സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ
വിലാസം
തയ്യിൽ

തയ്യിൽ പി.ഒ.
,
670003
,
കണ്ണൂർ ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ04972 733970
ഇമെയിൽstantonysupschoolthayyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്13382 (സമേതം)
യുഡൈസ് കോഡ്32020100717
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്40
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ178
ആകെ വിദ്യാർത്ഥികൾ333
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസിലി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ഉമേശൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്റോസിന
അവസാനം തിരുത്തിയത്
10-06-2026SOJIJAMES


പ്രോജക്ടുകൾ



ആമുഖം

കണ്ണൂർ നോർത്ത് ഉപജില്ലയുടെ പരിധിയിൽ വരുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ആന്റണീസ് യു.പി സ്കൂൾ തയ്യിൽ .കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയതും ചരിത്രപ്രധാനവുമായ  വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്  സെന്റ്.ആന്റണീസ് യു. പി  സ്കൂൾ. 1910-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കണ്ണൂർ നഗരത്തിൽ അന്നത്തെ സർക്കാർ പൂർണ്ണതോതിൽ വികസിപ്പിച്ചെടുത്ത ആദ്യത്തെ സ്കൂളുകളിൽ ഒന്നാണിത്. തയ്യിൽ, പടന്ന, മരക്കാർക്കണ്ടി തുടങ്ങിയ പ്രദേശങ്ങളിൽ താമസമാക്കിയ ക്രിസ്ത്യൻ സമൂഹത്തിന്റെ ആത്മീയ കേന്ദ്രമായ സെന്റ് ആന്റണീസ് പള്ളിയോട്  ചേർന്നാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1792-ൽ നിർമ്മിച്ച ഒരു ചാപ്പൽ പിന്നീട് 1936-ൽ പള്ളിയായി വികസിക്കുകയായിരുന്നു.നൂറ്റാണ്ടുകളായി തയ്യിൽ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമികവും ഉയർന്നതുമായ വിദ്യാഭ്യാസം നൽകുന്നതിൽ ഈ സ്കൂൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. തലമുറകളായി അറിവ് പകർന്നു നൽകിയ ഈ വിദ്യാലയം പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗം കൂടിയാണ്.

ചരിത്രം

ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ 1909-ൽ രൂപകൃതമായ വിദ്യാലയമാണ് തയ്യിൽ സെന്റ് ആന്റണീസ് യു.പി.സ്കൂൾ. തയ്യിൽ കടലോര പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാം ലക്ഷ്യമാക്കിയാണ് മിഷനറിമാർ ഈ സ്ഥാപനത്തിന് ജന്മം നൽകിയത്.പ്രസ്തുത വിദ്യാലയം തയ്യിൽ പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിലും സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിലും ദീപസ്തംഭനായി നിലനിന്നി‌ട്ടുണ്ട്.സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/ചരിത്രം|കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ

വായുസഞ്ചാരമുള്ളതും, ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നതും, കാലാനുസൃതമായ ഇരിപ്പിടങ്ങൾ (Benches&Desks) ഉള്ളതുമായ ക്ലാസ് മുറികൾ.

ഹൈ-ടെക് സൗകര്യങ്ങൾ

ഡിജിറ്റൽ പഠനത്തിനായി സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, അതിവേഗ ഇന്റർനെറ്റ് സൗകര്യം.

സയൻസ് ലാബ്

ശാസ്ത്രവിഷയങ്ങൾ പ്രായോഗികമായി പഠിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളുള്ള ലാബ് .

ലൈബ്രറി

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും റഫറൻസിനുമായി പുസ്തകങ്ങളും ശാന്തമായ അന്തരീക്ഷവുമുള്ള വിശാലമായ ലൈബ്രറി.

മഴവെള്ള സംഭരണി 

ശുദ്ധമായ കുടിവെള്ള ലഭ്യത.

ശുചിത്വമുള്ള  അടുക്കള  

ശുചിമുറികൾ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വൃത്തിയുള്ള ആധുനിക ശുചിമുറികളും, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങളും.

കളിസ്ഥലം

കായികക്ഷമത വളർത്തുന്നതിനായി വിശാലമായ കളിസ്ഥലം

സുരക്ഷ

സ്‌കൂളിന് ചുറ്റും മതിലും ഗേറ്റും, അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള സുരക്ഷാ സംവിധാനങ്ങൾ.

മറ്റ് സൗകര്യങ്ങൾ

പ്രധാനാധ്യാപകന്റെ ഓഫീസ്, സ്റ്റാഫ് റൂം, വിശ്രമമുറി, അസംബ്ലി ഹാൾ, സ്കൂൾ വാഹന സൗകര്യങ്ങൾ, മാലിന്യ സംസ്കരണ സംവിധാനം.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രസ്തുത വിദ്യാലയം കണ്ണൂർ നോർത്ത് ഉപജില്ലയിലെ പ്രൈമറി സ്കൂളുകളിൽ വിദ്യാഭ്യാസ – കലകായിക ,ശാസ്ത്ര മേഖലകളിലും അക്കാദമിക്ക് കാര്യങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന ഒരു പൊതു വിദ്യാലയം കൂടിയാണ്. മ്കച്ച കുട്ടിക്കൾക്ക് എൻഡോവ്മെന്റുകൾ, പിന്നോക്ക വിഭാഗക്കാർക്ക് പ്രത്യേക പരിഗണന ,രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ, നവാഗതർക്ക് സൗജന്യ പഠനോപകരണങ്ങൾ, കായിക പരിശീലനത്തിന് വിശാലമായ ഗ്രൗഡ് പോഷക സമൃതമായ ഉച്ച ഭക്ഷണം, കമ്പ്യൂട്ടർ പരുശീലനം എന്നിവ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് നൽക്കുന്നു.

സ്മാർട്ട് ക്ലാസ്സ് റൂം

സ്മാർട്ട് ക്ലാസ്സ് റൂമിൽ ആധുനിക നിലവാരത്തിലുള്ള പഠന സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.എൽ സി ഡി പ്രൊജക്ടർ ,ഇന്ററാക്ടീവ് ബോർഡ് ,സൗണ്ട് സിസ്റ്റം ,എ സി ,കസേരകൾ ,എൽ സി ഡി ടി വി ,സി ഡി ലൈബ്രെറി ,കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് എന്നിവയെല്ലാം ഉണ്ട്.



 
സ്മാർട്ട് ക്ലാസ്സ് റൂം
 
സ്മാർട്ട് ക്ലാസ്സ് റൂം


മുൻസാരഥികൾ

Sl.NO NAME OF THE TEACHER
1 SIDNY MASTER
2 MEENASHI TEACHER
3 VANAJA TEACHER
4 PATHMINI TEACHER
5 ROMILI TEACHER
6 JOSEPH MASTER
7 PRADEEPAN MASTER
8 DAISY M
9 NIRMALA GORETTY
10 PHILOMINA GEORGE


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ പഠിച്ച ധാരാളം വിദ്യാർത്ഥിക്കൾ സമൂഹത്തിലെ വിവിധ മേഘലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്. സിവിൽ സർവ്വീസ്, ക്രമസമാധാനം , ആതുര സേവനം, നീതിന്യായവിഭാഗം, അധ്യാപന മേഖല എന്നിവ ചില ഉദാഹരണരങ്ങളാണ് .

വഴികാട്ടി


സെന്റ് ആന്റണീസ് യു.പി. സ്കൂൾ,
തയ്യിൽ (പി.ഒ),
കണ്ണൂർ ജില്ല,
കേരളം,
കണ്ണൂർ നോർത്ത്
പിൻകോഡ് 670003.

വിശദമായ റൂട്ട് മാപ്പ് താഴെ..