ഗവ.യു.പി.എസ്.ഏനാത്ത്

(Govt.U.P School Enathu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു.പി.എസ്.ഏനാത്ത്
വിലാസം
ഏനാത്ത്

ഏനാത്ത് പി.ഒ,
പത്തനംതിട്ട
,
691526
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04734213456
ഇമെയിൽgovtupsenathue@gmail.com
കോഡുകൾ
സ്കൂൾ കോഡ്38251 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻKB VENUGOPAL
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വർഷങ്ങൾക്കു മുമ്പ് സി. എസ്. ഐ.സഭയാണ് ഏനാത്ത് ഇരുളം കുളഞ്ഞി എന്ന സ്ഥലത്ത് ഒരു സ്കൂൾ തുടങ്ങിയത്. സിപി രാമ സ്വാമി അയ്യരുടെ ഓർഡർ പ്രകാരം എല്ലാ സ്കൂളുകളും സർക്കാരിൽ ലയിപ്പിക്കണമാ യിരുന്നു. എന്നാൽ സഭ സ്കൂൾ വിട്ടു നൽകാത്തതുകൊണ്ട് സ്കൂളിന്റെ പ്രവർത്തനം നിർത്തി. 1918 നാട്ടുകാർ ഒന്നിച്ച് ഏനാത്ത് ചന്തയിൽ ഓല ഷെഡ് നിർമിച്ച് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ഇത് ചന്തയ്യത്ത് സ്കൂൾ എന്ന് അറിയപ്പെട്ടു. കുറേ നാളുകൾ അവിടെ സ്കൂൾ പ്രവർത്തിച്ചു. എന്നാൽ ചന്തയുടെ വിപുലീകരണ പ്രവർത്തനങ്ങൾ സ്കൂളിന്റെ പ്രവർത്തനത്തിന് ഒരു തടസ്സമായി വന്നു സ്കൂളിന് സ്ഥിരം സ്ഥലവും കെട്ടിടവും വേണമെന്ന് ആവശ്യമുയർന്നു.

1957ൽ എ.ഇ.ഒ.ലക്ഷ്മണൻ പിള്ളസാർ, പ്രഥമാദ്ധ്യാപകൻ തങ്കപ്പൻ സാർ എന്നിവരുടെയും നാട്ടുകാരുടെയും ശ്രമഫലമായി, സ്കൂളിനു വേണ്ടി 50 സെന്റ് സ്ഥലം കണ്ടെത്തി. കിഴക്കേ വീട്ടിൽ കുട്ടൻ സാറിൽ നിന്ന് സെന്റിന് 20 രൂപ നിരക്കിലാണ് സ്ഥലം വാങ്ങിയത് താമസിയാതെ കെട്ടിടവും നിർമ്മിച്ചു. കുട്ടികളുടെ എണ്ണം കൂടിയപ്പോൾ സ്ഥല പരിമിതി പ്രശ്നമായി. അടുത്തുള്ള വീടുകളിൽ വച്ചും കുട്ടികളെ പഠിപ്പിച്ചു. നാട്ടുകാർ ചേർന്ന് സ്കൂൾ കെട്ടിടത്തിന് മുൻഭാഗത്ത് ഒരു ഓല ഷെഡ് നിർമ്മിച്ചു പരിമിതി പരിഹരിച്ചു. നാളുകൾക്കു ശേഷം രണ്ടാമത്തെ കെട്ടിടം നിർമ്മിച്ച് യുപി ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും കുട്ടികൾ ധാരാളമായി എത്തി. സ്ഥലപരിമിതി വീണ്ടും പ്രശ്നമായി. പറകോട് ബ്ലോക്കിന്റെ സഹായത്തോടെ മൂന്നാമത്തെ കെട്ടിടവും പണികഴിപ്പിച്ചു

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ അപര്യാപ്‌ത മാണ്. സ്കൂളിന് മൂന്ന് കെട്ടിടങ്ങൾ ഉണ്ടെങ്കി ലും അവയിൽ ഏറ്റവുംഅവസാനം നിർമ്മിച്ച 33വർഷം മാത്രം പഴക്കമുള്ള കോൺക്രീറ്റ് കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര കോൺക്രീറ്റ് ഇളകി വീണ് അതിലെ കമ്പികൾ തെളിഞ്ഞു കാണുക യും ചെയ്യുന്ന തിനാൽ unfit. ആയി ഒഴിഞ്ഞു കിടക്കുന്നു. ഓടിട്ട മേൽക്കൂര യുള്ള രണ്ട് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ 7.വരെ യുള്ള 8.ക്ലാസുകൾ പ്രവർത്തി ക്കുന്നു. 1500.ഓളം പുസ്തകങ്ങൾ ഉള്ള ലൈബ്ര റിക്ക് പ്രത്യേകം റൂമോ കെട്ടിടമോ ഇല്ല. ലബോറ ട്ടറിയുടെയും അവസ്ഥ ഇതു തന്നെ. കമ്പ്യൂട്ടർ ലാബ് പ്രവർത്തി ച്ചിരുന്നകെട്ടിഡമാണ് unfit ആയത്. അതിനാൽ കമ്പ്യൂട്ട റുകളും ഇപ്പോൾ ഓ ഫീസിലെ അലമാര കളി ലാണ് സൂക്ഷിക്കുന്ന ത്. സ്കൂളിന് സ്ഥലസൗ കാര്യമുള്ള ഒരു അടുക്കളയോ സ്റ്റോർ റൂമോ ഇല്ല. പ്ലേ ഗ്രൗണ്ടിന്റെ കാര്യവും അങ്ങനെ തന്നെ. സ്കൂൾ നിൽക്കുന്ന സ്ഥലം തുണ്ടു കളായി ഒന്നൊന്നര ആൾ താഴ്ച്ച യിൽ കിടക്കു ന്നതിനാൽ പുതിയ കെട്ടിടം പണിയാൻ സ്ഥലസൗ കാര്യമില്ല എന്നതാണ് വസ്തു ത. സ്കൂളിൽ കുടി വെള്ളസൗകര്യം ഉണ്ട്. ഒരിക്കലും വറ്റാത്ത സ്കൂളിലെ കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്ത് അവശ്യമുള്ള എല്ലാഭാഗങ്ങളിലുംവേണ്ട ത്ര ടാപ്പുക ളിൽ കൂടി. വെള്ളം എത്തി ക്കുന്നുണ്ട്. അഡാപ് IT. ലാബ് ഇല്ലെങ്കിലും ലാപ്ടോപുകൾ. പ്രൊജക്ടർ. വൈറ്റ് സ്ക്രീൻ എന്നിവ ഉണ്ട്. എല്ലാക്ലാസ്സ്‌ റൂമുകളിലും ഇലക്ട്രിക് ലൈറ്റ്. ഫാൻ എന്നിവ ഉണ്ട്. അവശ്യതിന് furniture. ഉണ്ട്. എല്ലാക്ലാസ്സ്‌ റൂമുകളും വരാന്തകളും ടൈൽ ഇട്ട് വൃത്തി ആക്കി യിട്ടുണ്ട്. എങ്കിലും ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂം പോലുമില്ല. സ്കൂളിന് ചുറ്റുമതി ലും ഗേറ്റുമുണ്ട്. കെട്ടിടങ്ങൾ പെയിന്റ് ചെയ്ത് വൃത്തി വരുത്തി യിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അവലംബം

വഴികാട്ടി

  • അടൂർ ടൗണിൽ നിന്നും 10കിലോമീറ്റർ തെക്കോട്ടു എം.സി. റോഡിൽ കൂടി തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോൾ ഏനാത്ത് ജംഗ്ഷൻ ആകും. അവിടെ നിന്നും ഏഴംകുളം റൂട്ടിൽ ഏകദേശം ഒരു കിലോമീറ്റർ വരുമ്പോൾ റോഡിന്റെ ഇടതു ഭാഗത്തായി സ്കൂൾ കാണാം. റോഡിൽ നിന്നും ഏകദേശം ഒരാൾ താഴ്ച്ച യിലാണ് വിദ്യാലയം സ്ഥി തി ചെയ്യുന്ന ത്
"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്.ഏനാത്ത്&oldid=2535387" എന്ന താളിൽനിന്ന് ശേഖരിച്ചത്