ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/ സ്നേഹത്തിന്റെ ചിറകുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹത്തിന്റെ ചിറകുകൾ

സുഭാഷ് ചന്ദ്രന്റെ പ്രധാന കഥയാണ് സ്നേഹത്തിന്റെ ചിറകുകൾ. അതിലെ പ്രധാന കഥാപാത്രമാണ് അപ്പുകുട്ടൻ.അപ്പുക്കുട്ടന്റെ ഒരേയൊരു ആഗ്രഹമാണ് പറക്കുക എന്നുള്ളത്. അവൻ ചിന്തിക്കുമായിരുന്നു പക്ഷികൾക്കുവരെ ചിറകുകൊടുത്ത ദൈവം തനിക്ക് ഒരു തൂവൽ പോലും തന്നില്ലല്ലോ എന്ന്. അങ്ങനെയിരിക്കെ ഒരു ദിവസം കടലിൽ വച്ച് അപ്പു ഒരു പെൺകുട്ടിയെ കണ്ടു. പെൺകുട്ടിക്ക് നടക്കാനും ഓടാനും കഴിയുവായിരുന്നില്ല. അവളുടെ കാലുകൾ തളർന്നിരുന്നു. അതുകൊണ്ട് അവളേയും തോളത്തിരുത്തി അപ്പുകുട്ടൻ പറന്നുയർന്നു. ദൈവം മനുഷ്യന് ചില കഴിവുകൾ കൊടുത്തിട്ടുണ്ട് . അതിനെ ഉപയോഗപ്പെടുത്താതെ കിട്ടാത്ത കഴിവിൽ വിഷമിച്ചു കൊണ്ടിരിക്കും. എന്നാൽ മറ്റുള്ളവർക്ക് ദൈവം കഴിവുകൾ നല്കിയിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ നമുക്ക് കിട്ടിയ സമ്പത്തും കഴിവും പരിപോഷിപ്പിക്കുക


അതുൽ.A
ക്ലാസ്സ്‌ 4 ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ