എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഉപന്യാസം
കേരള പിറവിയും മാതൃഭാഷദിനവും
നവംബർ 1ന് നാം എല്ലാവരും കേരള പിറവി ദിനമായി ആഘോഷിക്കുന്നു.അന്നേ ദിവസം തന്നെ ആണ് മാതൃഭാഷ ദിനവും. നാം ജനിക്കുമ്പോൾ ആദ്യം നാം വിളിക്കുന്ന പേര് നമ്മുടെ അമ്മയുടെ ആണ്, അതുകൊണ്ട് തന്നെ നമ്മുടെ അമ്മയോളം മഹത്വവും നന്മയും ഉണ്ട് നമ്മുടെ മാതൃഭാഷക്ക്.
"അന്യയാം ഭാഷകൾ കേവലം ധാത്രിമാർ,
മർത്യന് പെറ്റമ്മ തൻ ഭാഷ താൻ." എന്ന കവി വരികൾ എത്ര മാത്രം അർത്ഥവത്തു നിറഞ്ഞതാണ്. മാതൃഭാഷ പഠിക്കുന്നതിലൂടെ നാം നമ്മുക്ക് കിട്ടിയ സാംസ്കാരിക സമ്പത്ത് ഉപയോഗിക്കുക കുടി ആണ് ചെയ്യുന്നത്. സ്വന്തം മാതൃഭാഷയെ അറിയാതെ പോകുന്ന പുതുതലമുറ ഓർക്കേണ്ട ഒരു വസ്തുത ഉണ്ട്, നിങ്ങളെ ചിന്തിക്കാനു, നിങ്ങളുടെ ഭാവനയെ വളർത്തി എടുക്കാനും സഹായിച്ചത് ഈ മാതൃഭാഷ ആണ് എന്ന കാര്യം. വളരെ അധികം സാഹിത്യ സംഭാവനകൾ നമ്മുടെ മാതൃഭാഷ നമ്മുക്ക് നൽകിയിട്ടുണ്ട്. ഇത്രയും മഹത്വരമായ ഒരു ഭാഷ സംസാരിക്കാൻ കഴിയുന്ന നമ്മൾ വലിയ ഭാഗ്യമുള്ളവരാണ്.
അതു പോലെ തന്നെ ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിൽ പിറന്നതിൽ നാം ഓരോരുത്തരും അഭിമാനം കൊള്ളുന്നു. വളരെ അധികം പൈതൃകം നിറഞ്ഞ വൈവിധ്യങ്ങൾ നിറഞ്ഞ നാട് ആണ് നമ്മുടേത്. നമ്മുടെ നാടിനെ കാത്തു കൊള്ളുവൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.മാതൃഭാഷയെയും, പിറന്ന നാടിനെയും മറന്നു ജീവിക്കുന്ന ഒരു തലമുറ നമ്മുക്ക് ഉണ്ടാകാതിരിക്കട്ടെ. നമ്മുടെ നാടിന്റെ നന്മയും വിശുദ്ധിയും കാത്തു സൂക്ഷിക്കുന്നതോടൊപ്പം, മാതൃഭാഷയെ മാനിക്കുകയും, അതിന്റെ മഹത്വം അറിഞ്ഞു ജീവിക്കുകയും ചെയ്യുകയാണ് നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത്.
നമ്മുടെ അമ്മയോളം തന്നെ നാം നമ്മുടെ നാടിനെയും മാതൃഭാഷയെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതാണ്.
വിനയ ആർ കല്യാണി 10: B