ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണവും ശുചിത്വവും

ഇന്ന് നാം എന്തെല്ലാം വിപത്തുകളാണ് നേരിടുന്നത്. പ്രളയവും, കാലാകാലങ്ങളായി ഉണ്ടാകുന്ന പുതിയ പുതിയ രോഗങ്ങളും ഉണ്ടാകുന്നതെങ്ങനെയെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ കൊച്ചുകേരളത്തിന് ഇതെല്ലാം താങ്ങാനുള്ള ശേഷിയുണ്ടോ? നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യർ തന്നെയാണ് ഇതെല്ലാം ഉണ്ടാകാൻ കാരണം. നാം നമ്മുടെ നാശം സ്വയം വരുത്തിവയ്ക്കുകയാണ്. ഓരോ രോഗങ്ങൾ ഉണ്ടാകുമ്പോഴും അതെവിടെനിന്നാണ് ഉടലെടുക്കുന്നതെന്ന് ഓർത്തിട്ടുണ്ടോ? നമ്മൾ വലിച്ചെറിയാറുള്ള മാലിന്യങ്ങളിൽ നിന്നാണ് പല രോഗങ്ങളും ഉടലെടുക്കുന്നത്. ഡെങ്കു, മലേറിയ, പ്ലേഗ്, എലിപ്പനി തുടങ്ങിയവയെല്ലാം മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലം ഉണ്ടാകുന്ന പകർച്ചവ്യാധികളാണ്. ഇതെല്ലാം ജീവജാലങ്ങൾ പകർത്തുന്നുവെന്ന് മാത്രം. മാലിന്യങ്ങൾ വലിച്ചെറിയാനുള്ളതല്ല. അത് ഒരു കുഴി നിർമ്മിച്ച് അതിൽ നിക്ഷേപിക്കുകയോ അല്ലെങ്കിൽ എല്ലാം ഒരിടത്ത് കൂട്ടിയിട്ട് കത്തിക്കുകയോ ചെയ്യുക. നാമിപ്പോൾ കാണിക്കുന്നതെല്ലാം പ്രകൃതി വിരുദ്ധ കാര്യങ്ങളാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന കോവിഡ് 19 പോലുള്ള രോഗങ്ങൾ മനുഷ്യരാൽ സൃഷ്ടിക്കപ്പെട്ടതാണ്. പല രാജ്യങ്ങൾ വെട്ടി പ്പിടിക്കുന്നതിനുവേണ്ടിയും, നശിപ്പിക്കുന്നതിനു വേണ്ടിയും മനുഷ്യർ വൈറസുകളെ നിർമ്മിക്കാറുണ്ട്. അണുബോംബ് പോലുള്ള നിരവധി ആണവായുധങ്ങൾ നിക്ഷേപിക്കുന്നതിലൂടെ അണുക്കൾ വ്യാപിക്കാറുണ്ട്. ഇനി മനുഷ്യൻ പ്രകൃതിയോട് ഇണങ്ങിയാണോ ജീവിക്കുന്നതെന്നറിയാം. സത്യം പറഞ്ഞാൽ മനുഷ്യൻ പ്രകൃതിയോട് ഇണങ്ങിയല്ല; പ്രകൃതിയെ കൊന്നാണ് ജീവിക്കുന്നത്. അതിനു സാക്ഷി നമ്മുടെ ചുറ്റുപാടുമുള്ള മരങ്ങളും, കുന്നുകളും, വയലുകളുമെല്ലാമാണ്. മരങ്ങൾ പ്രകൃതിയുടെ വരദാനങ്ങളാണ്. പണത്തിനോടുള്ള ആർത്തിമൂലം അവയെ നാം വെട്ടിനികത്തുന്നു. മരങ്ങളില്ലെങ്കിൽ മനുഷ്യനുണ്ടോ? നമുക്കു ജീവവായു തരുന്നതുതന്നെ മരങ്ങളല്ലേ. ഇവയെ വെട്ടിനികത്തിയാൽ മാലിന്യം കലരാത്ത ശുദ്ധവായു നമുക്ക് എവിടെ നിന്നുലഭിക്കും. അതുപോലെ തന്നെ കുന്നുകളും, വയലുകളും ഇടിച്ചുനികത്തുന്നത് ഫാക്ടറികളും, വലിയ വലിയ കെട്ടിടങ്ങളുമെല്ലാം കെട്ടിപ്പൊക്കുന്നതിനു വേണ്ടിയാണ്. ഫാക്ടറികളിൽനിന്നു പുറത്തുവരുന്ന വിഷം നിറഞ്ഞ പുക അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നു. കുന്നുകൾ നിലകൊണ്ടിരുന്നുവെങ്കിൽ ഇനിയുമൊരു പ്രളയം ഉണ്ടായാൽ അത് താങ്ങുമായിരുന്നില്ലേ! വയലുകൾ നികത്തിയാൽ ഭക്ഷ്യധാന്യങ്ങൾക്ക് എന്തുചെയ്യും? അതെവിടെനിന്നു ലഭിക്കും? മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ക്രൂരതകളുടെ ഫലമായാണ് ഒരിക്കൽ പ്രളയമെന്ന മഹാവിപത്ത് കോരളത്തെയൊട്ടാകെ വിഴുങ്ങിയത്. എന്നിട്ടോ, മനുഷ്യൻ നന്നായോ? എന്തിന് മനുഷ്യന്റെ സംസ്കാരങ്ങൾതന്നെ ശരിയല്ല. ആദ്യം മാറ്റേണ്ടത് ഈ സംസ്കാരങ്ങളാണ്. പഴമയെ തിരിച്ചുകൊണ്ടു വരണം. ആളുകളെ കാണുമ്പോൾ ഹസ്തദാനം ചെയ്യാതെ, കൈകൂപ്പി വണങ്ങണം. കെട്ടിപ്പിടിച്ചു സ്വീകരിക്കാതെ തോളിൽ ചെറുതായി തട്ടി സ്വീകരിക്കണം. എവിടെയെങ്കിലും പോയി വന്നാൽ കൈകാലുകൾ കഴുകണം. ഇതെല്ലാം മലയാളനാടിന്റെ സംസ്കാരങ്ങളായിരുന്നു. ഈ സംസ്കാരങ്ങൾ നിലവിൽ കൊണ്ടുവന്നാൽ.... എന്നേ മനുഷ്യൻ നന്നായേനെ.... അതുപോലെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക. ഇത് ഉപയോഗിക്കുന്നതിലൂടെ കാൻസർ പോലുള്ള മാരക രോഗങ്ങൾ നമുക്ക് പിടിപെട്ടേക്കാം. പരിസരം മലിനമാക്കാതെ വൃത്തിയായി സൂക്ഷിക്കുക.... എന്നും ആരോഗ്യത്തോടെയിരിക്കുക......

നസ്രിൻ ആർ
9 സി ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം