സി എൻ പി എസ്സ് യു പി എസ്സ് മടവൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം രോഗങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം രോഗങ്ങളെ

ഓരോദിവസവും പുതിയ രൂപത്തിൽ രോഗങ്ങൾ നാം മനുഷ്യരെ അക്രമിച്ചുകൊണ്ടിരിക്കുന്നു . പ്രതിരോധശേഷി വളർത്തിയെടുത്താൽ ഒരു പരിധിവരെ ഇതിനെയെല്ലാം തടയാം . ധാരാളം വെള്ളം ഇടവിട്ട് ഇടവിട്ട് കുടിക്കാം, ആഹാരത്തിൽ പച്ചക്കറികളും പഴവര്ഗങ്ങളും ഉൾപ്പെടുത്താം ഇതൊക്കെ നമ്മൾ കുട്ടികൾക്ക് ചെയ്യാവുന്നതാണ് . മുതിർന്നവർ വാത്സല്യപൂർവ്വം നൽകുന്ന ഇത്തരം നിർദേശങ്ങൾ നമ്മൾ പലപ്പോഴും അവഗണിക്കുന്നു . വ്യക്തിശുചിത്വം എത്രത്തോളം പ്രാധാന്യം അർഹിക്കുന്നതാണെന്നു പ്രായഭേദമമന്യേ എല്ലാവരും മനസിലാക്കിയല്ലോ ? ഞാൻ എങ്ങോട്ടാണ് പറഞ്ഞുവരുന്നതെന്നു മനസ്സിലായില്ലേ ? അതെ കൊറോണയെ കുറിച്ച് തന്നെ . കൈകൾ വൃത്തിയായി സോയ്പ്പിട്ടു കഴുകണം . വീടിനു പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കണം . അപ്പോൾ നമ്മൾ നിപ്പയെ തോൽപിച്ചപോലെ കൊറോണയേയും കീഴട ക്കാം
 

കൈലാസ്‌നാഥ് എസ്.വി
5 A സി എൻ പി എസ്സ് യു പി എസ്സ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം