സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കാലം തെറ്റി വരുന്ന കാലാവസ്ഥ
കാലം തെറ്റി വരുന്ന കാലാവസ്ഥ
-"പരിസ്ഥിതി" "ഏതു ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും, ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും, മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വിശുദ്ധിയും മഞ്ഞും മമതയും ഇത്തിരി കൊന്നപ്പൂവും..." മലയാളത്തിലെ പ്രശസ്ത കവിയായ വൈലോപ്പിള്ളിയുടെ വരികളാണിവ. പരിസ്ഥിതി സുരക്ഷിതത്വത്തെക്കുറിച്ച് വ്യാഖ്യാനിക്കുന്ന വരികളാണിവ.മാനവിക പുരോഗതിയുടെ പടവുകൾ ഓരോന്നും കടക്കുന്തോറും മനസ്സിൽ ഗ്രാമവിശുദ്ധിയും മഞ്ഞും മമതയും കൊന്നപൂവും കരുതുക ആവശ്യമാണെന്ന പരിസ്ഥിതി ബോധമാണ് ഈ വരികളിൽ തെളിയുന്നത്. കാലം തെറ്റി വരുന്ന കാലാവസ്ഥയും, നിയന്ത്രണാതീതമായ മാലിന്യ വിക്ഷേപണവും ഇന്ന് നാം അഭിമുഖീകരിക്കുന്ന പരിസ്ഥിതിപ്രശ്നങ്ങളാണ്. മണൽമാഫിയ മുഖേന നഷ്ടമാകുന്ന ജലസ്രോതസ്സ്, മലകളെയും, കാടുകളെയും നശിപ്പിച്ചു കെട്ടിപ്പടുത്തുന്ന വൻകെട്ടിടങ്ങളും ദൈവത്തിൻറെ നാടായ കേരളത്തിൻറെ മുഖച്ഛായ തന്നെ മാറ്റുന്നു. ഇത് വ്യക്തമാക്കുന്നതാണ് ഗാഡ്ഗിൽ റിപ്പോർട്ട്. കേരളത്തിൻറെ പരിസ്ഥിതി സമ്പത്തായ പശ്ചിമഘട്ടത്തെ നശിപ്പിക്കുന്നതിലൂടെ വരാവുന്ന വിപത്തുകൾ ആണ് ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. മറവി എന്നും മനുഷ്യസ്വഭാവം ആണല്ലോ..നാം നേരിട്ട പ്രളയം ഈ മറവിക്ക് ഉദാഹരണം ആണ്.സാമൂഹിക പുരോഗതിയുടെയും പരിസ്ഥിതി സംരക്ഷണത്തിനും എല്ലാ മാനദണ്ഡങ്ങളും അവഗണിച്ചുകൊണ്ട് സാമ്പത്തിക വളർച്ച മാത്രം ലക്ഷ്യമാക്കിയുള്ള ഒരു രാഷ്ട്രീയ സാമ്പത്തിക സംവിധാനത്തിൽ സുസ്ഥിരവികസനം എന്നത് പലപ്പോഴും ഒരു സ്വപ്നമായി അവശേഷിക്കുന്നു.വികസനവും പരിസ്ഥിതി സംരക്ഷണവും രണ്ടും ഏകോപിപ്പിച്ചു നടപ്പാക്കാനുള്ള നമ്മുടെ കഴിവുകൾ വളരെ പരിമിതമാണ്. ജൂൺ അഞ്ചാം തീയതി പ്രൈമറിതലം തൊട്ട്, മുകളിലോട്ട് ആഘോഷിക്കപ്പെടുന്ന പരിസ്ഥിതിദിന കാര്യപരിപാടികൾ അതോടുകൂടി അവസാനിക്കുന്നു എന്നത് ഖേദകരമായ യാഥാർത്ഥ്യമാണ്.പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി നിരവധി സർക്കാർ പദ്ധതികൾ മുന്നോട്ടു വരുമ്പോഴും വംശനാശഭീഷണി നേരിടുന്ന പക്ഷിമൃഗാദികൾ ഏറെയാണ്.വരും തലമുറയെങ്കിലും ഈ പരിസ്ഥിതി ദുരിതങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടേണ്ടതിൻറെ ആവശ്യകഥ നമ്മുടേതാണ്. പാരിസ്ഥിതിക മാറ്റങ്ങൾ അനിവാര്യമാണ്,അത് ദുരന്തങ്ങൾ അല്ല.അവയെ ശാസ്ത്രീയമായി നേരിടുക എന്നതാണ് നമ്മുടെ കർത്തവ്യം. ഇതിനുവേണ്ടി ഭാവിതലമുറയെ ജീവിത നൈപുണ്യകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തേണ്ടത് അനിവാര്യമാണ്.പാഠ്യപദ്ധതി കളിൽ ഇതിനെക്കുറിച്ച് ഊന്നൽ നൽകുകയും, ഇതിനായി സ്മാർട്ട് ക്ലാസ്സുകളും,ചെറിയ യാത്രകളും,മറ്റും പ്രാവർത്തികമാക്കുകയും ചെയ്യുന്നത് വരും തലമുറകളിൽ പരിസ്ഥിതിബോധം വാർത്തെടുക്കാൻ സഹായകരമാകും. പരിസ്ഥിതി ദിനാചരണങ്ങൾ ഇത്തരം കാര്യങ്ങൾക്ക് വേദി ആകേണ്ടത് അനിവാര്യമാണ്. "ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് ജല കുമിളപോലെ നേർത്തതും സുതാര്യവുമായാണ്. അതിനെ സംരക്ഷിക്കേണ്ടത് ഓരോ മലയാളിയുടെയും ദൗത്യമാണ്. ലോകരാജ്യങ്ങൾ മുഴുവനും പരിസ്ഥിതി സംരക്ഷണം അതിൻറെ ഗൗരവത്തോടുകൂടി ഏറ്റെടുക്കേണ്ടത് ആവശ്യമാണ്."ഭൂമി നമ്മുടേതല്ല നമ്മൾ ഭൂമിയുടെ താണ്"-എന്ന ബോധമാണ് ഓരോ മനുഷ്യനും ഉണ്ടാകേണ്ടത്. ഒരു നല്ല നാളെക്കായി പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. അതിനായി നാം എപ്പോഴും കരുതണം, പ്രവർത്തിക്കണം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം