സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/കൊറൊണ ഒരു പേടി സ്വപ്നം
കൊറോണ ഒരു പേടി സ്വപ്നം
അപ്പു പതിവുപോലെ രാവിലെ ഉറക്കമുണർന്നു.അടുക്കളയിൽ നിന്ന് നല്ല ദോശയുടെ മണം വരുന്നു.അപ്പു പെട്ടെന്ന് അടുക്കളയിലേക്കോടി അമ്മ വിളിച്ചു പറഞ്ഞു അപ്പൂ നീ പല്ലു തേച്ച് മുഖം കഴുകി വരൂ.ഞാൻ നല്ല ദോശ ഉണ്ടാക്കി വച്ചിട്ടുണ്ട്.പ്രാതൽ കഴിച്ച ശേഷം നമുക്ക് വിമാനത്താവളത്തിൽ പോകണം അച്ഛൻ വരുന്നുണ്ട്.അപ്പു സന്തോഷം കൊണ്ട് തുള്ളിച്ചാടി.പെട്ടെന്ന് പ്രഭാതഭക്ഷണം കഴിച്ച് അവനും അമ്മയും അമ്മുമ്മയും കൂടി വിമാനത്താവളത്തിലേക്ക് പോയി. അച്ഛൻ കൊണ്ടു വരുന്ന കളിപ്പാട്ടം,വസ്ത്രം എന്നിവയായിരുന്നു അവന്റെ മനസ്സു നിറയെ വിമാനത്താവളത്തിൽ നിന്ന് അച്ഛനെയും കൂട്ടി അവർ വീട്ടിലെത്തി.അച്ഛൻ അവന് പുതിയ കളിപ്പാട്ടങ്ങളും,ഉടുപ്പും നൽകി.അവൻ കളിക്കാനായി ഒാടി.പിറ്റേ ദിവസം രാവിലെ അവൻ ഉണർന്നപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു.ഒരു ആംബുലൻസിൽ കുറെ ആളുകൾ ചേർന്ന് അച്ഛനെ കൂട്ടികൊണ്ടു പോകുന്നു.അമ്മയോടും മുത്തശ്ശിയോടും പുറത്തിറങ്ങരുതെന്നും പറഞ്ഞു.എന്താ സംഭവിക്കുന്നതെന്ന് അപ്പുവിന് മനസ്സിലായില്ല.രണ്ടു ദിവസങ്ങൾക്കു ശേഷം ഫോൺ വന്നു അച്ഛന് കൊറോണ ആണെന്ന്.ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ അപ്പുവിന് ചെറിയൊരു പനി.അമ്മ ആരോഗ്യപ്രവർത്ത കരെ വിവരം അറിയിച്ചു.അവർ വന്ന് രക്തം പരിശോധിച്ചു.അപ്പുവിന് കൊറോണ ആണോയെന്ന് സംശയം,ആശുപത്രിയിൽ പ്രവേശിപ്പിക്കണം.അമ്മയും മുത്തശ്ശിയും കരഞ്ഞു പറഞ്ഞു അവനെ ഒറ്റക്കാക്കാൻ പറ്റില്ല.എന്നാൽ അവർ അപ്പുവിനെ അഡ്മിറ്റ് ചെയ്തു. അവിടെ ഡോക്ടറും,നഴ്സുമാരും നന്നായി പരിപാലിച്ചു.സുഖം പ്രാപിച്ച് അപ്പു ആരോഗ്യവാനായി തിരിച്ചു വന്നു.അച്ഛനോടും അമ്മയോടും ഒപ്പം കളിച്ചു രസിച്ചു. പിറ്റേ ദിവസം പതിവുപോലെ കൂട്ടുകാരോട് കളിക്കാനായി അവൻ പുറത്തിറങ്ങി.അടുത്ത വീട്ടിലെ കൂട്ടുകാർ അവനെ കണ്ടപ്പോൾ ഒാടി ഒളിച്ചു.അപ്പു അടുത്തുള്ള അമ്മാവന്റെ വീട്ടിലേക്ക് പോയി അവിടെയും കുട്ടികൾ മുറിയിൽ കയറി വാതിലടച്ചു. ഇതു കണ്ട അപ്പു കരഞ്ഞു കൊണ്ട് വീട്ടിലേക്കോടി അച്ഛനും അമ്മയും എത്ര ശ്രമിച്ചിട്ടും അപ്പുവിനെ ആശ്വസിപ്പിക്കാനായില്ല. “ഒറ്റപ്പെടുത്തലല്ല കരുതലാണാവശ്യം"
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ