്വം പാലിക്കണം. പൊതുസ്ഥലങ്ങളിൽ പുകവലി പാടില്ല. എല്ലാവരും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകു. അതുകൊണ്ട് ജീവിതത്തിൽ കത്തുന്ന നിലവിളക്ക് പോലെ തെളിഞ്ഞു നിൽക്കട്ടെ ശുചിത്വം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം