കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/കോവിഡ് 19 (കൊറോണ)

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 (കൊറോണ)

ഞാൻ ചൈന എന്ന രാജ്യത്തിലെ വുഹാൻ എന്ന നഗരത്തിൽ ജനിച്ചു. എന്റെ അച്ഛനെയോ അമ്മയേയോ എനിക്ക് അറിയില്ല. ഞാൻ ആദ്യം ഉടലെടുത്തത് ചൈനയിലെ വുഹാൻ മാർക്കറ്റിൽ ഒരു സ്ത്രീയിൽ നിന്നാണ്. ഒരു സ്ത്രീയിൽ നിന്ന് ഞാൻ ആ രാജ്യത്തിലെ ഒരുപാട് ആളുകളുടെ ശരീരത്തിൽ കയറിപ്പറ്റി. അങ്ങനെ ഞാൻ പടർന്നുപിടിച്ചു ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ഞാൻ എത്തി. ഞാൻ കാരണം മരിച്ചുവീഴുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വന്നു. ഒന്നിൽ നിന്ന് പത്ത് ആയി. അത് വളർന്ന് 100 ആയി. അതിൽ നിന്നും ആയിരം ആയി. ഇപ്പോൾ ഞാൻ കാരണം മരിച്ചു വീഴുന്നവരുടെ എണ്ണം ലക്ഷക്കണക്കിന് മുകളിലാണ്. എല്ലാ രാജ്യങ്ങളിലും എനിക്ക് ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞു. എന്നാൽ ഇന്ത്യ എന്ന രാജ്യത്ത് എനിക്ക് കൂടുതലായി പടരാൻ കഴിഞ്ഞില്ല . പ്രത്യേകിച്ച് കേരളം എന്ന സംസ്ഥാനത്ത്.മറ്റു രാജ്യങ്ങളിൽ പടർന്നു പിടിച്ചപ്പോൾ തന്നെ ഇന്ത്യ രാജ്യത്ത് എനിക്കെതിരെയുള്ള പ്രതിരോധമാർഗങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. അത് കൊണ്ട്തന്നെ എനിക്ക് എന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞില്ല. ഞാൻ കൂടുതലായി പകരുന്നത് ആളുകൾ കൂടുതലായി കൂട്ടം കൂടിനിൽക്കുന്ന സ്ഥലങ്ങളിലാണ്. അതിന് ഇന്ത്യ മാസ്ക്കുകളും ഇടയ്ക്കിടക്ക് കൈകഴുകലും അതിലുപരി രാജ്യം മൊത്തം ലോക്ഡൗൺ ആക്കുകയും ചെയ്തു. അങ്ങനെ ഞാൻ ഇല്ലാതാവുകയാണ്.

ലിയ വർഗ്ഗീസ്
3 D കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം