സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ടൂറിസം ക്ലബ്ബ്
പഠനയാത്രകൾ കുട്ടികൾക്ക് എപ്പോഴും ആഹ്ലാദം നൽകുന്നതാണ്. അറിവും ആഹ്ലാദവും കൂടിച്ചേരുന്നതിനാൽ കുട്ടികൾ പഠനയാത്രകൾ ഇഷ്ടപ്പെടുന്നു. പഠനയാത്രകൾ കുട്ടികൾക്ക് അനുഭവം പ്രദാനം ചെയ്യുന്നു. അതിനാൽ സ്കൂളിലെ ടൂറിസം ക്ലബ്ബ് എപ്പോഴും ചലനാത്മകമാണ്. ടൂറിസം ക്ലബ്ബ് സാധാരണയായി ഒൻപതാം ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാ വർഷവും ക്ലബ്ബ് അംഗങ്ങളെ വിനോദ-പഠനയാത്രകൾക്ക് കൊണ്ടുപോകാറുണ്ട്. സാധാരണയായി ഒക്ടോബർ-നവംബർ മാസങ്ങളിലാണ് പഠനയാത്ര നടത്തുന്നത്. പ്രവർത്തനരീതികൾ

  • ക്ലബ്ബ് അംഗങ്ങൾ പഠനയാത്രയെക്കുറിച്ച് പ്ലാനിംഗ് നടത്തുന്നു.
  • സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുന്നു.
  • മാപ്പ് ഉപയോഗിച്ച് സ്ഥലങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നു.
  • ഗ്രൂപ്പു ചർച്ചകൾ സംഘടിപ്പിക്കുന്നു.
  • സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് അദ്ധ്യാപകർ വിശദീകരിക്കുന്നു.
  • ദരിദ്രരായ കുട്ടികളെ സഹായിക്കാൻ യാത്രക്കൂലി നൽകുന്നു.
  • രക്ഷാകർത്താക്കളുടെ സമ്മതപത്രം വാങ്ങി പഠനയാത്ര നടത്തുന്നു.
  • പഠനയാത്രാ റിപ്പോർട്ട് തയ്യാറാക്കുന്നു.
  • നല്ല പഠനായാത്രാറിപ്പോർട്ടിന് സമ്മാനങ്ങൾ നൽകുന്നു.

ഇക്കഴിഞ്ഞ വർഷം കൊഡൈക്കനാലിലേക്ക് പഠനയാത്ര നടത്തി. പഠനയാത്രയ്ക്ക് അദ്ധ്യാപകരായ ഷീൻ മാത്യു, സിബി സെബാസ്റ്റ്യൻ, ജോബി വർഗ്ഗീസ്, ജോസ് ജേക്കബ്ബ് എന്നിവർ നേതൃത്വം നൽകി. പഠനറിപ്പോർട്ടുകൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.

സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പഠനയാത്രയിൽ നിന്ന്