ലേബർ എൽ പി എസ് പുല്ലൂറ്റ്/അക്ഷരവൃക്ഷം/അച്ചുവിന്റെ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചുവിന്റെ കൊറോണ കാലം


അച്ചു ഒരു നാലാം ക്ലാസ്സ് വിദ്യാർത്ഥി ആണ്. സാധാരണ ഒരു പാവപ്പെട്ട കുടുംബത്തിലാണ് അവൻ വളരുന്നത്. കൂലിപ്പണി എടുക്കുന്ന അച്ഛനും വീട്ടമ്മയായ അമ്മയും ഒരു കുഞ്ഞു പെങ്ങളും ആണ് ഉള്ളത് .

ഒരു ദിവസം അച്ചു വീട്ടുമുറ്റത്തു കളിച്ചുകൊണ്ട് ഇരുന്നപ്പോൾ 'അമ്മ വന്ന് പറഞ്ഞു ...... " മോനെ ഒരു വാർത്ത ഉണ്ട് ..... കൊറോണ എന്ന പകരുന്ന അസുഖം പടർന്നു തുടങ്ങിയത് കൊണ്ട് സ്കൂളുകൾ എല്ലാം അടച്ചു. നിന്റെ സ്കൂളും അടച്ചു."

"ഹായ് സ്കൂൾ അടച്ചു. ഇനി പഠിക്കാൻ പോകേണ്ടതില്ലല്ലോ". അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി . കുറഞ്ഞ വരുമാനമാണെങ്കിലും അച്ഛൻ അവനു വേണ്ടതെല്ലാം വാങ്ങിച്ചുകൊടുത്തിരുന്നു .

ദിവസങ്ങൾ കടന്നുപോയി . വീട്ടിലെ സാഹചര്യം മോശമായികൊണ്ടിരുന്നു . അവന്റെ ആഗ്രഹം പോലെ ഒന്നും നടന്നില്ല. അച്ഛന് ജോലിക്ക് പോകാൻ കഴിയാത്തതുകൊണ്ട് കയ്യിലെ കാശ് തീർന്നു . കൂട്ടുകാരുമായി കളിക്കാതെ അവൻ ആകെ നിരാശനായി ......

വീട്ടുസാധനങ്ങൾ കഴിഞു . ഭക്ഷണത്തിന്റെ ബുദ്ധിമുട്ട് അറിയാൻതുടങ്ങി . അവൻ ആലോചിച്ചു അച്ഛൻ ജോലിക്ക് പോയിരുന്നപ്പോൾ എന്തുമാത്രം സാധനങ്ങളാണ് കൊണ്ടുവന്നിരുന്നത് . അനാവശ്യമായി ഞാൻ എന്ത് മാത്രം കളഞ്ഞു ? ഇപ്പോൾ അതൊന്നു കിട്ടാൻ കൊതിയാകുന്നു.

അവൻ തന്റെ അച്ഛനോട് തനിക്കിഷ്ടപെട്ട സാധനങ്ങൾ പുറത്തുപോയി വാങ്ങിവരുവാൻ ആവശ്യപ്പെട്ടു. പുറത്തുപോയാൽ ഉണ്ടാക്കുന്ന ആപത് എന്തൊക്കെയാണെന്ന് അച്ഛൻ അവനു പറഞ്ഞുകൊടുത്തു . കൊറോണ എന്ന അസുഖം എന്താണെന്നും അതുമൂലം വരുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നും അച്ഛൻ അവനു മനസിലാക്കിക്കൊടുത്തു .

പുറത്തുപോയി വന്നാൽ കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതിന്റെ ആവശ്യകതയും പറഞ്ഞുകൊടുത്തു.

അപ്പോൾ ആണ് അവനു എല്ലാം മനസിലാകുന്നത് കൊറോണ എന്ന അസുഖം എന്താണെന്നും , അനാവശ്യം ആയി ഭക്ഷണം കളഞ്ഞാൽ ഇങ്ങനെ ഒരിക്കൽ വിഷമിക്കേണ്ടി വരും എന്നും ഭക്ഷണത്തിന്റെ ആവശ്യകത എന്താന്നെന്നും നന്നായി മനസിലായി .

ഈ കൊറോണ കാലം അച്ചുവിന്റെ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാക്കി . അവൻ തീരുമാനിച്ചു " ഭക്ഷണം ഇനി അനാവശ്യം ആയി കളയില്ല " അതിനും ആവശ്യക്കാർ ഉണ്ട് .......

എന്റെ ഈ ഒരു കൊച്ചു കഥയിൽനിന്നും ഭക്ഷണത്തിന്റെ പ്രാധാന്യവും കൊറോണ കാലത്തു നമ്മൾ അനുസരിക്കേണ്ട കാര്യങ്ങളും മനസിലായികാണുമെല്ലോ .....

പാർവതി ഹരീഷ്
4 B ലേബർ എൽ പി എസ് പുല്ലൂറ്റ്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ