ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി ;ഇനിയും നാം ഉണരാതെ വയ്യ
പരിസ്ഥിതി ;ഇനിയും നാം ഉണരാതെ വയ്യ
"മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിൽ ഉണ്ട് എന്നാൽ അവന്റെ സ്വാർത്ഥതയ്ക്ക് ആയി ഒന്നും തന്നെ പ്രകൃതിയിൽ ഇല്ല "----ഗാന്ധിജി മനുഷ്യനും പ്രകൃതിയും തമ്മിലുളള ആത്മബന്ധം പ്രോൽസാഹിപ്പിക്കുന്ന സന്ദേശവും ഉയർത്തിപ്പിടിച്ചു കൊണ്ടാണ് നാം ഓരോരുത്തരും എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പക്ഷേ സംഭവിക്കുന്നത് നേരേ തിരിച്ചാണ് . ഓരോ പരിസ്ഥിതി ദിനം കഴിയുമ്പോൾ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.കൊണ്ടും കൊടുത്തും പ്രകൃതിയെ അറിഞ്ഞും, ഇണങ്ങിയും ജീവിക്കുന്ന ആദിമ മനുഷ്യനെ പോലെ ആധുനികലോകത്തെ മാറ്റുന്നതിന് തുടക്കം കുറിക്കേണ്ടത് എവിടെനിന്നാണ് എന്നത് ഇന്ന് വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. "ഒരു മരം മുറിച്ചാൽ പത്തു മരം നടണം"എന്ന പഴഞ്ചൊല്ലിനൊന്നും പ്രസക്തിയില്ല.ആധുനിക ലോകത്ത് പടർന്നുപന്തലിച്ച് വേരുറപ്പിച്ചു നിൽക്കുന്നത് കോൺക്രീറ്റ് മരങ്ങളാണ് .വികസനത്തിന്റെ പേരിൽ നമുക്ക് അന്നവും വെള്ളവും തരുന്ന പ്രകൃതിയെ വികൃതമാക്കി കൊണ്ടിരിക്കുകയാണ് മനുഷ്യർ.ഇതിനൊക്കെ തിരിച്ചടിയായി മനുഷ്യൻ ഒട്ടേറെ പ്രകൃതി ദുരന്തങ്ങൾ നേരിട്ടു .അപ്പോഴൊക്കെ അവൻ ചെയ്ത പാപങ്ങൾ മറന്നു ദൈവത്തെ പഴിക്കുന്നു.എല്ലാം ശാന്തമാകുമ്പോൾ അനുഭവിച്ചതെല്ലാം മറക്കും.അവൻ അവൻറെ സ്വാർത്ഥ താൽപര്യങ്ങൾക്കായി വീണ്ടും കോൺക്രീറ്റ് സമുച്ചയങ്ങളും മറ്റും പണിത് ഉയർത്തുന്നു.മനുഷ്യരെ പ്രകൃതിയോടുള്ള അക്രമങ്ങൾ തുടരുകയാണെങ്കിൽ അന്നവും ഒരു തുള്ളി വെള്ളവും അല്പം ശുദ്ധവായുവിനും വേണ്ടി അലയുന്ന നാളെ മാത്രമേ നമുക്ക് പ്രത്യാശിക്കാനാവൂ. അങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി ആയി ചേർന്ന് പ്രകൃതി സംരക്ഷണം ഏറ്റെടുക്കാം.പ്രകൃതി ദുരന്തം പോലെ നാം ഇന്ന് നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ് അഥവാ അതുമൂലമുണ്ടാകുന്ന രോഗമായ കോവിഡ് t 19,ഇതിന് ഫലപ്രദമായ മരുന്ന് കണ്ടെത്താത്തതു വരെ കൊറോണയെ മാസ്ക്കും ,സാനിറ്റെസറും, വ്യക്തിശുചിത്വവും കൊണ്ട് നേരിടാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം