കൊറോണയുണ്ടത്രേ കൊറോയിട്ടിപ്പോൾ
കൊടും ഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ-
അതിവേഗം പടരുന്നു കാട്ടുതീയായി...
വിദ്യയിൽ കേമനാമം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുബോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിനു ഭീഷണിയായി .
കണ്ണിലും കാണാതെ കാതിലും കേൾക്കാത്ത
കൊറോണ നീയിത്രയും ഭീകരനോ
ആണവ ആയുധകോപ്പുകൾപോലും -
നിൻ ആനന്ദ നൃത്തത്തിൽ കളിപ്പാവയോ???