എ.യു.പി.എസ്.പച്ചീരി

Schoolwiki സംരംഭത്തിൽ നിന്ന്
(A.U.P.S. Pacheeri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ യില്ലയിൽ മേലാറ്റൂർ ഉപജില്ലയിൽ 1921ൽ സ്ഥാപിതമായതാണ് പച്ചീരി എ.യു.പി സ്കൂൾ.

എ.യു.പി.എസ്.പച്ചീരി
വിലാസം
മണ്ണാർമല, പച്ചീരി

എ.യു.പി.സ്കൂൾ പച്ചീരി
,
മണ്ണാർമല പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഇമെയിൽaupspacheeri44@gmail.com
കോഡുകൾ
സ്കൂൾ കോഡ്48334 (സമേതം)
യുഡൈസ് കോഡ്32050500907
വിക്കിഡാറ്റQ64565949
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെട്ടത്തൂർ,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ261
പെൺകുട്ടികൾ215
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവി.കെ ലീന
പി.ടി.എ. പ്രസിഡണ്ട്സകരിയ്യ എ.
എം.പി.ടി.എ. പ്രസിഡണ്ട്സരസ്വതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ പച്ചീരി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1921 ലെ മലബാർ കലാപത്തിന് ശേഷം സ്ഥാപിതമായ ഈ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് പ്രവർത്തനമാരംഭിച്ചത്. കൊടക്കാട് മൊയ്തുപ്പ സാഹിബ് ആയിരുന്നു ആദ്യത്തെ മാനേജർ. തുടർന്ന് കാൽ നൂറ്റാണ്ടിനു ശേഷം ശ്രീ.പി.കൃഷ്ണൻ എമ്പ്രാന്തിരിക്ക് സ്കൂൾ കൈമാറി. 1952 ൽ അദ്ദേഹം സ്കൂൾ മണ്ണാർമല കോവിലകത്തെ നാടുവാഴി ആയ ശ്രീ മാനവേദൻ തിരുമുൽപ്പാടിന് കൈമാറി. അദ്ദേഹമാണ് ഇതൊരു യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചത്. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിൽ 24 ക്ലാസ് മുറികൾ ഉണ്ട്. എല്ലാ കെട്ടിടങ്ങളും സ്ഥിരം കെട്ടിടങ്ങൾ ആണ്. എല്ലാ ക്ലാസ് മുറികളിലും ഫാനുകൾ വച്ചിട്ടുണ്ട്.ക്ലാസ് മുറികൾ ഭൂരിഭാഗവും ടൈൽ വിരിച്ച് വൃത്തിയാക്കിയിട്ടുണ്ട്. സ്കൂളിൽ പത്ത് ലാപ്ടോപ്പുകളും 4 പ്രൊജക്ടറുകളും പഠനാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. ആവശ്യമായത്രയും ടോയ്‌ലറ്റ് സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി ഒരു ബസ് ഉണ്ട്. സ്വന്തമായി കിണറും പമ്പും കുടിവെള്ള ടാങ്കുകളും സ്കൂളിനുണ്ട്. ടാപ്പുകളിലൂടെ കുട്ടികൾക്കാവശ്യമായ ജലം വിതരണം ചെയ്യുന്നു. കുടിവെള്ളം ശുദ്ധീകരിച്ച് നൽകാൻ വാട്ടർ പ്യൂരിഫയർ ഉണ്ട്. സ്ഥിരം സ്റ്റേജുകൾ രണ്ടെണ്ണം സ്കൂളിനുണ്ട്. കോൺക്രീറ്റ് മേല്കൂരയോട് കൂടിയ അടുക്കള, എൽ പി ജി ഗ്യാസ് കണക്ഷൻ, മലിന ജല നിർമാർജന സംവിധാനം എന്നിവയും സ്കൂളിനുണ്ട്. ക്ലാസുകൾ വേർതിരിക്കാനുള്ള ഭിത്തികൾ ക്ലാസ്സുകൾക്കുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച്ച

ഭരണനിർവഹണം

  • വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത്|
  • ഞങ്ങളെ നയിച്ചവർ
  • പി.ടി.എ.= പ്രസിഡണ്ട് ,സകരിയ്യ എ |
  • ​എം.ടി.എ.= പ്രസിഡണ്ട് സരസ്വതി ഒ |
  • എസ്.എം.സി.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.യു.പി.എസ്.പച്ചീരി&oldid=2531663" എന്ന താളിൽനിന്ന് ശേഖരിച്ചത്