പുലർകാലമണിഞ്ഞുഭൂതലം
കുളിരിൽ കുളിച്ചു നിൽക്കവേ,
വരവായ് പറവകൾ വാനി -
ലലയായ് നിറയും കളകൂജനം.
മഴയിൽക്കുളിർത്ത ധാരാതലം
തളിരും തരുമണിഞ്ഞു നിൽക്കെ
മിഴിയാലത് കണ്ടുണരുവോർ -
ക്കമൃതം വേറെ വേണമോ ?
ശതകോടി വർണ്ണരാജികൾ
ചിതറിച്ചണയുന്ന അംശുമാൻ
മടിയാതെ വിളിക്കയാണുണരാൻ
കർമ്മപഥത്തിലെത്തുവാൻ
ഇരവും പകലുമേകുവാൻ
പതിവായ് ചുറ്റുന്ന മേദിനി
പരിവാരങ്ങളെ നന്നേ
പരിപാലിക്കുന്നു നിത്യവും
സൂര്യരശ്മിതൻ തല്ലേറ്റ് അടർന്നുവീഴുന്ന ഇതളുകൾ.
സൂര്യതാപത്താൽ കൊഴിയുന്നു മൊട്ടുകൾ.
സൂര്യകോപത്താൽ കരിയുന്നു മുകുളങ്ങൾ
പ്രകൃതിനിയമങ്ങളോക്കെയുമാലിഖിതങ്ങൾ