സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ ശുചിത്വമാണ് പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമാണ് പ്രധാനം

നിത്യജീവിതത്തിൽ അവശ്യം വേണ്ട ശീലമാണ് "ശുചിത്വം " . നല്ല ശുചിത്വം പാലിക്കുന്നതു വഴി അനേകം പകർച്ചവ്യാധികളെ അകറ്റാൻ നമുക്കു സാധിക്കും. ശുചിത്വത്തിന്റെ പോരായ്മയാണ് തൊണ്ണൂറുശതമാനം രോഗങ്ങൾക്കും കാരണം. ശുചിത്വത്തെ പ്രധാനമായും നമുക്കു രണ്ടായി തിരിക്കാം.

1. വ്യക്തിശുചിത്വം

2. പരിസര ശുചിത്വം

വ്യക്തി ശുചിത്വം :- നാം ഓരോരുത്തരും സ്വയം ശീലിക്കേണ്ടതുണ്ട്... എങ്ങനെയെല്ലാം സ്വയം വൃത്തിയുള്ളവരാകാൻ നമുക്കു സാധിക്കുമെന്നു നോക്കാം. ഭക്ഷണം കഴിക്കുന്നതിനു മുൻപു നന്നായി കൈയും മുഖവും വായും വൃത്തിയാക്കണം . നഖങ്ങൾ വെട്ടി വൃത്തിയാക്കി സൂക്ഷിക്കണം . എല്ലാ ദിവസവും കുളിക്കണം .രാവിലെയും രാത്രിയും പല്ലു തേയ്ക്കണം. വ്യത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം. വീടിനു പുറത്തിറങ്ങുമ്പോൾ നിർബ്ബന്ധമായും പാദരക്ഷകൾ ഉപയോഗിക്കണം കോവിഡ് 19 വൈറസിനെ പ്രതിരോധിക്കുവാൻ മാസ്ക് ധരിക്കണം.

ഒരു വീട്ടിലെ ഓരോ അംഗങ്ങളും ശുചിത്വം പാലിക്കുമ്പോൾ ആണ് വ്യക്തി ശുചിത്വം ലക്ഷ്യത്തിൽ എത്തുക. നമ്മുടെ വീടും പരിസരവും നാം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. മാസത്തിലൊരിക്കലെങ്കിലും അണുവിമുക്തമാക്കണം. അടുക്കും ചിട്ടയുമായി സൂക്ഷിക്കണം. തോർത്ത് , സോപ്പ്, എന്നിവയെങ്കിലും വീട്ടിലെ അംഗങ്ങൾ പ്രത്യേകം പ്രത്യേകം ഉപയോഗിക്കുന്ന ശീലം വളർത്തിയെടുക്കണം..

പരിസരശുചിത്വം :- "ആളു നന്നായാൽ വീടു നന്നായി... വീടു നന്നായാൽ സമൂഹം നന്നായി എന്നാണല്ലോ പറയാറ് ". പരിസരം വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നു ചിന്തിക്കാം.

ഒരിയ്ക്കലും പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്യരുത്. വീട്ടിലെ ചപ്പുചവറുകൾ പൊതുസ്ഥലങ്ങളിലും വീടിന്റെ പരിസരത്തും വലിച്ചെറിയാതെ സ്വന്തം വീട്ടിൽ തന്നെ സംസ്ക്കരിക്കണം. പൊതു സ്ഥലങ്ങളിലുള്ള കിണറുകൾ, കുളിമുറികൾ എന്നിവ മലിനമാക്കരുത്.

മുകളിൽ പറഞ്ഞ കാര്യങ്ങൾ ശീലിക്കുകയാണെങ്കിൽ നമ്മുടെ കേരളനാടിനെ മാലിന്യ വിമുക്തമായി സൂക്ഷിക്കുവാനും പകർച്ചവ്യാധികളെ വിരട്ടിയോടിക്കുവാനും നമുക്കു സാധിക്കും. ശുചിത്വമില്ലായ്മയാണ് നമ്മെ വലയിലാക്കുന്ന അനേകം രോഗങ്ങൾക്കും കാരണം. ഉത്തമോദാഹരണമാണ് ഇന്ന് നാം നേരിടുന്ന കോറോണ എന്ന മഹാമാരി . ലോക മാസകലം ഇന്ന് കൊറോണ വൈറസിന്റെ പിടിയിലാണ്. വ്യക്തിശുചിത്വം കൊണ്ട് ഈ രോഗത്തെ ഒരു പരിധി വരെ തടയാൻ കഴിയുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കൂടെക്കൂടെ കൈകൾ സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ചു കഴുകുന്നത് ഈ രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും. പൊതു സ്ഥലങ്ങളിൽ തുപ്പുന്നതും , സാമൂഹിക അകലം പാലിക്കാത്തതും , മാസ്കുകൾ ഉപയോഗിക്കാതിരിക്കുന്നതും ഈ മഹാമാരി പടർന്നു പിടിക്കാൻ കാരണമാകുന്നു.

" ഭയമല്ല, ജാഗ്രത മതി" എന്ന വിശ്വാസത്തിലൂടെ ഈ മഹാമാരിക്കെതിരായി നമുക്കു പോരാടാം.



ആൻസി എ
5 A സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം