ജിഎൽപിഎസ് കീക്കാംകോട്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഹോസ്ദുർഗ് ഉപജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ കീക്കാംകോട്ട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ജിഎൽപിഎസ് കീക്കാംകോട്ട് | |
---|---|
വിലാസം | |
കീക്കാംകോട്ട് മടിക്കൈ പി.ഒ. പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 0467 2240131 |
ഇമെയിൽ | 12308glpskeekamkot@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12308 (സമേതം) |
യുഡൈസ് കോഡ് | 32010500302 |
വിക്കിഡാറ്റ | Q64398575 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | മടിക്കൈ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആൻസി .ഇ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
അവസാനം തിരുത്തിയത് | |
26-10-2024 | Schoolwikihelpdesk |
ചരിത്രം
1954 സെപ്തംബർ 29 ന് ഏകാധ്യാപക വിദ്യാലയമായി സ്കൂൾ ആരംഭിച്ചു. ആദ്യകാലത്ത് മുനമ്പത്ത് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പനക്കൂൽ കേളു മണിയാണിയുടെ കൈവശമുണ്ടായിരുന്ന ഏച്ചിക്കാനം തറവാട് വക സ്ഥലം സ്കൂളിനായി നൽകുകയായിരുന്നു. 1961 ൽ കീക്കാംകോട്ട് കിഴക്കില്ലം പത്മനാഭ തന്ത്രിയാണ് സ്കൂളിന് ഒരു കെട്ടിടം പണിതു നൽകിയത്. കെട്ടിടം പണി സമയത്ത് കീക്കാം കോട്ടില്ലത്തിന്റെ പത്തായപ്പുരയിലാണ് സ്കൂൾ പ്രവർത്തിച്ചത്. താരതമ്യേന ആൾക്കാർ കുറഞ്ഞ പ്രദേശമായതിനാൽ സ്കൂൾ ആരംഭം മുതലേ കുട്ടികളുടെ എണ്ണം ശരാശരി നൂറിൽ താഴെ യായിരുന്നു.
ഭൗതികസൗകര്യങ്ങൾ
- 2 വീതം ക്ലാസ്സുകൾ നടത്താൻ കഴിയുന്ന ഓടിട്ട രണ്ടു കെട്ടിടങ്ങൾ
- മടിക്കൈ ഗ്രാമ പഞ്ചായത്ത് നിർമ്മിച്ചു തന്ന ഒരു ക്ലാസ്സ് റൂം (കോൺഗ്രീറ്റ്)
- അറുപതാം വാർഷികവുമായി ബന്ധപ്പെട്ട് പി.ടി.എ നിർമ്മിച്ച ഉച്ചഭക്ഷണ ഹാൾ
- പരിമിത സൗകര്യമുള്ള അടുക്കള
- ആവശ്യത്തിന് ശൗചാലയങ്ങൾ
- കളിസ്ഥലം
- മഴവെള്ള സംഭരണി
- കുഴൽ കിണർ
മുൻ പ്രഥമാധ്യാപകർ
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- പച്ചക്കറി കൃഷി
- ദിനാചരണങ്ങൾ
- പഠനോത്സവം 2024
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
- ഗണിത ക്ലബ്
- അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നന്നായി നടന്നുവരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.വി.ഷാജികുമാർ
- മലയാള സാഹിത്യകാരൻ, കഥാകൃത്ത്, തിരക്കഥാകൃത്ത്
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ അവാർഡ് കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
- ബേബി ബാലകൃഷ്ണൻ
- മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ മികച്ച സേവനം കാഴ്ചവെച്ച പൊതുപ്രവർത്തക
- സുകുമാരൻ മാസ്റ്റർ (2007 ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്),
- പ്രകാശൻ മടിക്കൈ (കഥാകൃത്ത്, നോവലിസ്റ്റ്),
- ശശീന്ദ്രൻ മടിക്കൈ (പൊതുപ്രവർത്തകൻ. മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ)
നേട്ടങ്ങൾ
- 2018-19വർഷത്തിൽ പ്രവൃത്തിപരിചയമേളയിൽ ചാമ്പ്യൻമാർ.
2.2019-20 വർഷത്തിൽ എൽ എസ് എസ് പരീക്ഷ 8പേർ എഴുതിയതിൽ
7പേർക്കുംവിജയം.
3.പ്ലേ ഫോർ ഹെൽത്ത്
4. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം
5. എൻ്റോവ്മെൻറുകൾ
6.ഉയർന്ന പഠന നിലവാരം
7.ഊർജ്ജസ്വലമായ PTA MPTA
ചിത്രശാല
-
വിദ്യാലയമന്ദിരം നിർമ്മിച്ച പദ്മനാഭ തന്ത്രി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|