ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ....രോഗങ്ങളെ അകററാം

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതിയെ ആശ്രയിച്ചാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. മനോഹരമായ ഈ പ്രകൃതി ദൈവത്തിൻറെ വരദാനമാണ്.നമുക്ക് ജീവിക്കാൻആവശ്യമുളളതെല്ലാം ഈ പ്രകൃതി നമുക്കു തരുന്നുണ്ട് .ശ്വ സിക്കാനുളള വായുവും ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്നും നമുക്ക് ലഭിക്കുന്നുണ്ട്. ഈ മനോഹരമായ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.മനുഷ്യർ മാത്രമല്ല,എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മാലിന്യങ്ങൾ സംസ്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും നമുക്കു പരിസ്ഥിതിയെ സംരക്ഷിക്കാം.

ആരോഗ്യമുളള തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പക്ഷ, ഇന്ന് നാം ശ്വസിക്കുന്ന വായുവിലും, കുടിക്കുന്ന ജലത്തിലും മാലിന്യങ്ങൾ ഉണ്ട്.അതുമൂലം നാം പല രോഗങ്ങൾക്കും അടിമപ്പെടുന്നു.ഇതിൽ നിന്നും നമുക്ക് മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിൻറെ ഭാഗമാക്കണം .നാം ചെറുപ്പം മുതൽ തന്നെ ശുചിത്വം പാലിക്കണം.ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കണം,നഖം വെട്ടി വൃത്തിയാക്കണം, വൃത്തിയുളള വസ്ത്രം ധരിക്കണം.ഇതെല്ലാം നമ്മുടെ വ്യക്തിശുചിത്വത്തിൻറെ ഭാഗമാണ്.

നാം നമ്മുടെ കൈകൾ സോപ്പുപയോഗിച്ചു കഴുകുന്നതുതന്നെ നല്ലൊരു രോഗപ്രതിരോധമാർഗമാണ്. ഇപ്പോൾ നാം പല തരത്തിലുളള അസുഖങ്ങൾ നിറഞ്ഞ ലോകത്താണ് ജീവിക്കുന്നത്.ധാരാളംവെളളം കുടിക്കുക പഴവർഗ്ഗങ്ങളും പച്ചക്കറികളും കഴിക്കുക ഇതൊക്കെ നമ്മുടെ രോഗപ്രധിരോധശേഷിയെ വർധിപ്പിക്കുന്നു.കൊറോണപോലുളള രോഗങ്ങളെ ഈ ലോകത്തുനിന്നും നശിപ്പിക്കുന്നതിന് നമുക്ക് ഒന്നിച്ചുപോരാടാം.

ഫഗത് എസ് എസ്
1 B ഗവ എൽ പി എസ് പേരുമല
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം