ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/ഇന്ന് ഘടികാരങ്ങളുണ്ട്.........
ഇന്ന് ഘടികാരങ്ങളുണ്ട്.........
ഒരു ഓണംകൂടി വന്നെത്തിയതിന്റെ ആഘോഷത്തിമിർപ്പിലായിരുന്നു ഞങ്ങൾ കുട്ടികൾ അന്ന് ഉറങ്ങാൻ കിടന്നത്. നാളെ അത്തം തുടങ്ങുകയാണ്. അതിരാവിലെ എഴുന്നേറ്റ് ഓണപൂക്കൾ പറിച്ചുകൊണ്ട് വന്ന് അത്തം ഇടണമെന്ന് ചേട്ടന്മാരും ചേച്ചിമാരും പറഞ്ഞു. അടുത്ത വീട്ടിലെ കുട്ടികൾ ഇടുന്നതിനേക്കാൾ വളരെ മനോഹരമായി ഒരു അത്തപൂക്കളമായിരിക്കണം നമ്മുടേത് എന്ന് ചേച്ചി പറഞ്ഞു. ഉറങ്ങുമ്പോഴും എന്റെ മനസ്സിൽ ഈ കാര്യങ്ങളായിരുന്നു. അറിയാതെ ഉറക്കത്തിലേക്ക് വീണുപോയി. ജനലിനിടയിലൂടെ മുറ്റത്തെ വെളിച്ചം കണ്ട് ഞാൻ എഴുന്നേറ്റു. മറ്റുള്ളവരെ വിളിച്ചുണർത്തി മുഖം കഴുകിയതിന് ശേഷം ഞങ്ങൾ വട്ടിയും എടുത്ത് പൂക്കൾ പറിക്കാനായി പുറപ്പെട്ടു. കാട്ട് ചെടികൾ വളർന്നുനിൽക്കുന്ന പറമ്പിലേക്കാണ് ഞങ്ങൾ പോയത്. ഞങ്ങൾ നോക്കിയപ്പോൾ പൂക്കൾ ഒന്നും തന്നെ വിരിഞ്ഞിരുന്നില്ല. ഞങ്ങൾ തമ്മിൽ പറഞ്ഞു ഇതെന്താ പൂക്കൾ ഒന്നും വിരിയാഞ്ഞത്. അപ്പോഴേക്കും അവിടമാകെ ഇരുട്ട് പരന്നു. ഞങ്ങൾക്ക് പരസ്പരം ആരെയും കാണാൻ പറ്റുന്നില്ല. അപ്പോഴാണ് ചേട്ടൻ പറഞ്ഞത് നമ്മൾ കണ്ട വെളിച്ചം നിലാവിന്റേതായിരുന്നു വെളിപ്പാൻകാലം ആയതല്ല. ഘടികാരങ്ങൾ ഇല്ലാതിരുന്ന ആ കാലത്ത് ഞങ്ങൾക്ക് പറ്റിയ അമളി. മുൻപോട്ട് നടന്ന എന്റെ കാൽ ഒരു മരത്തിൻറെ വേരിൽ തട്ടി മുറിഞ്ഞു. വേദന സഹിക്കാൻ ആകുന്നില്ല. ഞാൻ ആ മരത്തിന്റെ ചുവട്ടിൽ ഇരുന്നു. എല്ലാവരും അവിടിവിടയായി ഇരുന്നു. കുറേ കഴിഞ്ഞപ്പോൾ നേരം വെളുക്കാൻ തുടങ്ങി. പൂക്കൾ അപ്പോഴേക്കും വിടർന്നിരുന്നു. ഞങ്ങൾ എഴുന്നേറ്റ് പൂക്കൾ പറിച്ചു വീട്ടിൽ കൊണ്ട് വന്ന് മനോഹരമായ ഒരു പൂക്കളവും നിർമ്മിച്ചു......അകത്തെ ടെലിവിഷനിൽ നിന്നും കോവിഡ് വാർത്തകൾ കേൾക്കുന്നു, ഒാർമയിൽ നിന്നും ഞാൻ ഞെട്ടിയുണർന്നു.അത്താഴം ഉണ്ണാനുള്ള അമ്മയുടെ വിളികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഞാൻ വരാന്തയിൽ നിന്നും എഴുന്നേറ്റ് അകത്തേക്ക് നടന്നു. ഹോസ്റ്റൽ കാൻറ്റീനിലെ മടുപ്പിക്കുന്ന റൊട്ടിയുടേയും പരിപ്പുകറിയുടേയും മുന്നിൽ എത്രയോ വലുതാണ് അമ്മയുടെ ചോറും പുളിശ്ശേരിയും. കഴിച്ചു കഴിഞ്ഞ് കൈകഴുകി തിരിച്ചു വരുമ്പോഴും ടെലിവിഷനിൽ വാർത്ത കേൾക്കുന്നുണ്ടായിരുന്നു. ഞാൻ മുറിയിലേക്ക് നടന്നു.തുറന്നിരുന്ന പുസ്തകം അടച്ചുവച്ച് ഞാൻ കിടന്നു.ജനലിലൂടെ നിലാവെളിച്ചം മുറിയിലാകെ പടർന്നിരുന്നു.കണ്ണുകൾ താനേ അടഞ്ഞു.......... എല്ലാ വിടുകളുടെമുന്നിലും മനോഹരമായ അത്തപൂകളം.ഇന്ന് ഘടികാരങ്ങൾ ഉണ്ട്,സമയം തെറ്റില്ല. ഞങ്ങൾ കുട്ടികൾ പറമ്പിലുടെ ഓടിന്നടന്നു പൂക്കൾ ശേഖരിക്കുന്നു. മുതിർന്നവരെ ഒന്നും പറമ്പിൽ കാണാനില്ല കുട്ടികൾക്ക് കൂട്ടായി പക്ഷിമൃഗാതികൾ മാത്രം അയഥേഷടം സഞ്ചരിക്കുന്നു ആഹാരം കഴിക്കുന്നു കുട്ടികളെകാണുമ്പോൾ ഇടയക്ക് തല ഉയർത്തി നോക്കുന്നു മനുഷ്യരുടെ ഇടപെടൽ ഇല്ലാത്തത് കൊണ്ട് അവ വളരെ സന്തോഷത്തിലാണ്. കുട്ടികൾ വീടുകൾക്ക് മുന്നിൽ മനോഹരമായ അത്തപൂക്കളം ഒരുക്കുന്നു. അത്തപൂക്കളംകാണാൻ അടുത്ത വീട്ടിലുള്ള കുട്ടികൾ ഒാടിന്നടക്കുന്നു മുതിർന്നവർ ഒാണസദ്യ ഒരുക്കുന്നു ഞാനും അനിയത്തിയും കുടി അത്തപൂക്കളത്തിനടുത്ത് ഇരിക്കന്നു. അപ്പോൾ ഞങ്ങളടെ അടുത്തേക്ക് മാവേലിതമ്പുരാൻ വരുന്നു മാസ്ക് ധരിച്ചിരികന്ന ഞങ്ങളോട് മാവേലി തമ്പുരാൻ ചോദിക്കുന്നു എന്തുപറ്റി മക്കളെ ഞാൻ വരുന്ന വഴിക്ക് എന്റെ പ്രജകളെയും ചീറിപ്പായുന്ന വാഹനങ്ങളെ കാണുന്നില്ലല്ലോ'’ തമ്പുരാനേ, ഇവിടെ കൊറോണ എന്ന മഹാമാരി വ്യാപിച്ചിരിക്കുകയാണ് വിദേശരാജ്യത്ത് പോയവരുൾപ്പടെ തമ്പുരാൻെറ പ്രജകൾ ധാരാളം പേർ മരിച്ചു. കുറെ പേർ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നു. ഞങ്ങൾക് സ്കൂളിൽ പോകാൻ സാധിക്കുന്നില്ല. ഞങ്ങളുടെ അധ്യാപകരെയും കൂട്ടുകാരേയും കാണാതെ ഞങ്ങൾ വിഷമത്തിലാണ്. ഞങ്ങളുടെ അധ്യാപകർക് പരീക്ഷനടത്താൻ കഴിയുന്നില്ല. അധ്യാപകരും കുട്ടികളം ഒരുപോലെ ദുഃഖിതരാണ്. എത്രയുംപെട്ടെന്ന് ഇതിന് അവസാനം ഉണ്ടാകണേ എന്ന പ്രാർത്ഥനയിലാണ് ഞങ്ങൾ. ഞങ്ങളെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാൻ തമ്പുരാന് കഴിയും. തമ്പുരാൻ തന്നെ കേരളത്തിന്റേയും ഈ ലോകത്തിന്റെയും ഭരണം ഏറ്റെടുക്കണം. തമ്പുരാന്റെ ഭരണകാലത്ത് പ്രജകൾ ജീവിച്ചിരുന്നപോലെ ഞങ്ങൾക്കും സന്തോഷത്തോടേയും സമാധാനത്തോടേയും ജീവിക്കണം. ഞങ്ങളെ രക്ഷിക്കണേ എന്ന് ഞാൻ അപേക്ഷിക്കുന്നു. ണിം.. ണിം.. ണിം..ഞാൻ ഞെട്ടി ഉണർന്നു. സൈക്കിൾ ബെല്ലിന്റെ ഒച്ച.. ഞാൻ ഓടിയെത്തി.പത്രമെടുത്തു. ഇന്നുവരെയുള്ള ലോക മരണസംഖ്യ2,40,487....ഇനി വരും ദിനങ്ങളിലോ...എന്റെ കൈയിൽ നിന്നും പത്രം ഞാനറിയാതെ താഴെ വീണു...ഒരു തുള്ളി കണ്ണീരും....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ