എ.എം.യു.പി.എസ്.വെട്ടത്തൂർ/അക്ഷരവൃക്ഷം/ ലക്ഷങ്ങളുടെ ജീവൻ കവർന്ന കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
ലക്ഷങ്ങളുടെ ജീവൻ കവർന്ന കൊലയാളി



     വിവേകമുള്ള മനുഷ്യന് അറിയാം ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്നു.ആരോഗ്യ മുള്ള മനസ്സിനും ശരീരത്തിനും വ്യക്തിശു ചിത്വം ആവശ്യമാണ്.ഇപ്പോൾ നാം കണ്ടില്ലേ,ലോകമെമ്പാടുംഭീതിയിലാഴ്ത്തിയ ഒരു മഹമാരി കോവിഡ്‌-19.ഇതുചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നുമാണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതു.ഈ വൈറസിന്റെ വ്യാപനം മുന്നിൽ കണ്ടു നമ്മുടെ കൊച്ചു കേരളത്തിന്റെ തയ്യാറെടുപ്പ് കണ്ടില്ലേ,എല്ലാം കൊട്ടി അടച്ചു.ലോക്ക്ഡൗണ് ആക്കി.സ്വന്തം ജീവൻ പോലും നോക്കാതെ രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരും നഴ്സുമാരും, എല്ലാവരെയും വീട്ടിലിരുത്തി പുറത്തു കാവൽ നിൽക്കുന്ന പോലീസുകാർ,അതിനു വേണ്ടി എല്ലാസഹായങ്ങളും നിർദ്ധേശങ്ങളും ഒരുക്കുന്ന ആരോഗ്യ വകുപ്പും മന്ത്രിയും പ്രശംസ അർഹിക്കുന്നു.അതുകൊണ്ട് ഇനിയുംനമുക്ക് അവരുടെ നിർദ്ദേശങ്ങൾ പാലിച്ചു അവരോടൊപ്പം ഒന്നിച്ചു നിന്നു കൊറോണ യെ തുരത്താം.കൂട്ടുകാരെ! നമുക്ക് പഴയതുപോലെ കളിച്ചു രസിച്ചു പഠിക്കാൻ സ്കൂളിൽ പോണ്ടേ.കോറോണക്കാലത്തു എന്നല്ല , എന്നും എപ്പോളും വ്യക്തി ശുചിത്വ മുള്ളവരായിരിക്കണം.പരിസരവും നാടും നഗരവും വൃത്തിയായിരിക്കട്ടെ! ആരോഗ്യമുള്ള ജനത നാടിന്റെ സമ്പത്തു.!!!

 


ഫാത്തിമ മിൻഷ.എംകെ
1B എ എം യു പി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം