ശുചിത്വപാഠം
പണ്ടു പണ്ട് ഒരു നഗരത്തിൽ നന്ദു എന്നു പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ ഒരു നല്ല കുട്ടിയായിരുന്നു. അവന് അച്ഛൻ, അമ്മ പിന്നെ ഒരു അനിയത്തിയും ഉണ്ടായിരുന്നു. ഒരു ദിവസം അവൻ കൊച്ചിയിലെ ഒരു മാർക്കറ്റിൽ പോയപ്പോൾ ഒരു മനുഷ്യൻ റോഡിൽ മാലിന്യം വലിച്ചെറിയുന്നതു കണ്ടു.അപ്പോൾ അവൻ ചിന്തിച്ചു. ഇത് ഒരു വലിയ തെറ്റാണ്.ഇത് പെട്ടെന്നു തന്നെ തടയണം. അവൻ പിറ്റേ ദിവസം പോയപ്പോഴും അയാൾ മാലിന്യം വലിച്ചെറിയുന്നതു കണ്ടു. നന്ദു ആ വാഹനത്തിന്റെ പിറകേ ഓടി. അതു കണ്ടിട്ട് അയാൾ വാഹനം നിർത്തി. എന്നിട്ട് ചോദിച്ചു. “ നീ എന്തിനാ കുട്ടീ എന്റെ വാഹനത്തിന്റെ പിറകേ ഓടുന്നത് ?’’ അപ്പോൾ നന്ദു പറഞ്ഞു.ചേട്ടാ,നിങ്ങൾ ഒരു നല്ല മനുഷ്യനല്ലേ? പിന്നെ എന്തിനാ നിങ്ങൾ ഇങ്ങനെ റോഡിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത്? ഇങ്ങനെ റോഡിൽ മാലിന്യങ്ങൾ വലിച്ചെറിയുകയാണെങ്കിൽ വലിയ ശിക്ഷ ലഭിക്കും. ആ കൊച്ചു കുട്ടിയുടെ ഉപദേശം അയാൾ കേട്ടു.
അയാൾക്ക് തന്റെ തെറ്റ് മനസ്സിലായി. അയാൾ അതിനു ശേഷം റോഡിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതു നിർത്തി. നമ്മൾ ശുചിത്വം പാലിച്ചാൽ,നമുക്ക് സുരക്ഷിതമായിരിക്കാം എന്ന മുദ്രാവാക്യം നന്ദുവിനെപ്പോലെ
നമുക്കും മറ്റുള്ളവർക്ക് പകർന്നു നൽകാം.
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ
|