ഗവ എച്ച് എസ് എസ് , എസ് എൽ പുരം/അക്ഷരവൃക്ഷം/പ്രകൃതിയ്ക്കും പറയാനുണ്ട്

പ്രകൃതിയ്ക്കും പറയാനുണ്ട്

കോഴിക്കോട് ബേപ്പൂരിൽ വളരെ പഴയ ഒരു അമ്പലത്തിനടുത്ത് ഒരു മുത്തശ്ശിമാവ് ഉണ്ടായിരുന്നു.പണ്ട് ഗ്രാമപഞ്ചായത്തായും അതു പിന്നെ ടൗൺ ആയി മാറിയതും ഈ മുത്തശ്ശിമാവ് കണ്ടുകൊണ്ടിരിക്കുന്നു.ഇപ്പോൾ ആ മാവിലെ അന്തേവാസികൾ കൂടുതലും കാക്കകളാണ്. മാവ് പലപ്പോഴും കാക്കകളുടെ ഈ വൃത്തികെട്ട ശബ്ദം പുറത്തു വിടുന്നത് ശാസിക്കുമായിരുന്നു. എന്തൊരു ശല്യമാ.. ഒന്ന് മിണ്ടാതിരിക്കിൻ. മാവ് ഇതു പറഞ്ഞു തീർന്നതും കണ്ണീർ പൊഴിച്ചു..ഗ്രാമമായിരുന്നപ്പോൾ അവർ കൃഷി ചെയ്യുമായിരുന്നു.അത് തിന്നാൻ നിരവധി ഇനം പക്ഷികൾ തന്റെ ചില്ലകളിൽ വരുമായിരുന്നു. പക്ഷെ അതെല്ലാം ഇപ്പോൾ ഓർമ്മകൾ മാത്രം.... മനുഷ്യൻ നിക്ഷേപിക്കുന്ന അവശിഷ്ടങ്ങൾ കൊത്തി തിന്നാൻ വരുന്ന കറുത്ത പക്ഷികൾ മാത്രം ഇപ്പോൾ ബാക്കി ..... എന്നും നടക്കാൻ ഇറങ്ങുന്നവരിൽ ചില വൃദ്ധർ തന്റെ ചുവട്ടിൽ വന്നിരുന്ന് വിശേഷം പറയും. അത് മുത്തശ്ശി ശ്രദ്ധയോടെ കേട്ടിരിക്കുമായിരുന്നു.ഒരു ദിനം അവർ വന്നു പറഞ്ഞ വിഷയം ഇതായിരുന്നു. ഇപ്പോൾ നമ്മുടെ ജില്ലയിൽ നിപ്പ എന്ന മഹാരോഗം പടർന്നു പിടിക്കുകയാണ്. അന്ന് കാറ്റ് കിന്നാരം പറയാൻ വന്നപ്പോൾ കാറ്റിനോട് താൻ അന്നു കേട്ട കാര്യങ്ങൾ പറഞ്ഞു. കാറ്റ് അത് കേട്ടിരുന്നു. "പ്രകൃതിയാൽ വന്ന ഈ രോഗം പ്രകൃതി യാൽ തന്നെ നശിക്കും തീർച്ച." "മുത്തശ്ശിയുടെ നാവ് പൊന്നായിരിക്കട്ടെ ....."കാറ്റ് പറഞ്ഞു. പിറ്റേന്ന് കാറ്റ് വന്നത് ഒരു സന്തോഷ വാർത്തയുമായിട്ടായിരുന്നു. രോഗത്തിന് മരുന്ന് കണ്ടു പിടിച്ചു എന്ന വാർത്ത!ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം മുത്തശ്ശി നോക്കുമ്പോൾ ഒന്നു രണ്ടു പേരെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. പിന്നീട് പോലീസ് വണ്ടികൾ മാത്രമായി. മുത്തശ്ശിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വണ്ടികളാൽ നിറഞ്ഞ റോഡ് നിശ്ചലമായിരിക്കുന്നു. അന്ന് കാറ്റ് വന്നത് ഞെട്ടിക്കുന്ന ഒരു വാർത്തയുമായാണ്. "ചൈനയിൽ നിന്നും ഒരിനം വൈറസ് എന്താ അതിന്റെ പേര് .... ആ കിട്ടി കൊറോണ, അത് മനുഷ്യ ശരീരത്തിൽ നിന്നും മറ്റൊരു ശരീരത്തിലേക്കു പകരുന്നു എന്ന് കണ്ടു പിടിച്ചിരിക്കുന്നു. മുത്തശ്ശി ചോദിച്ചു "എന്താ കാറ്റേ ഞാനീ കേൾക്കുന്നത് ?" "പറഞ്ഞു തീർന്നില്ല മുത്തശ്ശി, അത് ഇന്ത്യയിലേക്കും വന്നു... നമ്മുടെ നാട്ടിലേക്കും... " ഒന്നു ചിന്തിച്ചിട്ട് മുത്തശ്ശി പറഞ്ഞു ."കാറ്റേ, ഈ രോഗം എനിക്ക് തോന്നുന്നത് പ്രകൃതിയാൽ ഉണ്ടായതല്ല എന്നാണ്.പിന്നെ കുട്ടീ ഇതിന് മരുന്ന് മനുഷ്യരാൽ തന്നെ കണ്ടു പിടിക്കും. ഇനിയെങ്കിലും ഈ മനുഷ്യർ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാതിരുന്നാൽ മതിയായിരുന്നു. ഞാൻ പ്രകൃതിയുടെ ഒരംശമായതിനാൽ പറയുകയാണ് ഈ രോഗം നിയന്ത്രിക്കാൻ നമ്മുടെ ശുചിത്വം തന്നെ പ്രധാനം.കൂട്ടം കൂടാതിരിക്കുക, പൊതുസ്ഥലത്ത് തുപ്പാതിരിക്കുക, അറിവുള്ളവർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ അംഗീകരിക്കുക. ഇതൊക്കെ തന്നെയാണ് ഈ രോഗത്തിനുളള പ്രതിവിധി.കൂടാതെ മാലിന്യം കുറയുകയും വായു ശുദ്ധമാവുകയും ചെയ്യും.മുത്തശ്ശിമരം നമ്മോട് പറയുന്ന ഓരോ കാര്യങ്ങളും സത്യമാണ്. എനിക്ക് തോന്നിയ കാര്യങ്ങളാണ് കഥയാൽ ഞാൻ അവതരിപ്പിച്ചത്.പ്രകൃതിയും ഇതു തന്നെയാണ് പറയാനാഗ്രഹിക്കുന്നതെന്ന് എനിക്കും തോന്നുന്നു. പ്രകൃതിയെ സംരക്ഷിക്കുക നമ്മളാൽ ആകുന്ന വിധം.


അഞ്ജന അനിയപ്പൻ
9 A ജി എസ് എം എം ഗവ എച്ച് എസ് എസ് , എസ് എൽ പുരം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 10/ 04/ 2021 >> രചനാവിഭാഗം - കഥ