സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ശുചിത്വവഴിയിലൂടെ
ശുചിത്വവഴിയിലൂടെ
ഒരു മനുഷ്യന് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണമാണ് ശുചിത്വം. ഇതു മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഇന്ന് വൃത്തിയുടെ കാര്യത്തിൽ പലരും അശ്രദ്ധ കാണിക്കുന്നു. ഒരു വ്യക്തി, ശുചിത്വം പാലിച്ചാൽ പരിസരവും സമൂഹവും ദേശവും ശുചിത്വപൂർണമാകും. 'ചൊട്ടയിലെ ശീലം ചുടല വരെ' . നല്ല ശീലങ്ങൾ കുട്ടികളിൽ നിന്ന് തുടങ്ങണം: എല്ലാ ദിവസവും കുളിക്കുക, രണ്ടു നേരം, പല്ല് തേക്കുക, നഖം വെട്ടുക, മുടി ചീകി ഒതുക്കുക, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, പാദരക്ഷകൾ അണിയുക, ഒരു ദിവസം കുറഞ്ഞത് എട്ടു ഗ്ലാസ്സ് വെള്ളം കുടിക്കുക, പോഷകാഹാരങ്ങൾ വൃത്തിയോടെ കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, വ്യായാമം ചെയ്യുക ഇവയൊക്കെ പാലിച്ചാൽ നമുക്ക് ആരോഗ്യപൂർണമായ ജീവിതം നയിക്കാം. ഇന്ന് പല രോഗങ്ങൾക്കും കാരണം വ്യക്തിശുചിത്വത്തിന്റെ കുറവാണ്. ആയതിനാൽ ശുചിത്വത്തിലൂടെ ആരോഗ്യപൂർണമായ ജീവിതം നമുക്കുറപ്പാക്കാം. 'മികച്ച ശീലങ്ങളിലൂടെ,മികച്ച ആരോഗ്യം'
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം