സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ലോകം മുഴുവൻ പടർന്നു പിടിച്ചതും ഒരു ലക്ഷത്തിൽപരം ആളുകൾ മരിക്കാൻ ഇടയായ കോവിഡ് - 19 എന്ന രോഗത്തിന് കാരണം കൊറോണ വൈറസ് ആണ്. ചൈനയിലെ വൂഹാൻ എന്ന സ്ഥലത്താണ് ആദ്യം ഈ രോഗം സ്ഥിരീകരിച്ചത്.ഈ വൈറസ് ഉണ്ടായത് എങ്ങനെയെന്ന് അറിയില്ലായെങ്കിലും ശുചിത്വത്തിന്റെ കുറവ് കൊണ്ടാണെന്നത് വ്യക്തമാണ്. അതിനാൽ ശുചിത്വത്തിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കണം. വളരെ പെട്ടെന്ന് ഉണ്ടാവുകയും അതിനേക്കാൾ വേഗത്തിൽ വ്യാപിച്ച് ലോകമെമ്പാടുമുളള മനുഷ്യരിലേയ്ക്ക് പടർന്നു പിടിച്ചു.നമ്മുടെ കേരളത്തിലും ഈ രോഗം കടന്നെത്തിയിരിക്കുകയാണ് നാം എല്ലാവരും വളരെയധികം കരുതലോടെ ഇരുന്നാൽ മാത്രമേ ഈ മഹാമാരിയിൽ നിന്ന് രക്ഷനേടാൻ സാധിക്കുകയുളളൂ. നമ്മുടെ സമൂഹത്തിലെ വളരെയധികം ആളുകൾ ശുചിത്വത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കാറില്ല. റോഡുകളിൽ തുപ്പുകയും പരിസരം വൃത്തിഹീനമാക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുളള രോഗങ്ങളിൽ നിന്നെല്ലാം മുക്തി നേടാൻ ആദ്യം വ്യക്തി ശുചിത്വം പാലിക്കുകയും നമ്മുടെ വീടും പരിസരവും ശുചിത്വമുളളതാക്കേണ്ടതുമാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഇതുപോലുളള മഹാരോഗങ്ങൾ ഭൂമുഖത്തു നിന്ന് പെട്ടെന്ന് അപ്രത്യക്ഷമാകും. വരും തലമുറയ്ക്ക് ഇതൊരു പാഠമാകട്ടെ. "വ്യക്തി ശുചിത്വം ജീവിതം സുഖകരം"
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം