Schoolwiki സംരംഭത്തിൽ നിന്ന്
- കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരസഭയും പട്ടണവുമാണ് ഷൊർണൂർ. ദക്ഷിണ റയിൽവേക്ക് കീഴിൽ മംഗലാപുരം-ഷൊർണൂർ പാതയെ തിരുവനന്തപുരം-ചെന്നൈ പാതയുമായി യോജിപ്പിക്കുന്ന ഒരു സുപ്രധാന റെയിൽവേ സ്റ്റേഷൻ ഇവിടെയാണ്. നിലമ്പൂരേയ്ക്ക് ഒരു റെയിൽ പാതയും ഇവിടെ നിന്നു തുടങ്ങുനു. 7 പ്ലാറ്റ്ഫോമുകളും 4 വ്യത്യസ്ത പാതകളുമുള്ള കേരളത്തിലെ ഏക റെയിൽവേ സ്റ്റേഷൻ കൂടിയാണിത്. കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ ജംഗ്ഷൻ ഷൊർണൂരാണ്.
- റവന്യൂ രേഖകളിൽ ചിറമണ്ണൂർ/ചെറമണ്ണൂർ എന്നും റയിൽവെ രേഖകളിൽ ചെറുമണ്ണൂർ എന്നും നാമകരണം ചെയ്തു കാണുന്നു. ചിറമണ്ണൂർ പരിണമിച്ചാണ് ഷൊർണൂരായതെന്നും, ചിറമണ്ണൂർ എന്ന പേര് ഭാരതപ്പുഴയുമായി ബന്ധപ്പെട്ട് കൈവന്നതാവാം എന്ന് അനുമാനിക്കാം. ഭാരതപ്പുഴയോട് ചേർന്നുകിടക്കുന്ന ഷൊർണ്ണൂരിന്റെ കഴിഞ്ഞകാല ചരിത്രം പ്രധാനമായും ജന്മി നാടുവാഴി വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെങ്കിലും അതിൽ പ്രധാനം കവളപ്പാറ സ്വരൂപത്തിന്റെ പ്രതാപകാലവും തകർച്ചയുമാണ്. പറയിപെറ്റ പന്തിരുകുലത്തിലെ കാരക്കൽ മാതാവിന്റെ വംശജരാണ് കവളപ്പാറ സ്വരൂപത്തിലെ പൂർവ്വികന്മാർ എന്നാണ് പറയപ്പെടുന്നത്. കവളപ്പാറ സ്വരൂപത്തിന്റെ മൂലസ്ഥാനം ഷൊർണ്ണൂരിനടുത്തുള്ള പള്ളിക്കൽ അഥവാ പളളിത്തൊടി എന്ന സ്ഥലമാണ്. സാമൂതിരിയുടെ കൂറ് പ്രദേശമായിരുന്ന് കവളപ്പാറ. ഇവിടെ കവളപ്പാറ നായർ അധികാരം സ്ഥാപിച്ചതിൽ കുപിതനായി സാമൂതിരി നായരെ അടിയറവ് പറയിപ്പിക്കുകയും കവളപ്പാറ നായരുടെ ചിഹ്നമായ വാളും പരിചയും കൊണ്ടുപോവുകയും ചെയ്തു. ഇത് കവളപ്പാറയിലെ ഇളയനായർ സാമൂതിരിയുടെ സേനാനായകൻമാരുടെ സഹായത്തോടെ വാളം പരിചയും തിരിച്ചു കൈപറ്റുകയും വേണാട്ടു രാജാവിന്റെ സഹായത്തോടെയും നായർ പടയുടെ പിൻബലത്തിലും അധികാരം നിലനിർത്തുകയും ചെയ്തു.
- കേരളത്തിലെ ഏക പ്രിന്റിംഗ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ആയ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി & പോളിടെക്നിക്ക് കോളേജ്, ഷൊര്‍ണ്ണൂര്‍ ഈ നഗരസഭാ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ്, കുളപ്പുളളി സിംകോ, കുളപ്പുളളി ഗവ. പ്രസ്സ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.
- ഒറ്റപ്പാലം - വടക്കാഞ്ചേരി - തൃശ്ശൂർ പാതയിലെ ഒരു സുപ്രധാന പട്ടണമാണ് ഷൊർണൂർ. ചെറുതുരുത്തി ഭാരതപ്പുഴയുടെ അങ്ങേ കരയിലാണ്. ബ്രിട്ടീഷുകാരുടെ കാലത്തു പണികഴിപ്പിച്ച പഴയ കൊച്ചി പാലമായിരുന്നു പുതിയ കൊച്ചി പാലം പണിയുന്നതു വരെ ഭാരതപ്പുഴക്കു കുറുകെ ഷൊർണ്ണൂരിൽ നിന്നും ചെറുതുരുത്തി വഴി കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് ഗതാഗതം സാദ്ധ്യമാക്കിയിരുന്നത്.
- 2011 ലെ കാനേഷുമാരി (സെൻസസ്സ്) പ്രകരം ഷൊർണൂരിന്റെ ജനസംഖ്യ 43,528 ആണ്. അതിൽ പുരുഷന്മാര് : 20,755, സ്ത്രീകള്‍ : 22,773, പട്ടികജാതി ജനസംഖ്യ : 9,995, പട്ടികവർഗ്ഗം ജനസംഖ്യ : 13 എന്നിങ്ങനെയാണ്. ശരാശരി സാക്ഷരത 84% ആണ്. അതിൽ പുരുഷ സാക്ഷരത 85% ഉം, സ്തീ സാക്ഷരത 82% വുമാണ്. ജനസംഖ്യയുടെ 10% 6 വയസ്സിൽ താഴേയുള്ളവരാണ്.