സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പ്രകൃതി നമ്മുടെ സമ്പത്ത്
പ്രകൃതി നമ്മുടെ സമ്പത്ത്
ഒരിടത്ത് മീനു എന്നൊരു കുസൃതിക്കുട്ടിയുണ്ടായിരുന്നു. അവൾക്ക് പരിസ്ഥിതി ശുചിത്വം എന്താണെന്ന് അറിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അവൾ തന്റെ കൂട്ടുകാരിയായ സ്‌നേഹയെയും കൂട്ടി പാർക്കിൽ പോയി. അവിടെ നിന്ന് രണ്ടുപേരും ജ്യൂസ് വാങ്ങി കൂടിച്ചു. അതിന് ശേഷം അതിന്റെ കുപ്പി അവിടെയുള്ള ഒരു കുളത്തിൽ വലിച്ചെറിഞ്ഞു. ഇത് കണ്ട സ്‌നേഹ അവളോട് കുപ്പി വലിച്ചെറിയരുതെന്ന് പറഞ്ഞു. അതെന്താ ഞാൻ കുപ്പി എറിഞ്ഞാൽ? മീനു ചോദിച്ചു. നിനക്കറിയില്ലേ പ്ലാസ്റ്റിക്ക് പ്രകൃതിയ്ക്ക് വരുത്തുന്ന നാശത്തെ കുറിച്ച്?് സ്‌നേഹ മീനുവിനോട് ചോദിച്ചു. എന്നിട്ട് അവൾ അതിനെ കുറിച്ച് വിശദീകരിച്ചു. നമ്മൾ പ്ലാസ്റ്റിക്ക് വസ്തുക്കൾ വലിച്ചെറിയുമ്പോൾ അത് മണ്ണിൽ അലിഞ്ഞ് ചേരാൻ ആയിരം വർഷമെങ്കിലും എടുക്കും. അതൊരു പ്ലാസ്റ്റിക്ക് കുപ്പിയെങ്കിലോ അതിന് 450 വർഷത്തോളം വേണം മണ്ണിൽ അലിഞ്ഞ് ചേരാൻ. 6.3 ബില്യൺ ടൺ പ്ലാസ്റ്റിക്ക് മാലിന്യം ലോകത്ത് നശിക്കാതെ കിടക്കുന്നുണ്ട്. അത് പ്രകൃതിക്ക് പലരീതിയിൽ ദോഷം ചെയ്യുന്നു. 8 മില്യൺ ടൺ പ്ലാസ്റ്റിക്കാണ് നമ്മൾ മനുഷ്യർ കടലിലേക്ക് പ്രതിവർഷം വലിച്ചെറിയുന്നത്. ഇത് നമ്മുടെ മത്സ്യ സമ്പത്തിനെ വളരെ അധികം പ്രതികൂലമായി ബാധിക്കുന്നു. നീ ഇന്ന് ഇതേ പോലെ പ്ലാസ്റ്റിക്ക് വലിച്ചെറിഞ്ഞാൽ അത് നമ്മുടെ സഹജീവികൾക്കും നമുക്കും വളരെ ദോഷകരമാണ്. പ്രകൃതിയ്ക്ക് വില്ലനായ ഈ പ്ലാസ്റ്റിക്കിനെ ഫലപ്രതമായ രീതിയിൽ പുനരുപയോഗിക്കുവാൻ നമുക്ക് കഴിയും. നമ്മുടെ നാട്ടിലെ റോഡ് ടാർ ചെയ്യുന്നതിന് വരെ ഈ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നുണ്ട്.പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയും അത് ശരിയായ രീതിയിൽ ചവറ്റുകുട്ടയിൽ നിക്ഷേപിക്കുക എന്നതാണ് നമുക്ക് പ്രകൃതിയോട് ചെയ്യാൻ കഴിയുന്ന സഹായം.നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അല്ലെങ്കിൽ അത് നമ്മുടെ വരും തലമുറയോട് ചെയ്യുന്ന ദ്രോഹമായിരിക്കും.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം