പി.എസ്.എൻ.എം.യു.പി.എസ്. വെളിയന്നൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ലോകം മുഴുവനുംകീഴടക്കുന്ന ഈ-
ഇത്തിരിക്കുഞ്ഞനെ അറിയുവിൻ നിങ്ങൾ(2)
കൊറോ‍ ണ
‍ വൈറസ് പകർന്നാലുടൻ നിങ്ങൾ
നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ടല്ലോ.
അപ്പോൾ എല്ലാരും നിരീക്ഷണത്തിൽ തന്നെ
വീട്ടിലിരിക്കണം മടിയൊന്നും കാട്ടാതെ.
ലോകം മുഴുവനും ലോക്ഡൗൺ ആയിട്ടും
നാം ആരും മുഷിയേണ്ട വീട്ടിലിരിക്കുമ്പോൾ
പാചകം,വായന,സംഗീതം,നൃത്തം
തു‍ടങ്ങിയ കലകൾ പരിശീലിക്കാമല്ലോ.
എപ്പോഴും തന്നെ മൊബൈലിലും ടിവിയിലും
കണ്ണി‍‍ ട്ടുകൊണ്ടിരിക്കേണ്ടതില്ലല്ലോ നാം.
തൂക്കാം തുടയ്ക്കാം മാറാലകൾ കളഞ്ഞീടാം
വീടൂം പരിസരവും ശുചിയാക്കീടാം
നമുക്കീ വൈറസ് പിടിപെട്ടാലും വേറെ
ആർക്കുംവരാതെ നാം നോക്കേണ്ടതുണ്ടല്ലോ.
കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കേണം
ഹാൻഡ് വാഷോ സോപ്പോ സാനിറ്റൈസറോ കൊണ്ട്
പനിയോ ചുമയോ ജലദോഷമോ വന്നാൽ
മാസ്കുു ധരിക്കണംനാമേവരും തന്നെ
മറ്റുള്ളവരിൽ നിന്നകലം പാലിച്ചീടാം
ഒത്തൊരുമിച്ച് കോവി‍ഡിനെ തുരത്തീടാം.
കൃഷി ചെയ്യാം നമുക്ക് വിഷരഹിത കായ് കനികൾ
ആരോഗ്യമുള്ളോരു പുതു തലമുറയ്ക്കായി
ഇതുവരെപേടിച്ചു നാംകോവിഡിനെ
ഇനി നാമെല്ലാപേരും ധൈര്യമുൾക്കൊള്ളുക
ഹെൽത്തുകാർ പറയുന്നതൊക്കെയുമനുസരിച്ച-തിനെ തുരത്തിയോട്ടിക്കുക മാളോരേ........
വന്നു കൂടാ ഇനി ഇത്തരമൊരു മാരി
അതിനായി പ്രകൃതിയെ സംരക്ഷിച്ചീടുക........(2)
 

ശ്രീശ‍‍ങ്കരി.ആർ.ആർ
5 A2 പി.എസ് . എൻ.എം. യു.പി.എസ് . വെളിയന്നൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത