ഗവ സിററി എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം//മഹാമാരി
മഹാമാരി
അങ്ങ് ദൂരെ ഒരു നാട് ഉണ്ടായിരുന്നു. ആ നാട്ടിൽ കഥ പറയുന്ന ഒരു വൃദ്ധനുണ്ടായിരുന്നു. എല്ലാ ദിവസവും ആൽത്തറയിൽ ഇരുന്നു കൊണ്ട് അദ്ദേഹം കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുമായിരുന്നു. അതിനാൽ കുട്ടികൾക്ക് ആ വൃദ്ധനെ വളരെ ഇഷ്ടമായിരുന്നു. അത് കൊണ്ട് തന്നെ കുട്ടികൾ അദ്ധേഹത്തെ "ചാ ചാ " എന്നായിരുന്നു വിളിച്ചിരുന്നത്. എപ്പോഴും കഥപറയാൻ എത്തുന്ന ചാച്ചൻ രണ്ടു ദിവസം വന്നില്ല. കുട്ടികൾക്ക് വിഷമമായി. അവർ ചാച്ചന്റെ വീട്ടിൽ പോകാൻ തീരുമാനിച്ചു. വൈകുന്നേരം അവർ അദ്ധേഹത്തിന്റെ കുടിലിൽ പോയി നോക്കുമ്പോൾ ചാച്ചൻ പനിയും, ജലദോഷംവും വന്നു പുതച്ചുമൂടി കിടക്കുന്നു. കുട്ടികൾ ഉടനെ അവരുടെ അമ്മമാരേ വിളിക്കാനായി ഓടി. അതിൽ ഒരു കുട്ടി അവിടെ തന്നെ നിന്നു കൊണ്ട് അദ്ധേഹത്തോട് "ചാചൻ ഭക്ഷണം വല്ലതും കഴിച്ചോ" എന്നു ചോദിച്ചു. അദ്ദേഹം വിറച്ചുകൊണ്ട് പറഞ്ഞു "രണ്ട് ദിവസമായി മോനെ ഒന്നുമില്ലാതെ വയറു വിശക്കുന്നു" . എന്നിട്ട് അദ്ദേഹം പറഞ്ഞു "എന്നേ നോക്കാൻ ആരുമില്ലല്ലോ". അപ്പോഴേക്കും മറ്റ് കുട്ടികൾ അവരുടെ അമ്മമാരേയും കൂട്ടി അവിടെ എത്തി. അപ്പോൾ കുട്ടി അമ്മമാരോടായി പറഞ്ഞു "ചാച്ചൻ എന്തെങ്കിലും തിന്നിട്ടു രണ്ട് ദിവസമായി" . ഇത് കേട്ടതും അമ്മമാർ ഉടൻ ഭക്ഷണം കൊണ്ടുവന്നു അദ്ദഹത്തിനു കൊടുത്തു. എന്നിട്ട് അദ്ദേഹത്തെ വൈദ്യശാലയിലേക്ക് കൊണ്ടുപോയി, മരുന്നൊക്കെ വാങ്ങി തിരിച്ച് കുടിലിൽ കൊണ്ട് വിട്ടു. സമയത്ത് ഭക്ഷണം എത്തിച്ച് കൊടുക്കുകയും ചെയ്തു. പക്ഷേ 14 ദിവസത്തിന് ശേഷം കേട്ട വാർത്ത അദ്ദേഹം മരിച്ചു എന്നതായിരുന്നു. അതിനോടൊപ്പം തന്നെ അദ്ദേഹത്തിനെ ശുശ്രൂഷിച്ച കുട്ടികൾക്കും അവരോട് അടുത്ത എല്ലാവർക്കും രോഗം പിടിപെട്ടു .അങ്ങനെ ആ നാട്ടിൽ, പിന്നെ ആ സംസ്ഥാനം , പിന്നെ ആ രാജ്യം, പിന്നെ ലോകം മുഴുവൻ രോഗം പിടിപെട്ടു. ലോകം പ്രതി സന്ധിയിലായി. മറു മരുന്നിനായി യുവ വൈദ്യൻമാർ പോലും പരീക്ഷണം നടത്തി. വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കുക എന്നതാണ് ഏക പോംവഴി എന്നും മനസ്സിലാക്കി. ലോകത്തിൽ എല്ലാംവരും ഇത് തുടർന്നു വരുന്നു. അങ്ങനെ രോഗം കുറഞ്ഞു വരുന്നു. ലോകം പുതിയ നാളേക്കായി, നന്മയ്ക്കായി തുടക്കം കുറിച്ചു, കാത്തിരിക്കുന്നു. ഇടയ്ക്കിടെ കൈകഴുകൂ, രോഗത്തെ അകറ്റി നിർത്തു.....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ