നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം.. രോഗപ്രതിരോധം.
പരിസ്ഥിതി ശുചിത്വം.. രോഗപ്രതിരോധം
നമ്മൾ പ്രാചീനകാലം മുതൽ ശുചിത്യത്തിന്റ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു ശുചിത്വം ഒരു സംസ്കാരമാണെന്നു തിരിച്ചറിഞ്ഞവരായിരുന്നു, ശുചിത്വം ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ നാം ഏറെ മുന്നിലാണ്. എന്നാൽ ശുചിത്വത്തിന്റ കാര്യത്തിൽ നാം പിന്നിൽ നില്കുന്നു നമ്മൾ മലയാളികൾ പരിസരശുചിത്വത്തിലും പൊതു ശുചിത്വത്തിലും വില കല്പിക്കുന്നില്ല. ആരും കാണാതെ മാലിന്യം പൊതു സ്ഥലത്തും സ്വന്തം സ്ഥലത്തും, വീട്ടിലെ മാലിന്യം അയല്കാരന്റ പറമ്പിലും വലിച്ചെറിയുന്നു ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ മതിയാവു ഇതുമൂലം ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമുക്കു കിട്ടുന്ന പ്രതിഫലമാണ് അത് നമ്മൾ തിരിച്ചറിയുന്നില്ല . നമ്മൾ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കണം മലമൂത്ര വിസർജ്യങ്ങളും സുരക്ഷിതമായ പരിപാലനവും ശുചിത്വത്തിൽ ഉൾപ്പെടുന്നു. വ്യക്തി ശുചിത്യം, പരിസരശുചിത്യം, സാമൂഹിക സുചിത്യം നമ്മൾ ശ്രദ്ധിച്ചുനോക്കിയാൽ നമുക്കുചുറ്റുമുള്ള ശുചിത്യമില്ലയിമ നമ്മൾക്ക് കാണാൻ കഴിയും ഇവിടെ എല്ലാം ശുചിത്യമില്ലായ്‌മ കണ്ടാലും നമ്മൾ കണ്ടില്ല എന്ന ഭാവത്തിൽ നടക്കും അത് കൂടുതൽ അപകടത്തിൽ എത്തിച്ചേരുന്നു പകർച്ച വ്യാധികൾ നമ്മളെ തേടി എത്തുന്നു വ്യക്തി ശുദ്ധിയായാൽ എല്ലാം ശുദ്ധിയായായി എന്ന തെറ്റായ ധാരണയാണ് നമ്മൾ മാറ്റേണ്ടത് ശുചിത്യവും ആരോഗ്യവും ബന്ധപ്പെട്ടിരിക്കുന്നു അത് നമ്മൾ തിരിച്ചറിയണം എന്നാലേ പകർച്ചവ്യാധികളിൽ നിന്നും നമുക്ക് രക്ഷയുള്ളൂ, നമ്മൾ എവിടെ മാലിന്യംകണ്ടാലും പ്രതികരിക്കണം.പ്രതികരണ ശേഷി നഷ്ടപ്പെട്ടതുകൊണ്ടാണ് ഇന്ന് നാം കാണുന്ന ശുചിത്യമില്ലായ്മ, ഇനിയെങ്കിലും വീടും പരിസരവും വൃത്തി യായി സൂക്ഷിക്കുക മാലിന്യങ്ങൾ വഴിയോരത്തേക്കു വലിച്ചെറിയാതിരിക്കുക നമ്മൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ ഓട്ടുമിക്ക പകർച്ച വ്യാധികളും തടയാൻ സാധിക്കും, ഭക്ഷണം കഴിക്കാൻ പോകുന്നതിന്റെ മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക മഞ്ഞപിത്തം, വയറിളക്കം, കൊറോണ തുടങ്ങി ഒട്ടനവധി രോഗങ്ങളെ നമുക്ക് ഒഴിവാക്കാൻ കഴിയും. പൊതു സമ്പർക്കത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കൈകൾ കഴുകുന്ന ശീലം നമ്മൾ നിർബന്ധമായും പാലിക്കണം ഇങ്ങനെ ചെയ്താൽ സമ്പർക്കത്തിലൂടെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസുകളിൽ നിന്നും ബാക്റ്റിരികകളിൽ നിന്നും നമ്മൾക്ക് രക്ഷപെടാം നമ്മൾ ചുമക്കുമ്പോൾ തൂവാലയോ മാസ്‌കോ എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കുക ഇങ്ങനെ ചെയ്താൽ ഒരു പരിധി വരെ രോഗമുക്തി നേടാൻ കഴിയും പകർച്ചവ്യാധികൾ ഉള്ളവർ പൊതു സ്ഥലങ്ങളിലേക്കോ ആൾക്കൂട്ടത്തിലേക്കോ സമ്പർക്കം പുലർത്താതിരിക്കുക കൊറോണ രോഗം ഉള്ളവർ ഒരു മീറ്റർ അകലം പാലിക്കുക പൊതുസ്ഥലത്തു തുപ്പാതിരിക്കുക ഹസ്തദാനം ഒഴിവാക്കുക. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് കൊറോണ പോലുള്ള രോഗങ്ങൾ ഒരു പരിധി വരെ ചെറുക്കാൻ പറ്റും. രാവിലെയും രാത്രിയും പല്ല് തേക്കണം. സോപ് ഉപയോഗിച്ച് ശരീരം ശുദ്ധിയാകണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം രോഗികൾ ഉപയോഗിച്ച വസ്ത്രങ്ങൾ അണുനാശിനി ലായനിയിൽ മുക്കിയ ശേഷം കഴുകുക. മലമൂത്രവിസർജ്ജനം കക്കൂസിൽ മാത്രം നടത്തുക. വ്യായാമം, വിശ്രമം എന്നിവ ശരിയായ രീതിയിൽ ചെയ്താൽ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയും. ഇങ്ങനെ പല രീതിയിലും രോഗത്തെ പ്രതിരോധിക്കാൻ കഴിയും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം