സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കോവിഡേ വിട .

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡേ വിട

    
 വിശ്വമെ വിറങ്ങലിച്ചു നിൽപ്പൂ, തരിച്ചു നിൽപ്പൂ, മാനവരെങ്ങും നിശ്ചലമി ലോകത്തിൻ ഹൃദയസ്പന്ദനം.
          
 ഒരു രാജ്യത്തിന്നശ്രദ്ധ-
മാം വിളയാട്ടം വിതച്ചൊരീ വിനയനുഭവിച്ചതോ- മാനവരാശി മുഴുവനും

 ഉറ്റവർ, ബന്ധുക്കൾ, സഹോദരങ്ങളങ്ങിങ്ങായ്‌
 ചിതറി കിടക്കും, ഭൂഖണ്ഡങ്ങളോ ഭയന്നുവിറങ്ങലിപ്പു.

 അധികാരികൾ, ആരോഗ്യപ്രവർത്തകർ, നിയമപാലകർ, ഭിഷഗ്വര സാമൂഹ്യ സേവന സന്നദ്ധർ,
 അലമുറ കൂട്ടുന്നു,

 സ്വച്ഛമായ ഭാവി
 ജീവിതത്തിൽ ഹൃദയസ്പന്ദന ത്തിനായി കേഴുമിവർ തൻ
 സ്വരമോ ഉയരുന്നു- നമുക്കായി.

 നിത്യം കേൾപ്പൂ മാധ്യമങ്ങളിലൂടെ ഉയരുന്നു മരണ നിരക്കുകൾ കോവി ഡേ നിൻ- താണ്ഡവത്തിന്നിരയായി.

 ജാതിമതഭേദമന്യേ പൊരുതും നിൻ വാഴ്ചക്കെതിരെ പോരാടും
 ഞങ്ങൾ ഐക്യമായി.
                                     
 നാടും വീടുമൊന്നടങ്കം- ആഘോഷിപ്പു വീട്ടുതടങ്കൽ
 നല്ലൊരു നാളേക്കായി,
 നല്ലൊരു ഭാവിക്കായി.

 കൈകൾ കഴുകാമെന്നാൽ
 കൈകോർക്കാതിരിക്കാം. നാളെക്കായി ലോകം തൻ
 ഹൃദയസ്പന്ദനം വീണ്ടെടുക്കാമതിനായ് ഒത്തൊരുമയോടെറ്റു ചൊല്ലാം
 കോവിഡേ വിട.
 

അഡ്ലിൻ സേവ്യർ ന‍ട്ടാർ
5 C സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത