ഗവ ഫി‍ഷറീസ് ഹയർ സെക്കന്ററി സ്കൂൾ കുഴിത്തുറ/അക്ഷരവൃക്ഷം/താരകങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
താരകങ്ങൾ

മാനത്തു മിന്നുന്ന താരമേ ചൊല്ലു നീ

താഴത്തേക്കെങ്ങാനും വന്നിരുന്നോ

താഴത്തെ മക്കൾ തൻ
 കണ്ണീരു കണ്ട് കണ്ടു

 താഴത്തേക്കെങ്ങാനും വന്നിരുന്നോ

 
ധരയുടെ കണ്ണീരു കണ്ട്

ധരതൻ മക്കളുടെ മുറവിളി കേട്ടുകേട്ടു

കൊടും വ്യാധി അകറ്റാൻ വന്നിരുന്നോ; പരർതൻ

 കണ്ണീരൊപ്പാൻ വന്നിരുന്നോ
 

വിണ്ണിലെ താരം

മണ്ണിൽ വന്നോ ,അതോ

മണ്ണിന്റെ മാറിൽ

 പിറവികൊണ്ടോ, താരം

മണ്ണിന്റെ മാറിൽ പിറവി കൊണ്ടോ

 ഓർക്കാപ്പുറത്തൊരു വ്യാധി വരുമെന്ന്

ഓർത്തതേയില്ല നാം ഒരു നാളിലും

 പ്രതിവിധിയില്ലാത്ത വ്യാധിയാണെങ്കിലും

 പ്രതിരോധം എന്നൊരു മാർഗമുണ്ടേ...
 
ഊറ്റെഴും വ്യാധിതൻകാളിമ
നീക്കുവാൻ

ഉഡുപംക്തി മണ്ണിൽ ജ്വലിച്ചീടുന്നു

ആതുര സേവന സന്നദ്ധരായ

ആ താരങ്ങളെ നമിച്ചീടുന്നു


വിണ്ണിലും താരകം മിന്നണുണ്ട്

മണ്ണിലും താരകം മിന്നണുണ്ട്

വിണ്ണിലും മണ്ണിലും

കുരിരുൾ നീക്കുവാൻ

കത്തിയെരിയുന്ന താരങ്ങളെ, നിങ്ങൾക്ക്

 വന്ദനം! വന്ദനം! വന്ദനം!
 

ജോത്സന ജെ എസ്സ്
9 A ഗവ. ഫിഷറീസ്സ് എച്ച്.എസ്സ്.എസ്സ്. കുഴിത്തുറ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത