കൊറോണ കൊറോണ കൊറോണ.....
ചൈനയിൽ വന്നൊരു ഭീകരൻ
കോവിൽ 19 എന്നറിയപ്പെടും
ഈ വൈറസ് എന്ന രോഗത്തെ......
സ്കൂളുകളില്ലാ പരീക്ഷകളില്ലാ
ഈ വൈറസ് എന്ന രോഗം മൂലം.......
ക്ഷേത്രങ്ങളില്ലാ ദേവാലയങ്ങളില്ലാ...... പള്ളികളെല്ലാം അടഞ്ഞു കിടക്കുന്നു
ഒരിക്കലും നിലക്കാതെ ഓടിക്കൊണ്ടിരുന്ന
മനുഷ്യൻ്റെ ഓട്ടം നിന്നുപോയി.......
മതിച്ചു നടന്ന ലോകത്തിന്നവൻ
പുറത്തിറങ്ങാൻ ഭയപ്പെടുന്നു
വാഹനങ്ങളില്ലാ കടകളുമില്ലാ......
മനുഷ്യരെല്ലാം വീട്ടിൽ അടഞ്ഞു കൂടി
വിനോദങ്ങളില്ലാ ആഘോഷമില്ലാ........
കോവിഡ് എന്ന രോഗം മൂലം
ആരോഗ്യ രക്ഷയ്ക്ക് നൽകൂ നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ......
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ......
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്ക് വേണ്ടി......