കൊറോണേ കൊറോണേ
നിനക്കറിയാം നമ്മിലുള്ളിൽ
മരണം വിതയ്ക്കാൻ ;
സമ്പർക്കമാർഗ്ഗത്തിലൂടെ മനു -
ഷ്യന്റെ ഉള്ളിൽ കയറാനാകും
പക്ഷെ നിനക്കറിയില്ല ;
നിനക്കാകുകില്ല മനു -
ഷ്യന്റെ അതിജീവനം
ലോക്കഡോൺകാലം വീട്ടി-
ലിരുന്നു എല്ലാമടച്ചുപൂട്ടി
ആൾക്കൂട്ടമില്ല,
ആഘോഷമില്ല
അകലം മാത്രം
അകലം മാത്രം
പക്ഷെ മനുഷ്യന്റെ മനസിന്റെ
അകലമെപ്പോഴും ഒന്നായിരിക്കും
അതിജീവനപാതയിൽ കേരള-
മാതാവിൻ മക്കളെ തോൽപ്പി-
ക്കാനാകില്ല നിനക്ക്.
മഹാമാരിയായ നിന്നെ
നാം ഒരിക്കലും ഭയക്കില്ല.
ഇനിയുമാവർത്തിക്കട്ടെ വിജയ-
തിന്നാതിജീവനങ്ങൾ
തുറക്കട്ടെ സ്നേഹ -
ത്തിലാകും മനുഷ്യന്റെ
പുത്തൻകവാടം.
നിന്നെ തോൽപ്പിച്ച
മനുഷ്യന്റെ വിജയം
അകലത്തിലാണെങ്കിലും
ലക്ഷ്യം ഒന്നാണ്
മരണമായി വ്യാപനമായ
നിന്നെ നശിപ്പിക്കൽ
അകലത്തിൽ നിന്നുകൊണ്ട്
ഒന്നിച്ചുനിന്നുകൊണ്ട്
നിന്നെ നമ്മൾ തുരത്തും .