ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/കൊറോണയും അതിജീവനവും
കൊറോണയും അതിജീവനവും
മാനവരാശിയുടെ നാശത്തിനു കാരണമാകുന്ന കൊറോണ വൈറസിന്റെ വ്യാപനം ജനജീവിതത്തെ വരിഞ്ഞു മുറുക്കുന്ന മഹാമാരിയാണ്. ഇത് മൂലം സാധാരണ ജീവിതത്തിലേക്ക് ജനങ്ങൾ എത്തുന്നതിനു ക്ഷമാപൂർവം കുറെനാൾകൂടി കാത്തിരിക്കേണ്ട അവസ്ഥയാണ്. ലോക്ക് ഡൗൺ മൂലം വഴിമുട്ടിനിൽക്കുന്ന ഓരോരുത്തരുടെയും ജീവിതങ്ങൾ സോഷ്യൽ മീഡിയ വഴി മനസ്സ് മടുക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. ശരീര സ്രവങ്ങളിൽ നിന്നും പടരുന്ന ഈ രോഗം ആയതിനാൽ വൈറസ് ബാധിച്ച ഒരാൾ തൊടുന്ന വസ്തുവിൽ വൈറസ് സാന്നിധ്യം ഉണ്ടാവാം. പ്രതിരോധ വാക്‌സിനുകൾ കണ്ടുപിടിക്കാത്തതിനാൽ രോഗികളെ ഐസൊലേറ്റ് ചെയ്യുക എന്നതാണ് ഇത് തടയാനുള്ള ഏക മാർഗമായി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ലോകത്തെയാകെ വെല്ലുവിളിച്ചുകൊണ്ട് കൊറോണ മുന്നേറുമ്പോൾ സാമൂഹിക അകലം പാലിച്ചും രോഗികളെ ടെ സ്റ്റുകളിലൂടെ തിരിച്ചറിഞ്ഞും ഈ പ്രതിസന്ധിയെ മറികടക്കാം. രോഗവ്യാപന ത്തിന്റെ തീവ്രതയനുസരിച്ചു പ്രദശങ്ങളെ ഹോട്ട്സ്പോട്ട് കളാക്കി തിരിച്ചു സർക്കാർ നൽകുന്ന നിർദേശങ്ങൾ കർശനമായും ക്ഷമയുടെയും പാലിച്ചു ഈ ദുരന്തത്തിൽ നിന്ന് മോചനം നേടുന്നതിന് വേണ്ടിയുള്ള യത്‌നത്തിൽ നമുക്ക് ഉത്തരവാദിത്വബോധത്തോടെ മുന്നേറി രോഗവ്യാപനത്തെ അതിജീവിക്കാം എന്നു പ്രതീക്ഷിക്കാം.
|